വൃക്കയുടെ ആരോഗ്യം ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും വൃക്കയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് തിരിച്ചറിയാന്‍ സമയം വൈകുന്നു. വൃക്കരോഗങ്ങള്‍ ബാധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. വൃക്കരോഗം അവസാന ഘട്ടത്തിലെത്തിയാല്‍ ഡയാലിസിസോ വൃക്ക മാറ്റി വയ്ക്കലോ മാത്രമാണ് പരിഹാരം. നമ്മുടെ വൃക്കകള്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫില്‍ട്ടര്‍ ചെയ്യാന്‍ പ്രവണത കാണിക്കുന്നതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ കുറയുന്നതിനെയാണ് ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) […]

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അഭയാര്‍ത്ഥി നയത്തെ വിമര്‍ശിച്ചതിന് അവതാരകന്‍ ഗാരി ലിനേക്കറെ അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബിബിസിയുടെ ”ഫുട്‌ബോള്‍ ഫോക്കസ്” ടിവി പ്രോഗ്രാമില്‍ നിന്ന് അവതാരക അലക്‌സ് സ്‌കോട്ട് പിന്മാറി. ”മാച്ച് ഓഫ് ദ ഡേ” ഫുട്‌ബോള്‍ ഹൈലൈറ്റ്‌സ് പ്രോഗ്രാം അവതരിപ്പിക്കുന്ന മുന്‍ ഇംഗ്ലണ്ട് സോക്കര്‍ ക്യാപ്റ്റന്‍ ലിനേക്കറിനെ വെള്ളിയാഴ്ച ബിബിസി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് ശേഷം മറ്റ് അവതാരകരും ബിബിസിയുടെ പരിപാടികളില്‍ നിന്ന് പിന്മാറിയിരുന്നു. […]

ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി ഫെബ്രുവരി 27 തിങ്കളാഴ്ച്ച മുതല്‍ ആഗസ്റ്റ് 27 വരെയുള്ള ഇളവുകള്‍ പ്രകാരം ഈ കാലയളവില്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്ക് രണ്ടാമതൊരു ജോലി അതേ മേഖലയില്‍ ചെയ്യുന്നതിന് സമയ പരിധി ഉണ്ടാവുകയില്ല. ഹെല്‍ത്ത് കെയര്‍ വിസയിലുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഹെല്‍ത്ത് പ്രൊഫഷണല്‍സ്, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ […]

ഗ്ലോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയ്ക്ക് (46) നൂറുകണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാരം നടത്തി. ഗ്ലോസ്റ്ററിലെ മാറ്റ്സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ന് പൊതു ദര്‍ശനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. […]

അമിത വയര്‍ അനാരോഗ്യത്തിന്റെ ആദ്യ ഘട്ടമാണ്‌.ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയര്‍ അകറ്റാം. പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. ഉദരപേശികള്‍ക്ക് ശക്തി നല്‍കുന്ന വ്യായാമങ്ങള്‍ പതിവായി ചെയ്യുക. ആദ്യം പ്രയാസമാണെങ്കിലും പിന്നെ വഴങ്ങിക്കിട്ടും. എയ്റോബിക് വ്യായാമങ്ങള്‍ , യോഗ, നീന്തല്‍ എന്നിവയും കുടവയര്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്. നടത്തവും കുടവയ‌ര്‍ കുറയ്‌ക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും ശ്രദ്ധിക്കണം.ആരോഗ്യകരമായ ഭക്ഷണത്തിലൂടെ മാത്രമേ […]

ലണ്ടന്‍: പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ടില്‍ രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് ലഭിക്കുന്നത് എളുപ്പമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജിപി പ്രാക്ടീസില്‍ ആദ്യ തവണ തന്നെ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് നല്‍കുകയോ, മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുകയോ വേണമെന്നാണ് കോണ്‍ട്രാക്ടിലെ പുതിയ നിബന്ധന.രാവിലെ 8 മണിക്ക് ദിവസേന രോഗികള്‍ക്ക് നടത്തേണ്ടി വരുന്ന ബുക്കിംഗ് നെട്ടോട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നടപടി. ബുക്കിംഗ് ഫുള്‍ ആയിക്കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം ബുക്ക് ചെയ്യണമെങ്കില്‍ പോലും വീണ്ടും ഫോണ്‍ ചെയ്യാനാണ് ചില […]

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് നേരിടുന്ന പണിമുടക്ക് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്. യൂണിയനുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പേയ്മെന്റ് ഓഫര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ അധിക ഫണ്ടിംഗ് ഗവണ്‍മെന്റ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ശമ്പളത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പള ഓഫര്‍ മുന്നോട്ട് വെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റെന്നാണ് റിപ്പോര്‍ട്ട്. 2022/23 വര്‍ഷത്തെ ശമ്പളവര്‍ദ്ധനവും ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമായതോടെ കൂടിക്കാഴ്ചയിലേക്ക് റോയല്‍ കോളേജ് ഓഫ് […]

ലണ്ടന്‍: ടിയര്‍ 4 കോവിഡ് ലോക്ക്ഡൗണുകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം ബോറിസ് സ്വീകരിച്ചതാണെന്ന് ചോര്‍ന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാത്രി പാര്‍ട്ടി സംഘടിപ്പിക്കുമ്പോഴാണ് ജനങ്ങളെ വീട്ടിലിരുത്തിയത്! 2020 ഡിസംബര്‍ 18ന് നം.10 ക്രിസ്മസ് പാര്‍ട്ടി ആഘോഷം നടക്കുമ്പോള്‍ വൈനടിച്ച് ലക്കുകെട്ടാണ് കൊണ്ടാടിയത്. പാര്‍ട്ടി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക […]

ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തില്‍ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് ഇന്ത്യ നല്‍കിയ മറുപടി. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ […]

ലണ്ടന്‍: യുകെയില്‍ വീണ്ടും മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്‌സും ലേബര്‍ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമില്‍ താമസിക്കുന്ന ആളുകള്‍ക്ക് നോട്ടീസ് നല്‍കിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതര്‍ക്ക് മുന്‍പില്‍ പരിശോധനയ്ക്ക് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഗ്യാങ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി നോട്ടിസില്‍ പറയുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് സംഘം സമാനമായ രീതിയില്‍ ലിവര്‍പൂളിലെ ഒരു […]

Breaking News

error: Content is protected !!