2025 ജനുവരി 24-ന് ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോള്‍ട്ടണ്‍ വെസ്റ്റിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പരിഗണനാ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഹമീദ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഞ്ജുവിനെ കൂടാതെ, ലങ്കാഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സോബിയ മാലിക്, മാഞ്ചസ്റ്റര്‍ കൗണ്ടി കൗണ്‍സിലിലെ ഫില്‍ ബ്രിക്കല്‍ എന്നിങ്ങനെ മൂന്ന് കൗണ്‍സിലര്‍മാരാണ് ഷോര്‍ട്ട്ലിസ്റ്റിലുള്ള മറ്റുള്ളവര്‍. നിലവില്‍ ക്രോയിഡോണ്‍ ബ്രോഡ് ഗ്രീന്‍ വാര്‍ഡ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയാണ് മഞ്ജു. കുടുംബസമേതം ക്രോയിഡോണില്‍ താമസിക്കുന്ന മഞ്ജു തിരുവനന്തപുരം സ്വദേശിയാണ്. 2014 ല്‍ […]

ബലി പെരുന്നാള്‍ പിറ്റേന്ന് സുലൈബിക്കാത്ത് സ്പോട്സ് ക്ലബ്ബില്‍ വെച്ച്‌ കുവൈത്ത് കേരള ഇസ്ലാഹീ സെൻറിന്റെ ആഭിമുഖ്യ ത്തില്‍ ഫര്‍ഹ ഈദ് പിക്‌നിക്ക് സംഘടിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും, വ്യത്യസ്ത മത്സര പരിപാടികള്‍ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് സെന്ററിന്റെ യൂണിറ്റുകളില്‍ നിന്ന് വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: മിഡ് ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളില്‍ നാലാം സ്ഥാനത്തെത്തി കുവൈത്ത് സിറ്റി. ഇക്കണോമിസ്റ്റ് ഇൻഫര്‍മേഷൻ യൂണിറ്റ് ആണ് 2023ലെ പട്ടിക പുറത്ത് വിട്ടത്. ദുബൈയും അബുദാബിയും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ദോഹ, മനാമ, മസ്‌കറ്റ്, റിയാദ്, ഒമാൻ, ജിദ്ദ എന്നിവയാണ് പ്രാദേശിക തലത്തിലെ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലല്‍ന്റെ ഒമാൻ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം സുല്‍ത്താന് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് സന്ദേശം. അജിത് ഡോവല്‍ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ […]

മസ്‌കത്ത്: ഹ്രസ്വസന്ദര്‍ശനാര്‍ഥം ഒമാനിലെത്തിയ ഇന്ത്യന്‍ പ്രവാസി ലീഗല്‍ സര്‍വിസ് സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. ഷാനവാസിനും കേരള ഘടകം കോഓഡിനേറ്റര്‍ മാത്യൂസ് എന്നിവര്‍ക്കും ഒമാന്‍ ഘടകം സ്വീകരണം നല്‍കി. റൂവി സി.ബി.ഡി ഏരിയയിലെ ആര്‍.ജെ.എസ് മ്യൂസിക് ആൻഡ് ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ അഡ്വ. ഷാനവാസിന്‍റെ ‘പ്രവാസി ഗൈഡ്’ പുസ്തകത്തിന്‍റെ ഒമാൻതല പ്രകാശനവും നടന്നു. പ്രവാസജീവിതം നയിക്കാന്‍ തയാറെടുപ്പ് നടക്കുന്നതിനു മുമ്ബ് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും പ്രവാസികള്‍ അകപ്പെടുന്ന ചതിക്കുഴികളില്‍പെടാതിരിക്കാന്‍ പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ചും […]

