കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി. സാധാരണമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ യുകെയില്‍ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടന്‍ സന്ദര്‍ശനം യുകെയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിരുന്നു. ദയനീയവും ഭീകരുമായ ജീര്‍ണ്ണതയില്‍ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടി രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ യുകെയിലെ ജനാധിപത്യ മതേതര […]

ലണ്ടന്‍: ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കളുടെ വില പരിധിവിട്ട് നാള്‍ക്ക് നാളെന്നോണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഋഷി സുനക് ഫുഡ് ഇന്റസ്ട്രി ലീഡര്‍മാരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ച് വരുന്ന വില സ്ഥാപനങ്ങളെയും കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണീ ചര്‍ച്ച. ഭക്ഷ്യോല്‍പന്നങ്ങളുടെ ഉല്‍പാദനവും വില്‍പനയും എത്തരത്തില്‍ മെച്ചപ്പെടുത്താമെന്നും ഉല്‍പാദനം വര്‍ധിപ്പിക്കാമെന്നും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. റഷ്യ ഉക്രയിനിലേക്ക് അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തന ചെലവുകള്‍ വാണം പോലെ കുതിക്കുന്നതിനാല്‍ കര്‍ഷകരും […]

ലണ്ടന്‍: ടോറി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വസ്ഥാനത്തിരിക്കുന്നവരുടെ കഴിവ് കേട് കൊണ്ടാണ് ഇംഗ്ലണ്ടിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയേറ്റതെന്ന ആരോപണവുമായി ഇന്ത്യന്‍ വംശജയും മുന്‍ ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ രംഗത്തെത്തുമെന്ന് സൂചന. ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയും പാര്‍ട്ടിയെ നിലവില്‍ നയിക്കുന്ന വ്യക്തിയുമായ ഋഷി സുനകിനെതിരായ ഒളിയമ്പായിരിക്കുമിതെന്നും സൂചനയുണ്ട്. ഇതോടെ ടോറി പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള രണ്ട് ഇന്ത്യന്‍ വംശജര്‍ തമ്മില്‍ തുറന്ന യുദ്ധത്തിനും ഇത് വഴിയൊരുക്കിയേക്കാം. വെസ്റ്റ്മിന്‍സ്റ്ററിലുള്ള ടോറി പാര്‍ട്ടിയുടെ […]

ലണ്ടന്‍: യുകെയിലെ ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്റെ (LUKA) നേതൃത്വത്തില്‍ ആരംഭിച്ച ലൂക്ക മലയാളം സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യത്തെ മലയാളം ക്ലാസും വര്‍ണ്ണാഭമായി നടന്നു. ആദ്യ ക്ലാസില്‍ തന്നെ അധ്യാപികമാര്‍ മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ച ഗാനമാല കുട്ടികളും ഏറ്റുപാടി. മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ മനപ്പാഠമാക്കിയ മുഴുവന്‍ കുരുന്നുകള്‍ക്കും മലയാളം മധുരമായി മാറി. പ്രോജക്ടറിന്റെ സഹായത്താല്‍ വലിയ സ്‌ക്രീനില്‍ ചിത്രങ്ങള്‍ കാണിച്ച് അധ്യാപികമാര്‍ എല്ലാ കുട്ടികളുമായി സംവദിച്ചും രസകരമായ കഥകള്‍ […]

ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. വീണ ബാബുവാണ് മാതാവ് ഹെലെന്‍ ബാബുവിന്റെ ഓര്‍മയ്ക്കായി സൗത്ത് ഏഷ്യന്‍ ഡയബെറ്റിക്സ് അസ്സോസിയേഷന്‍ (എസ് എ ഡി എ എച്ച്) എന്ന ഒരു ചാരിറ്റബിള്‍ സംഘടന രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ടൈപ്പ് 2 പ്രമേഹം ഗുരുതരാവസ്ഥയില്‍ എത്തി ഹെലെന്‍ ബാബു മരണമടഞ്ഞത്. പ്രമേഹമായിരുന്നു പ്രധാന കാരണം. അമ്മയുടെ വിയോഗം തീര്‍ത്ത നഷ്ടം ഡോ. വീണക്ക് നികത്താന്‍ ആകുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മയുടെ ഗതി മറ്റുള്ളവര്‍ക്ക് വരാതിരിക്കുക […]

