ഒമാനിലെ ബര്‍ക്കയിലെ ഫാമില്‍ അനധികൃതമായി കരി ഉല്‍പാദിപ്പിച്ച പ്രവാസി തൊഴിലാളികളെ പരിസ്ഥിതി അതോറിറ്റി റോയല്‍ ഒമാൻ പൊലീസിന്‍റെ സഹകരണത്തോടെ പിടികൂടി. പ്രതികള്‍ക്കായി പരിസ്ഥിതി അതോറിറ്റി അറസ്റ്റ്വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക ചന്തകളില്‍ വില്‍ക്കാനായി വാണിജ്യാടിസ്ഥാനത്തിലായിരുന്നു ഇവര്‍ കരി ഉല്‍പാദിപ്പിച്ചിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അനധികൃത കരിച്ചാക്കുകള്‍ കണ്ടുകെട്ടി.

ഒമാനില്‍ മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് അല്‍ വുസ്ത ഗവര്‍ണറേറ്റില്‍നിന്ന് ഒമ്ബത് പ്രവാസികളെ അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചറല്‍, ഫിഷറീസ് ആൻഡ് വാട്ടര്‍ റിസോഴ്‌സസ്, കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ ദുകം വിലായത്തില്‍നിന്നാണ് ഇവരെ പിടികൂടുന്നത്. ഏഴ് മത്സ്യബന്ധന യാനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. കടല്‍ മത്സ്യബന്ധന നിയമം പാലിക്കാൻ തൊഴിലാളികള്‍ തയാറാകണമെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ […]

മില്‍ട്ടന്‍കെയ്സില്‍ അന്തരിച്ച കോട്ടയം സ്വദേശിനിയായ മുന്‍ നഴ്സ് ഏലിയാമ്മ ഇട്ടി(69)യുടെ സംസ്‌കാരം വെള്ളിയാഴ്ച. എന്‍എച്ച്എസില്‍ 17 വര്‍ഷം നഴ്സായിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ ഏലിയാമ്മ മൂന്നു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പം മില്‍ട്ടന്‍ കെയിന്‍സില്‍ മകന്റെ വസതിയിലായിരുന്നു താമസം. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി […]

കുവൈത്ത് സിറ്റി: വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും ലക്ഷ്യമിട്ട് രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു. വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ പ്രവാസികള്‍ വിവിധ സോഷ്യല്‍ മീഡിയ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി. കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ പിടികൂടിയവരെയാണ് നാട് കടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 മെയ് 30 വരെയുള്ള കാലയളവിലാണ് 2695 പ്രവാസികളെ നാട് കടത്തിയത്. രാജ്യത്തെ അനധികൃത താമസക്കാരെയും അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള […]

ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ പ്രവാസികള്‍ക്ക് വിലക്കില്ലെന്ന് റോയല്‍ ഒമാൻ പൊലീസ് വ്യക്തമാക്കി. കുടുംബ വിസയിലുള്ളവര്‍ക്ക് മാത്രമേ ഇത്തരം വാഹനം രജിസ്റ്റര്‍ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി റോയല്‍ ഒമാൻ പൊലീസ് എത്തിയിരിക്കുന്നത്.എല്ലാ പ്രവാസികള്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ കഴിയുന്നതാണെന്ന് ആര്‍.ഒ.പി ട്വീറ്റ് ചെയ്തു.

ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയില്‍നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഒമാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു ഒമാൻ ഹജ്ജ് മിഷൻ നല്‍കിയത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അല്‍ മാമരി, ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡര്‍ അബ്ദുല്ല ബിൻ സൗദ് അല്‍ അൻസി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സുല്‍ത്താൻ ബിൻ […]

വൈക്കം സ്വദേശിനിയും യുകെയിലെ കെറ്ററിങ്ങില്‍ നഴ്‌സുമായിരുന്ന അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ. 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാ ശിക്ഷ പ്രഖ്യാപിച്ചു. ക്രൂരതയ്ക്ക് ശിക്ഷ ലഭിച്ച സജുവിന് പ്രായം 52 വയസ്. ജയില്‍ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ 92 വയസ്സാകും.വളരെ വൈകി 42 വയസില്‍ വിവാഹിതനായ പ്രതിക്ക് 15 വയസോളം പ്രായം കുറഞ്ഞ ഭാര്യയെ സംശയം […]

കുവൈറ്റ് സിറ്റി: മുപ്പത് വര്‍ഷമായി പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യുവജന സംഘടനയായ ആര്‍എസ്‌സി പുതുതായി രൂപം കൊടുത്ത ജോര്‍ജിയ ഘടകത്തിന് അഭിവാദ്യം നേര്‍ന്ന് കുവൈറ്റ് ആര്‍എസ്‌സി ഘടകം. കേരള മുസ്‌ലിം ജമാഅത്തിന്‍റെ പ്രവാസി ഘടകമാണ് ആര്‍എസ്‌സി. ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സ്‌കോ‌ട്‌ലെൻഡ്, ജര്‍മനി, മാല്‍ദീവ്സ്, ഈജിപ്ത്, അമേരിക്ക തുടങ്ങി പതിനഞ്ച് രാജ്യങ്ങളില്‍ ആര്‍എസ്‌സി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നും വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുന്ന വിദ്യാര്‍ഥി-യുവജനങ്ങളുടെ ധാര്‍മിക […]

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്റര്‍ ബലിപെരുന്നാളിനോടനുബന്ധിച്ച്‌ ഈദ് പിക്നിക് സംഘടിപ്പിച്ചു.സുലൈബികാത്ത് ഇൻഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. വിവിധ കലാ കായിക, വിജ്ഞാന വിനോദ മത്സരങ്ങള്‍ സംഗമത്തെ ആകര്‍ഷകമാക്കി. സോണ്‍ അടിസ്ഥാനത്തില്‍ നടത്തിയ വടംവലി, ഫുട്ബാള്‍ മത്സരത്തില്‍ ഫര്‍വാനിയ സോണ്‍ വിജയികളായി. മത്സര വിജയികള്‍ക്ക് കെ.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്‍ലം, ആക്ടിങ് ജനറല്‍ സെക്രട്ടറി എൻ.കെ. അജുസ്സലാം, […]

Breaking News

error: Content is protected !!