കുവൈത്ത് സിറ്റി∙ ഗാന്ധി ജയന്തി ദിനാഘോഷ ഭാഗമായി തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാസ്ക്) അംഗങ്ങള്‍ മറിന ബീച്ച്‌ പരിസരം ശുചീകരണം നടത്തി . ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ് രാത്തോഡ് ഉദ്ഘാടനം ചെയ്തു. ജോയ് തോലത്ത്, അജയ് പാങ്ങില്‍,നസീറ ഷാനവാസ്, ജാക്സന്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

വാഷിംഗ്ടണ്‍ ഡി. സി : കോവിഡ് 19 മഹാമാരിയില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പട്ടവരുടെ എണ്ണം 700,000 കവിഞ്ഞു . ഈ സമ്മറില്‍ പാന്‍ഡമിക്കിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായം കൂടി ചേര്‍ത്തിരിക്കുകയാണ്. മില്യണ്‍ കണക്കില്‍ അമേരിക്കക്കാരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നത്. ഇതു മാരകമായ സല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതിനും മൂന്നര മാസത്തിനുള്ളില്‍ 600,000 ല്‍ നിന്നും 700,000 ന് അപ്പുറത്തേക്ക് മരണസംഖ്യ വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയതായി ബൈഡന്‍ പറഞ്ഞു. ഇത്രയും മരണം […]

ല​ണ്ട​ന്‍: മ​ഹാ​ത്മാ​ഗ​ന്ധി​യു​ടെ 152മ​ത് ജന്മദി​നാ​ഘോ​ഷം ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ ന​ട​ന്നു. രാ​വി​ലെ 9.45ന് ​ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്‍​പി​ല്‍ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ നേ​വി, ആ​ര്‍​മി, എ​യ​ര്‍ ഫോ​ഴ്സ് മേ​ധാ​വി​ക​ളോ​ടൊ​പ്പം നേ​താ​ക്ക​ള്‍ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ പു​ഷ്പാ​ര്‍​ച്ച​ന​ക്കു​ശേ​ഷം വ​ന്ദേ​മാ​ത​തം ആ​ലാ​പ​നം ന​ട​ത്തി. തു​ട​ര്‍​ന്ന് നൂ​റു ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ന്‍​റ് കെ.​കെ. മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും സൗ​ത്ത്വ​ര്‍​ക്ക് ഡ​പ്പൂ​ട്ടി മേ​യ​റു​മാ​യ കൗ​ണ്‍​സി​ല​ര്‍ സു​നി​ല്‍ […]

റേഷന്‍ കടയില്‍ നിന്നുമാത്രമല്ല, സപ്ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന തരത്തില്‍ റേഷന്‍ കാര്‍ഡിന്റെ രൂപം മാറ്റുന്നു. നവംബര്‍ ഒന്നിന് പുറത്തിറക്കുന്ന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലാണ് പുതിയ സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇത്. ഇതുപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാം. പര്‍ച്ചേസ് കാര്‍ഡ് എന്ന പേരിലാകും അറിയപ്പെടുക. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിവരികയാണ്. ഉടമയുടെ പേര്, […]

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പ്രൈമറി ക്ലാസുകളില്‍ പരമാവധി പത്ത് കുട്ടികളേയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 20 കുട്ടികളെ വീതവും ഇരുത്തും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. […]

കുവൈത്ത് സിറ്റി∙ രാജ്യത്ത് ഹൈവേകളിലും പ്രധാന റോഡുകളിലും ഡെലിവറി ബൈക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മരവിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന തീരുമാനം നവംബര്‍ 7 വരെയാണ് നീട്ടിയത് . ഡെലിവറി ബൈക്കുകള്‍ റസിഡന്‍ഷ്യല്‍ മേഖലയില്‍ മാത്രം അനുവദിക്കാനായിരുന്നു തീരുമാനം.റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

കു​വൈ​ത്ത്; കു​വൈ​ത്തി​ല്‍​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ച്ചു.സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ ക്ര​മീ​ക​ര​ണം.ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും ഇ​പ്പോ​ള്‍ ക്ലാ​സ്.വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക്ലാ​സ്മു​റി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ രീ​തി തു​ട​ര​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നു​ള്ള അ​വ​സ​ര​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ട്.നേ​രത്തെ വി​ല​യി​രു​ത്തി​യ​പോ​ലെ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ […]

കുവൈത്ത്: കോവിഡ് നിയമലംഘനം നടത്തിയ എ​ണ്ണാ​യി​ര​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ നടപടിക്കൊരുങ്ങി കുവൈത്ത് അധികൃതര്‍. ശ്ലോ​നി​ക് ആ​പ്​ വ​ഴി​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലംഘിക്കാത്തവര്‍ക്കെതിരെയാണ് നടപടി. ക്വാ​റ​ന്‍​റീ​നി​ല്‍ ഇ​രി​ക്കു​ന്ന​വ​രെ ട്രാ​ക്ക് ചെ​യ്യാ​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നു​മാ​ണ് പ്ര​ധാ​ന​മാ​യും ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ശ്ലോ​നി​ക് ആ​പ്ലി​ക്കേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്.നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌​ യാ​ത്ര​ചെ​യ്ത​തി​ന്​ മാ​ത്രം ആ​യി​ര​ത്തി​ലേ​റെ പേ​ര്‍ ന​ട​പ​ടി നേ​രി​ടും.

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി. ചുഴലിക്കാറ്റിനെ തുടര്‍ന്നു വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിരുന്നു .നോര്‍ത്ത് അല്‍ ബതീനയില്‍ ആണ് ഏഴു പേര്‍ മരിച്ചത്. കനത്ത നാശ നഷ്ടമാണ് ചുഴലിക്കാറ്റ് മൂലം രാജ്യത്ത് ഉണ്ടായത്.പല പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ഇന്നലെയാണ് ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ […]

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ വ്യാപക പ്രതിഷേധം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം മുഴക്കി പതിനായിരക്കണക്കിന് വനിതകളാണ് പങ്കെടുത്തത്. ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയമം കടുപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വനിതകള്‍ പ്രതിഷേധ സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയത്. സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച അറുനൂറില്‍ അധികം ഇടങ്ങളില്‍ സമരം നടന്നു. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം […]

Breaking News

error: Content is protected !!