മസ്കറ്റ്: രാജ്യത്ത് വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ടൂറിസം മേഖലയില്‍ പുത്തനുണര്‍വ് ദൃശ്യമായി. ഈ വര്‍ഷം മേയ് അവസാനം വരെ 1.5 മില്യണിലധികം ആളുകളാണ് സുല്‍ത്താനേറ്റിലെത്തിയത്. മുൻവര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 95.1 ശതമാനത്തിന്‍റെ വര്‍ധനയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. വിനോദസഞ്ചാരികളുടെ വരവിലെ കുതിച്ചുചാട്ടം ഈ കാലയളവില്‍ ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ വരുമാനത്തിലും ശ്രദ്ധേയ വളര്‍ച്ചയുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ 73 ദശലക്ഷം റിയാലിനെ അപേക്ഷിച്ച്‌ ഹോട്ടലുകളുടെ വരുമാനം 98.4 […]

ലണ്ടൻ: പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്ബളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സൂനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാര്‍ക്ക് ഏഴ് ശതമാനവും അധ്യാപകര്‍ക്ക് 6.5 ശതമാനവും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആറു ശതമാനവും വേതനം വര്‍ധിക്കും. തീരുമാനം അന്തിമമാണെന്നും ശമ്ബളം സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 35 ശതമാനം വേതനവര്‍ധന ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ അഞ്ചു ദിവസം രംഗത്തിറങ്ങിയത് […]

രാജ്യത്ത് സ്ത്രീകള്‍ക്ക് വിസക്ക് അപേക്ഷിക്കുമ്ബോള്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാക്കി. ഗര്‍ഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകള്‍ എന്‍ട്രി വിസ അനുവദിക്കേണ്ടെന്നാണ് പുതിയ തീരുമാനം.ഗര്‍ഭിണിയല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, നയതന്ത്രജ്ഞര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍, അമ്ബതു വയസ്സിന് മുകളിലുള്ള സ്ത്രീകള്‍, എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി അല്‍ അന്‍ബ […]

കുവൈത്തില്‍വ്യാപാരകേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ബുധനാഴ്ച മുബാറക് അല്‍ കബീര്‍, അഹമ്മദി ഗവര്‍ണറേറ്റുകളിലെ കടകളില്‍ പരിശോധന നടത്തി. ഇവിടങ്ങളില്‍നിന്ന് 10 നിയമലംഘനങ്ങള്‍ കണ്ടെത്തി. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടകളില്‍ ഉല്‍പന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു.

മസ്കത്ത്: കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഉപഭോക്തൃത സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി. ഇവ ഖസബ് വിലായത്തിലെ കടയില്‍നിന്നാണ് പിടിച്ചെടുക്കുന്നത്. സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ കാരവൻ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെയും മറ്റും കുറിച്ചും ദോഫാര്‍ മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലൗഡ് സ്പീക്കര്‍ (ഉച്ചഭാഷിണി), ലേസര്‍, മുകളിലേക്കുള്ള ലൈറ്റ് എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല. കാരവൻ സ്ഥാപിക്കുന്നതിന് മുമ്ബ് ഉടമകള്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്നും പെര്‍മിറ്റുകള്‍ നേടണം. അനുവദിക്കപ്പെട്ട സ്ഥലത്തിന് ചുറ്റും ഏതെങ്കിലും തരത്തിലുള്ള വേലികളോ അതിരുകളോ സ്ഥാപിക്കാൻ പാടില്ല. അംഗീകൃത കാലയളവിലുടനീളം മതിയായ സുരക്ഷ സംവിധാനങ്ങള്‍ യാത്ര സംഘങ്ങള്‍ക്കായി ഒരുക്കിയിരിക്കണം. ഉടമകള്‍ […]

ലണ്ടന്‍: രാജ്യത്തിന്റെ പണപ്പെരുപ്പം കൈകാര്യം ചെയ്യാനുള്ള നിയന്ത്രണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നഷ്ടമായതായി വിമര്‍ശനം. കുടുംബങ്ങളുടെ ബജറ്റില്‍ 2300 പൗണ്ടിന്റെ ആഘാതം വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ വസ്തുക്കളുടെയും വിലകള്‍ ഉയര്‍ന്നതോടെ അടുത്ത 10 മാസത്തേക്ക് കൂടി ജീവിതച്ചെലവുകള്‍ മൂലം ജനം ഞെരുക്കത്തിലാകുമെന്ന് അക്കൗണ്ടന്റുമാരായ ഗ്രാന്റ് തോണ്‍ടണ്‍ പറഞ്ഞു. അടുത്ത വര്‍ഷം മേയില്‍ സാമ്പത്തിക ഞെരുക്കം അവസാനിക്കുമ്പോഴേക്കും ശരാശരി ഭവനങ്ങളുടെ ബജറ്റില്‍ 2300 […]

കുവൈറ്റ് സിറ്റി: മലപ്പുറം ചോറ്റൂരില്‍ നിന്ന് കാല്‍ നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച ശിഹാബ് ചോറ്റൂരിന് കുവൈറ്റില്‍ വൻ വരവേല്‍പ്. ഫര്‍വാനിയ ബ്ലോക്ക് മൂന്നില്‍ പുതുതായി ആരംഭിച്ച ദുബായി കറക്ക് മക്കാനിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വൻ ജനാവലിയാണ് ഷിഹാബിനെ കാണാനും വിശേഷങ്ങള്‍ ചോദിച്ചറിയാനുമായി ഒത്തുകൂടിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത്‌ മക്കയിലെത്തിയാണ് ശിഹാബ് ഹജ്ജ് നിര്‍വഹിച്ചത്. മദീനാ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകാര്‍ പുതുരൂപത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചും, ഫോണ്‍വിളിച്ചുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്. മലയാളികളടക്കം നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്. മുമ്ബും പലരൂപത്തിലുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ടെങ്കിലും കൃത്യമായ രേഖകള്‍ പറഞ്ഞും പൊലീസ് വേഷത്തില്‍ വിഡിയോകോളില്‍ എത്തിയുമാണ് ഇത്തവണത്തെ തട്ടിപ്പ്. ആളുകളെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിളിക്കുന്നവരുടെ സിവില്‍ ഐ.ഡി നമ്ബര്‍, രക്തഗ്രൂപ്, ജോലി ചെയ്യുന്ന സ്ഥലം, ബാങ്ക് വിവരങ്ങള്‍ എന്നിവയെല്ലാം […]

മസ്കത്ത്: തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 41 വിദേശികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ സംയുക്ത പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലാകുന്നത്. നിസ്‌വ, സമാഇല്‍ വിലായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് വിദേശികളെ പിടികൂടുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Breaking News

error: Content is protected !!