സൗത്ത് ഗ്ലൗസെസ്റ്റര്‍ഷൈറിലെ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്നുള്ള 18 കാരി വിദ്യാര്‍ത്ഥിനിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. അലീന ആദിത്യ ടോറികള്‍ക്ക് വേണ്ടി മത്സരിച്ചത് ബ്രാഡ്‌ലി സ്റ്റോക്ക് കൗണ്‍സിലിലെ പ്രിംറോസ് ബ്രിഡ്ജ് വാര്‍ഡില്‍ നിന്നാണ്. കൗണ്‍സിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന റെക്കോഡോടെയാണ് അലീനയുടെ ജയം. ബ്രിസ്റ്റോള്‍ സെന്റ് ബീഡീസ് കോളേജില്‍ എ-ലെവല്‍ പൂര്‍ത്തിയാക്കിയ അലീന കാഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു ചേരാനിരിക്കെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രിംറോസ് […]

ലണ്ടന്‍: യുകെയില്‍ 28 ശതമാനം പേര്‍ക്കും സാമ്പ്രദായിക വരുമാനമില്ലെന്ന പേര് പറഞ്ഞ് മോര്‍ട്ട്ഗേജ് നിഷേധിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കി ദി മോര്‍ട്ട്ഗേജ് ലെന്‍ഡര്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. ഉദാഹരണമായി സ്വയം തൊഴില്‍ ചെയ്ത് വരുമാനമുണ്ടാക്കുന്നവരുടെ മോര്‍ട്ട്ഗേജ് അപേക്ഷകള്‍ തള്ളപ്പെടുന്നുവെന്നാണ് ഇത്തരത്തില്‍ വ്യക്തമായിരിക്കുന്നത്. പോളിംഗ് ഏജന്‍സിയായ ഒപ്പീനിയം മാര്‍ച്ചില്‍ ഇത് സംബന്ധിച്ച 2000 പേരെ ഉള്‍ക്കൊള്ളിച്ച് ഒരു നാഷണല്‍ സര്‍വേ നടത്തിയിരുന്നു. സീറോ-അവേര്‍സ് കോണ്‍ട്രാക്ടിലുള്ളവരുടെ മോര്‍ട്ട്ഗേജ് അപേക്ഷികളിലാണ് ഇത്തരത്തില്‍ കൂടുതല്‍ നിരസിക്കല്‍ നടക്കുന്നതെന്നും ഈ […]

വാഷിങ്ടണ്‍: യു.എസിലെ ടെക്സസില്‍ മാളിലുണ്ടായ വെടിവെപ്പില്‍ ഒമ്ബത് കൊല്ലപ്പെട്ടു. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ പൊലീസ് കൊലപ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. രണ്ട് അക്രമികള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും അധികൃതര്‍ തള്ളിയിട്ടിട്ടുണ്ട്. അക്രമണകാരണത്തെ കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. എന്നാല്‍ വാട്സാപ്പ് വഴി വരുന്ന വ്യാജ കോളുകള്‍ പണി തരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാട്സാപ്പ് വീണ്ടും സൈബര്‍ കുറ്റവാളികളുടെ വിളനിലമായെന്നാണ് കണ്ടെത്തലുകള്‍. അന്താരാഷ്ട്ര വാട്സാപ്പ് കോളുകളെ നിസാരമായി കാണരുത് .അതിന് പിന്നില്‍ വലിയ തട്ടിപ്പ് സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള […]

ലണ്ടന്‍: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് കിരീടമണിഞ്ഞു.കാമില രാജ്ഞിയെയും കിരീടം അണിയിച്ചു. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്.കിരീടവകാശി വില്യം രാജകുമാരന്‍ ചാള്‍സ് രാജാവിന് മുന്നില്‍ കൂറ് പ്രഖ്യാപിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിനെ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കിരീടം അണിയിച്ചത്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്.കഴിഞ്ഞ സെപ്റ്റംബറില്‍ […]

Breaking News

error: Content is protected !!