സലാല: ബ്രദേഴ്സ് എഫ്.സി സലാലയില്‍ സംഘടിപ്പിച്ച ഹോം ലീഗ് സീസണ്‍ 2 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബി.എച്ച്‌.ടി ഒമാൻ വിജയികളായി. ഫൈനലില്‍ മാക്സ് കെയര്‍ എഫ്.സിയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. ആറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് അല്‍ വാദിയിലെ ഗള്‍ഫ് സ്റ്റേഡിയത്തിലാണ് നടന്നത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സാഗറിനെ തിരഞ്ഞെടുത്തു. ഡിഫന്റര്‍ അനീഷ്, ടോപ് സ്കോറര്‍ ബിഷാര്‍, ഗോള്‍കീപര്‍ റഫീഖ്. വിജയികള്‍ ഷൗക്കത്ത് കോവാര്‍ ഉപഹാരം നല്‍കി. ക്ലബ്ബ് സെക്രട്ടറി ശിഹാബുദ്ദീൻ, […]

ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച്‌ കൊണ്ട് ഒമാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും […]

മനാമ: ബഹ്‌റൈൻ-ഒമാൻ ബന്ധം ശക്തമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ. ഈ ബന്ധം ദൃഢമായി നിലനിര്‍ത്തുന്നതിന് ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് വഹിക്കുന്ന പങ്കിനെ ഹമദ് രാജാവ് ബിൻ ഈസ ആല്‍ ഖലീഫ അഭിനന്ദിച്ചു. ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദിനെ മനാമയിലെ അല്‍ സഫ്രിയ പാലസില്‍ രാജാവ് സ്വീകരിച്ചു. സുല്‍ത്താൻ ഹൈതം ബിൻ […]

ലണ്ടൻ: യുകെയില്‍ വിസ നിയമങ്ങള്‍ മാറാൻ പോകുന്നു. 2024 ജനുവരി 31 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇനി ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്കും ബ്രിട്ടനില്‍ ജോലി ചെയ്യാൻ കഴിയും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, ടൂറിസ്റ്റ് വിസയില്‍ വരുന്ന ആളുകള്‍ക്ക് ബിസിനസ് ഇടപാടുകളും മീറ്റിംഗുകളും നടത്താൻ കഴിയും. ഇത് സംബന്ധിച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ […]

ഡ്രൈവിംഗ് അറിഞ്ഞാല്‍ മാത്രം പോര വാഹന സംബന്ധമായ നടപടിക്രമങ്ങള്‍ കൂടി കൃത്യമായി നടന്നാലെ നിയമാനുസൃതമായി വാഹനം ഓടിക്കാൻ കഴിയൂ.പ്രത്യേകിച്ചും വിദേശരാജ്യങ്ങളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തില്‍. ഇപ്പോഴിതാ കുവൈത്തിലുള്ളവര്‍ക്ക് വാഹന സംബന്ധമായ സേവനങ്ങള്‍ കുടുതല്‍ എളുപ്പമാകുകയാണ്. പൗരന്മാര്‍ക്കും വിദേശി താമസക്കാര്‍ക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ മൊബൈല്‍ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. ഡ്രൈവിംഗ് […]

വൈത്തില്‍ തണുപ്പ് കുറയുന്നു. മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയത്താണ് രാജ്യത്ത് ഇളം തണുപ്പ് അനുഭവപ്പെടുന്നത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. അതിനിടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും ഈ വര്‍ഷം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. ആഴ്ചയില്‍ ഏഴ് ബാഗ് […]

മസ്കത്ത്: സമയനിഷ്ഠ പാലിക്കുന്ന എയര്‍ലൈൻ നിലയില്‍ വീണ്ടും ഒന്നാം സ്ഥാനവുമായി സുല്‍ത്താനേറ്റിന്‍റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയര്‍. കൃത്യനിഷ്ഠപാലിക്കുന്നതില്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമാണ് ഒമാൻ എയറിന് ഒന്നാം സ്ഥാനം ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഈ നേട്ടം ഒമാൻ എയര്‍ സ്വന്തമാക്കുന്നത്. ആഗോള ട്രാവല്‍ ഡേറ്റ അനാലിസിസ് കമ്ബനിയായ സിറിയം 2023ല്‍ നടത്തിയ ഓണ്‍-ടൈം പെര്‍ഫോമൻസ് റിവ്യൂ ഫലങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഒമാൻ എയറിന്‍റെ ഓണ്‍-ടൈം പെര്‍ഫോമൻസ് നിരക്ക് […]

മസ്ക്കറ്റ്: ഒമാനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് ഉള്‍പ്പെടെയുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ ജനുവരി ഒന്ന് മുതല്‍ തൊഴില്‍ മന്ത്രാലയത്തിൻ്റെ പരിശോധനകള്‍ കര്‍ശനമായി നടന്നുവരികയാണ്. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ നിന്ന് നിയമം ലംഘിച്ച 66 തൊഴിലാളികളെയാണ് പിടികൂടിയത്. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയറുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തുന്നത്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മസ്കത്ത്, ദോഫാര്‍, വടക്ക് തെക്ക് ബാത്തിന എന്നീ നാല് […]

വിവിധ നോട്ടുകള്‍ പിന്‍വലിച്ച്‌ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌ 36 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും. 1995 നവംബറില്‍ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് […]

യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്. പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ ഇപ്പോൾ വളരെ വിരളമാണ്. കേരളത്തിലെ പത്രങ്ങളിലെ മാട്രിമോണിയൽ വെബ്സൈറ്റ്കൾ ആണ് […]

Breaking News

error: Content is protected !!