മസ്കത്ത്: വിവിധ മേഖലകളിലെ പരസ്പര വ്യാപാരവും ബന്ധവും വര്‍ധിപ്പിക്കുന്നതിനുള്ള സഹകരണ കരാറില്‍ ഒമാനും തുര്‍ക്കിയയും ഒപ്പുവെച്ചു. പതിനൊന്നാമത് തുര്‍ക്കിയ-ഒമാന്‍ ജോയന്റ് ഇക്കണോമിക് കമീഷന്‍ (ജെ.ഇ.സി) യോഗത്തിന്‍റെ ഭാഗമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫാണ് ഒപ്പുവെച്ചതെന്ന് തുര്‍ക്കിയ ട്രഷറി, ധനകാര്യ മന്ത്രി നൂറുദ്ദീന്‍ നെബാതി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയവും പരസ്പര നിക്ഷേപവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് […]

തങ്ങളുടെ അവകാശങ്ങള്‍ക്കും അഭിമാനത്തിനും വരുമാനത്തിനുമായി സമരം നടത്തേണ്ട അവസ്ഥയിലാണ് എന്‍എച്ച്എസ് നഴ്സുമാര്‍. 106 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങള്‍ സമരത്തിന് ഇറങ്ങുന്നത്. അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിംഗില്‍ ചരിത്രത്തില്‍ ആദ്യത്തെ പണിമുടക്കിനാണ് നഴ്സുമാര്‍ അനുകൂല വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ക്രിസ്മസിന് മുന്‍പ് തന്നെ ആയിരക്കണക്കിന് നഴ്സുമാര്‍ സമരരംഗത്തേക്ക് എത്തും. ബ്രിട്ടന്റെ നഴ്സിംഗ് യൂണിയനായ ആര്‍സിഎന്‍ ബുധനാഴ്ചയാണ് 300,000 അംഗങ്ങള്‍ക്കിടയിലെ ബാലറ്റിംഗ് അവസാനിപ്പിച്ചത്. നിലവില്‍ 12.3 ശതമാനമുള്ള പണപ്പെരുപ്പത്തിന് […]

ലണ്ടന്‍: ഇക്കുറി വിന്ററില്‍ പീക്ക് സമയങ്ങളില്‍ ഏതാനും ദിവസങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്ന സ്മാര്‍ട്ട് മീറ്ററുള്ള വീടുകള്‍ക്ക് പണം നല്‍കാനുള്ള പദ്ധതി തയ്യാര്‍. നാഷണല്‍ ഗ്രിഡിന്റെ എനര്‍ജി സേവിംഗ് സ്‌കീമിന് എനര്‍ജി റെഗുലേറ്റര്‍ പച്ചക്കൊടി വീശിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകും.പവര്‍കട്ടുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. പരിമിതമായ സ്‌കീമിലൂടെ വീടുകള്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാന്‍ അവസരം ലഭിക്കുമെന്ന് നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കി. വിന്റര്‍ മാസങ്ങളില്‍ വൈദ്യുതി ഉപയോഗം […]

മസ്കത്ത്: ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ സെക്റ്ററിലേക്ക് ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂര്‍ സെക്റ്ററുകളില്‍ ഇനി മുതല്‍ 40 കിലോ ബാഗേജ്‌ കൊണ്ടുപോകാം. ഹാന്‍ഡ് ബാഗേജ്‌ ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നവംബര്‍ മുതല്‍ ഡിസംബര്‍ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാനകമ്ബനികളും അനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് […]

ഒമാനില്‍ ക്രിപ്‌റ്റോ കറന്‍സി നിയമ വിരുദ്ധമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമായി നിരവധി ആളുകള്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ മെസേജുകളും മറ്റ് സന്ദേശങ്ങളും വരുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനത്തിനോ മറ്റോ യാതൊരു അധികാരവും ലൈസന്‍സും നല്‍കിയിട്ടില്ല. അത്തരം കറന്‍സികളും സമാന ഉല്‍പ്പന്നങ്ങളും സ്വന്തമാക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നത് പണമായി കണക്കാക്കുകയില്ലെന്നും ബാങ്കിങ് […]

കുവൈത്ത് സിറ്റി: ലഹരി വസ്തുവായ ലിറിക്ക ഗുളികകളുമായി കുവൈത്തില്‍ ഒരാള്‍ പിടിയില്‍. സ്വകാര്യ വസ്തുക്കളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.കുവൈത്ത് സ്വദേശിയാണ്നുവൈസീബ് കസ്റ്റംസ് പിടികൂടിയത്. വാഹനത്തില്‍ രാജ്യം വിടാനൊരുങ്ങവെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിയമനടപടിക്കായി അധികാരികള്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കുവൈത്തികളെ പിന്തള്ളി ഏഷ്യന്‍ പൗരന്മാര്‍. ഈ വര്‍ഷം പകുതി വരെയുള്ള കണക്കില്‍ രാജ്യത്ത് കുവൈത്തികളായ 1,502,138 പേരാണുള്ളത്. എന്നാല്‍, ഏഷ്യന്‍ പൗരന്മാരുടെ എണ്ണം 1,670,013 ആണ്. 1,217,014 പേരുമായി അറബികള്‍ മൂന്നാം സ്ഥാനത്താണ്. 755 പേരുമായി വടക്കേ അമേരിക്കക്കാര്‍ ആണ് നാലാമത്. പിന്നാലെ യൂറോപ്പുകാരാണ്. ഏറ്റവും കുറവ് തെക്കേ അമേരിക്കക്കാരാണ്.

കുവൈത്തില്‍ ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാര്‍ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അല്‍-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. 41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച്‌ രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ […]

ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വെയര്‍ഹൗസിന് തീ പിടിച്ചു. അല്‍ഖാബില്‍ വിലായത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരത്തിലുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

കുവൈത്തില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ താമസ നിയമ ലംഘനം നടത്തിയ 39 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം നിരന്തര പരിശോധന നടത്തിവരുകയാണ്. പിടിയിലായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി അവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Breaking News

error: Content is protected !!