കുവൈത്ത് സിറ്റി | കുവൈത്തില്‍ ലാബ്‌ പരിശോധനയില്‍ കൃത്രിമം കാണിച്ച കേസില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പ്രവാസികളെ കുവൈത്ത്‌ അപ്പീല്‍ കോടതി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പ്രവാസികളില്‍ നിന്ന് പണം വാങ്ങിയായിരുന്നു ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ജസ്റ്റിസ്‌ നാസര്‍ അല്‍ സാലിം ഹൈദര്‍ ആണ് ശിക്ഷ വിധിച്ചത്‌.താമസ രേഖ പുതുക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമായി നടത്തുന്ന രക്ത പരിശോധനാ ഫലത്തില്‍ ഇവര്‍ കൃത്രിമം നടത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ പിടിയിലായത്‌. പ്രവാസികളില്‍ […]

കു​വൈ​ത്ത് സി​റ്റി:‌ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക മി​ക​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ‘നോ​ട്ടെ​ക്ക്‌-22’ എ​ന്ന പേ​രി​ൽ നോ​ള​ജ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കു​ന്നു. രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ വി​സ്ഡം വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ 2018ൽ ​തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പാ​ണ്‌ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌ മാ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌‌. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും പ​ഠ​ന-​തൊ​ഴി​ൽ രം​ഗ​ത്തും ഉ​പ​ക​രി​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ നൂ​ത​ന സം​രം​ഭ​ങ്ങ​ളു​ടെ​യും സാ​ധ്യ​ത​ക​ളു​ടെ​യും ച​ർ​ച്ച​യും പ്ര​ദ​ർ​ശ​ന​വും നോ​ട്ടെ​ക്കി​ൽ ന​ട​ക്കും.‌ കൂ​ടാ​തെ പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തെ […]

ഡല്‍ഹി ഹൈക്കോടതിയില്‍ ‘മറവി ഹര്‍ജി’ സമര്‍പ്പിച്ച ബിഗ്‌ബോസ് വിജയി അശുതോഷ് കൗശിക് ചര്‍ച്ചാവിഷയമാകുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്തൊരു തെറ്റിന്റെ പേരില്‍ ഇന്നും പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അശുതോഷ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ആളുകള്‍ എന്നെ മറക്കണം. എനിക്ക് അതിനുള്ള അവകാശമുണ്ട്’, അഥവാ ‘റൈറ്റ് ടു ബി ഫോര്‍ഗോട്ടണ്‍’, എന്നതായിരുന്നു താരത്തിന്റെ ആവശ്യം. 2021 – ലാണ് താരം ഈ ഹര്‍ജി സമര്‍പ്പിച്ചത്. 2009 – ല്‍ മദ്യപിച്ച്‌ വാഹനമോടിച്ച […]

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ അവര്‍ വിന്‍ഡ്‌സര്‍ കാസ്റ്റിലിലെ വസതിയില്‍ വിശ്രമത്തിലാണ്.നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ചാള്‍സ് രാജകുമാരന്‍ രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു.

ദുബായ് : വാടക നിരക്ക് ദുബായില്‍ കൂടിത്തുടങ്ങിയതോടെ ഷാര്‍ജയില്‍ നിന്നും മറ്റ് വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ദുബായില്‍ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു.കരാമയില്‍പോലും 80,000 ദിര്‍ഹം വാര്‍ഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഷാര്‍ജയില്‍ നിന്നും മറ്റും കൂടുതല്‍ കുടുംബങ്ങള്‍ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ വിപണി കൂടുതല്‍ […]

മസ്‍കത്ത് : ഒമാനില്‍ പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു (North Al Batinah Governorate) സംഭവം. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് (Endangering others) ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും (Legal Actions) പൊലീസ് അറിയിച്ചു.

ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍ യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു. ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് […]

കുവൈത് സിറ്റി: കുവൈതില്‍ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 503 വിദേശികളെ. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്ബര്‍ക്ക വിഭാഗം പുറത്തുവിട്ടത്. അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും, ലൈസന്‍സില്ലാതെ വാഹനമോടിച്ചവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസബാഹ്, മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ […]

റിയാദ്​: എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനു വലിയ പ്രധാന്യമുണ്ടെന്ന്​ ജി.സി.സി ഉച്ചകോടി. റിയാദിലെ ദര്‍ഇയ കൊട്ടാരത്തില്‍ നടന്ന​ ജി.സി.സി കൗണ്‍സില്‍ 42-ാമത്​ ഉച്ചകോടിയുടെ അന്തിമ പ്രസ്​താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്​. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ്​ അല്‍ഹജ്റഫാണ്​ പ്രസ്​താവന വായിച്ചത്​. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള പരസ്പര ബന്ധിത സംവിധാനമാണ്​. അതിനെ​ ഭിന്നിപ്പിക്കാന്‍ കഴിയില്ല. അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങള്‍ക്കും […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ ഫൈസല്‍ അല്‍ നവാഫാണ് തീരുമാനം പുറപ്പെടുവിച്ചത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ച്‌ ലൈസന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം പുറപ്പെടുവിച്ചത്. ഏകദേശം ഏഴ് ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ കമ്ബ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Breaking News

error: Content is protected !!