ലണ്ടനിലുള്ള എപ്സ്മില്‍ എന്ന സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സുകാരന്‍ വിജേഷാണു മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നു കരുതപ്പെടുന്നു. വിജേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ വല്‍സനാണ് മകന്റെ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എപ്‌സാമിലും ക്രോയ്ഡോണിലും ഇവര്‍ക്ക് കുടുംബത്തിന്റെ സുഹൃത്തുക്കളുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബമാണ് കൃഷ്ണന്‍ വല്‍സന്റേത്. മൃതദേഹം ഈസ്റ്റ് സറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിന്റെ നേതൃത്വത്തില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നു.സാല്‍മിയ,അബ്ബാസിയ്യ,ഫര്‍വാനിയ,ഖൈത്താൻ ,ഫഹാഹീല്‍ ,മംഗഫ് എന്നീവടങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് പി.എൻ. അബ്ദുറഹിമാന്‍, അബ്ദുസ്സലാം സ്വലാഹി,ഷബീര്‍ സലഫി,അബ്ദുല്‍ മജീദ് മദനി,ഇഹ്സാൻ അല്‍ ഹിക്മി,അബ്ദുറഹിമാൻ തങ്ങള്‍ എന്നീവര്‍ നേതൃത്വം നല്‍കും. കെ.കെ.ഐ.സിയുടെ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ്‌ പ്രാര്‍ഥന ഉണ്ടാകും. ഈദ് ഗാഹുകളില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഈദ് ഗാഹിലേക്ക് വരുന്നവര്‍ വുദു എടുത്ത് വരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ് കുവൈത്ത് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. സാല്‍മിയ മെട്രോ മെഡിക്കല്‍ കെയറില്‍ സംഘടിപ്പിച്ച രണ്ടാംഘട്ട ക്യാമ്ബില്‍ കുവൈത്തിലെ വിവിധ ഏരിയയില്‍ നിന്നും മുന്നൂറോളം പേര്‍ പങ്കെടുത്തു. ട്രാസ്ക് സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ ജയേഷ് എങ്ങണ്ടിയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ മെഡിക്കല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്തു. എല്ലാ പ്രവാസികള്‍ക്കും മെഡിക്കല്‍ ക്യാമ്ബ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ചാരിതാര്‍ഥ്യം നിറഞ്ഞ […]

മസ്‌കത്ത്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിക്ക് ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അറസ്റ്റ് രാഷ്ട്രീയമര്യാദകളുടെ നഗ്‌നമായ ലംഘനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ. സുധാകരന്റെ നേതൃത്വത്തില്‍ സമസ്ത മേഖലകളിലും കോണ്‍ഗ്രസ് കാഴ്ചവെക്കുന്ന മുന്നേറ്റത്തില്‍ വിറളിപൂണ്ടും അഴിമതി ഭരണത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുംവേണ്ടി നടത്തിയ ഈ അറസ്റ്റ് നാടകം അധികാരത്തിന്റെ ഹുങ്കുപയോഗിച്ച്‌ എതിരാളികളെ ഇല്ലാതാക്കാമെന്ന മൗഢ്യമാണ് വെളിവാക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കുമ്ബളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ചോദ്യംചെയ്തതും തുടര്‍ന്ന് നാടകീയമായി […]

ബലിപെരുന്നാളിന്‍റെ ഭാഗമായി ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും ആശംസകള്‍ കൈമാറി. നല്ല ആരോഗ്യവും ദീര്‍ഘായുസ്സും നേരുകയും പൗരൻമാര്‍ക്ക് കൂടുതല്‍ പുരോഗതി കൈവരിക്കട്ടെയെന്നും കേബ്ള്‍ സന്ദേശത്തില്‍ സുല്‍ത്താൻ പറഞ്ഞു. നേതാക്കള്‍ സുല്‍ത്താനും പെരുന്നാള്‍ ആശംസകള്‍ അറിയിക്കുകയും ദീര്‍ഘായുസ്സ് നേരുകയും ജനങ്ങളെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാൻ കൈവരിക്കട്ടെയെന്നും പറഞ്ഞു.

Breaking News

error: Content is protected !!