ലണ്ടന്‍: യുകെയിലെ 200ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇവരോട് വന്‍ തുക പിഴയായി നല്‍കാനും ബന്ധപ്പെട്ടവര്‍ ഉത്തരവായിട്ടുണ്ട്. ഏതാണ്ട് ഏഴ് മില്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ പിഴയായി നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡബ്ല്യൂഎച്ച് സ്മിത്ത്, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍, ആര്‍ഗോസ് തുടങ്ങിയ റീട്ടെയില്‍ ഭീമന്മാരും ഈ നിയമലംഘനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ മിനിമം വേയ്ജ് ലഭിക്കാത്ത ആയിരക്കണക്കിന് വര്‍ക്കര്‍മാര്‍ക്ക് പുതിയ […]

കുവൈത്തില്‍ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്.നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ മറികടന്ന് കുറുക്കുവഴിയിലൂടെ നേടിയ ലൈസന്‍സ് കാലാവധി ഉണ്ടെങ്കിലും റദ്ദാക്കും.ഇത്തരം ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടി നാടുകടത്തും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള ശിക്ഷയാണ് നേരിടേണ്ടിവരിക. നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ ‘വിശ്വാസം സംസ്കരണം സമാധാനം’ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല കാമ്ബയിന് തുടക്കം. റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ധാര്‍മിക മൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന പ്രബോധന ദൗത്യങ്ങള്‍ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാൻ അനിവാര്യമാണെന്നും പ്രവാചകന്മാരുടെ നിയോഗവും അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാമ്ബയിൻ കമ്മിറ്റി വൈസ് ചെയര്‍മാൻ ഹാഫിള് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. […]

മസ്കത്ത്: ഒമാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തങ്ങളുടെ അംഗീകാരപത്രങ്ങള്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. കഴിഞ്ഞദിവസം അല്‍ബറക്ക കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് അംബാസഡര്‍മാര്‍ തങ്ങളുടെ യോഗ്യത പത്രങ്ങള്‍ സുല്‍ത്താന് സമര്‍പ്പിച്ചത്. നൈജീരിയ, പോളണ്ട്, വത്തിക്കാൻ, വെനീസ്വേല, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരപത്രമാണ് സുല്‍ത്താൻ സ്വീകരിച്ചത്. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ അംബാസഡര്‍മാര്‍ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകള്‍ കൈമാറുകയും സുല്‍ത്താന്‍റെ ജ്ഞാനപൂര്‍വകമായ നേതൃത്വത്തിന് കീഴില്‍ ഒമാനി ജനതക്ക് […]

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഒമ്രാൻ ഗ്രൂപ്പിന്റെ ദേശീയ ട്രാവല്‍ ഓപറേറ്ററും അനുബന്ധ സ്ഥാപനവുമായ വിസിറ്റ് ഒമാനുമായി സഹകരിച്ച്‌ നിര്‍മിച്ച യോഗയെക്കുറിച്ചുള്ള വിഡിയോ കഴിഞ്ഞദിവസം പുറത്തിറക്കി. ‘സോള്‍ഫുള്‍ യോഗ-സെറീൻ ഒമാൻ’ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഒമാനി പൗരന്മാര്‍ക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും യോഗയിലൂടെ കൈവരിച്ച സൗഹാര്‍ദത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഒരുക്കിയിരിക്കുന്നത്. നിരവധി യോഗ പ്രേമികളുടെയും വിസിറ്റ് ഒമാൻ അധികൃതരുടെയും സാന്നിധ്യത്തില്‍ എംബസി ഓഡിറ്റോറിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ […]

ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ ആറ് ശതമാനത്തിന് മുകളിലേക്ക് കുതിച്ചതോടെ ഭവന ഉടമകള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രതിരോധിച്ച് പ്രധാനമന്ത്രി. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഡീലുകളുടെ ശരാശരി നിരക്ക് 6.01 ശതമാനത്തിന് മുകളിലേക്ക് വര്‍ദ്ധിച്ചതായി മണിഫാക്സ് വ്യക്തമാക്കി. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീലുകള്‍ 5.67 ശതമാനത്തിലാണ് ലഭ്യമാകുന്നത്. ഇതോടെ 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തിരിച്ചടവില്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവാണ് ഭവനഉടമകള്‍ നേരിടേണ്ടി വരുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ […]

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫര്‍വാനിയ വെസ്റ്റ് യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗവും കല കുവൈറ്റിലെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ ടി പി പത്മനാഭന് യാത്രയയപ്പ് നല്‍കി. അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയില്‍ കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് കെ കെ ശൈമേഷ്, ലോക കേരള സഭാംഗം ആര്‍ നാഗനാഥൻ, കല കുവൈറ്റ് ട്രഷറര്‍ […]

കേരളസര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സല്‍ട്ടന്റ് (ഒഡേപെക്) മുഖേന കുവൈത്ത് ആരോഗ്യമേഖലയിലേക്ക് നിയമിക്കുന്നതിന് ഡോക്ടര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കണ്‍സല്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയര്‍ രജിസ്ട്രാര്‍, രജിസ്ട്രാര്‍ തസ്തികകളിലാണ് നിയമനം. ഉദ്ദേശം 100 ഒഴിവുണ്ട്. എം.ബി.ബി.എസ്., എം.ഡി., പിഎച്ച്‌.ഡി. തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആറുമുതല്‍ 15 വരെ വര്‍ഷം പ്രവൃത്തിപരിചയം നിര്‍ബന്ധം. പ്രായം 55 വയസ്സില്‍ താഴെ. ശമ്ബളത്തിന് പുറമേ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ […]

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ സ്വകാര്യ മേഖലയിലെ ജീവനകാര്‍ക്കുള്ള ശമ്ബളം ഈ മാസം 25ന് മുമ്ബായി വിതരണം ചെയ്യണമെന്ന് നിര്‍ദേശം. രാജകീയ ഉത്തരവ് നമ്ബര്‍ (35/2023) പുറപ്പെടുവിച്ച തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണിത്. അഞ്ച് […]

ഒമാനില്‍ വ്യാജ കമ്ബനികളുണ്ടാക്കി വിസ കച്ചവടം നടത്തി കബളിപ്പിച്ച സംഭവത്തില്‍ ഒമ്ബതുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെര്‍ച് ആൻഡ് ഫോളോഅപ് വിഭാഗമാണ് അറബ്, ഏഷ്യൻ വംശജരായ ഒമ്ബതുപേരെ അറസ്റ്റ് ചെയ്തത്. പൗരന്മാരെ കബളിപ്പിച്ച്‌ വ്യാജ കമ്ബനികള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു വിസ കച്ചവടം നടത്തിയത്. ലാഭം നല്‍കാമെന്ന വാഗ്ദാനവുമായാണ് കമ്ബനി സ്ഥാപിക്കാൻ പൗരന്മാരുടെ സഹായം തേടിയത്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഡോക്യുമെന്റ് ക്ലിയറൻസ് ഓഫിസുകള്‍ വഴിയും അനധികൃത […]

Breaking News

error: Content is protected !!