ലണ്ടന്‍: യുകെ മലയാളികള്‍ക്കു നൊമ്പരമായി കുഴഞ്ഞു വീണു മരിച്ച ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബിന്റെ (16) സംസ്‌കാരം ഫെബ്രുവരി 21ന്. ലൂട്ടന്‍ ഹോളി ഗോസ്റ്റ് കതോലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് 4.15 ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്‌കാരവും. പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന കയലക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും ഫെബ്രുവരി 2 ന് […]

ലണ്ടന്‍: ഈ സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് ‘ഓട്ടോ’ ആഞ്ഞടിച്ചതോടെ വടക്കന്‍ സ്‌കോട്ട്‌ലന്‍ഡിലെ ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത്. സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്കുകള്‍ (എസ്എസ്ഇഎന്‍) തങ്ങളുടെ എഞ്ചിനീയര്‍മാര്‍ വെള്ളിയാഴ്ച 35,000-ലധികം ഉപഭോക്താക്കളെ കണക്റ്റ് ചെയ്തു എന്ന് അറിയിച്ചു. ശനിയാഴ്ച ശൃംഖല പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കും. പ്രധാന ബാധിത പ്രദേശങ്ങളിലേക്ക് മൊബൈല്‍ ഫുഡ് വാനുകള്‍ വിന്യസിച്ചിട്ടുണ്ട്, കൂടാതെ 8 മുതല്‍ ചൂടുള്ള ഭക്ഷണവും പാനീയങ്ങളും നല്‍കും. കനത്ത കാറ്റില്‍ […]

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് അണ്ടിപ്പരിപ്പ്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ , പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ ഇവയിലടങ്ങിയിട്ടുണ്ട്. 100 ഗ്രാം കശുവണ്ടിയില്‍ 18.22 ഗ്രാം പ്രോട്ടീനാണുള്ളത്. കൂടാതെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണവും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകരമാണ്. പ്രമേഹ പ്രതിരോധ ഗുണങ്ങള്‍ കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. നല്ല കൊഴുപ്പിന്റെ അംശം കൂടുതലായി […]

ലണ്ടന്‍: ബ്രിട്ടനില്‍ ആകെ തന്നെ ജോലിക്ക് ആളെ കിട്ടാന്‍ പ്രയാസമാണ്. ജോലിയില്‍ ഉള്ളവരാകട്ടെ മെച്ചപ്പെട്ട ശമ്പളം തേടി സമരത്തിലും. ഇതിനിടയിലാണ് ‘കത്തുന്ന പുരയുടെ കഴുക്കോല്‍ ഊരാന്‍’ ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യുകെയിലേക്ക് എത്തുന്നത്. ലക്ഷ്യം ബ്രിട്ടനിലെ നഴ്സുമാര്‍ മുതല്‍ ഡോക്ടര്‍മാരെയും, അധ്യാപകരെയും അടിച്ചുമാറ്റി ഓസ്ട്രേലിയയില്‍ എത്തിക്കുകയെന്നത് തന്നെ!ഏകദേശം 31,000 ബ്രിട്ടീഷ് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ജോലിക്കാരെയാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയ തേടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കീം പ്രകാരം 31,000 […]

കൊച്ചി -ലണ്ടന്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യുകെ മലയാളി യാത്രയ്ക്കിടെ മരണമടഞ്ഞു. നോട്ടിങ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (ജോര്‍ജേട്ടന്‍ (65)) ആണ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ 1 -149 വിമാനത്തിലായിരുന്നു സംഭവം. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മരണ വാര്‍ത്തയാണ് കേള്‍ക്കേണ്ടിവന്നത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം നേരിട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ […]

ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്‍്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. 100 ചിത്രങ്ങള്‍ വരെ ഒന്നിച്ചയക്കാനും സ്റ്റാറ്റസായി വോയ്സ് നോട്ടുകള്‍ വെയ്ക്കാനുമുള്ള സൗകര്യങ്ങള്‍ കമ്ബനി അടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മെസേജുകള്‍ സൂക്ഷിച്ച്‌ വെയ്ക്കാനുള്ള സംവിധാനമാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. ഡേറ്റ സംരക്ഷിക്കുന്നതിനായി വാട്ട്സാപ്പിന്‍്റെ ഡിസപ്പിയറിംഗ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാകും നമ്മളില്‍ പലരും. ഇവിടെയാണ് കെപ്റ്റ് മെസേജ് ഫീച്ചറിന്‍്റെ ഉപയോഗം. സന്ദേശങ്ങള്‍ വാട്ട്സാപ്പില്‍ ബാക്കപ്പ് ചെയ്യുന്ന വിധമാണ് കെപ്റ്റ് മെസേജിന്‍്റെ […]

ഡാറ്റാഎച്ച്ഇ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരമാണ് വന്‍തോതില്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തോട് മുഖം തിരിക്കുന്നതായി വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപേക്ഷിക്കുന്ന യുവതികളുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവ് ആണ് ഉള്ളത്.ഈ വര്‍ഷം നഴ്സിംഗ്, ടീച്ചിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകളില്‍ വന്ന കുറവാണ് ഈ കണക്കുകളിലേക്ക് പ്രധാനമായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്. മഹാമാരി കാലത്ത് നഴ്സിംഗ് പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഹാമാരി കഴിഞ്ഞതോടെ നഴ്സുമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളും, ശമ്പളത്തിലെ കുറവുമെല്ലാം […]

ഇന്നലെ നോര്‍ഫോക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ കടലിനടിയിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫ്രാന്‍സ് മിലിറ്ററി ആപ്ലിക്കേഷന്‍സ് വിഭാഗം പറഞ്ഞത്,ഞായറാഴ്ച്ച രാവിലെ 7.14 ന് സംഭവിച്ച ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബ്രിട്ടീഷ് തീരത്തു നിന്നും ഏകദേശം 56 മൈല്‍ മാറിയാണെന്നാണ്. ഭൗമോപരിതലത്തില്‍ നിന്നും കേവലം 10 കിലോമീറ്റര്‍ ആഴത്തില്‍ മാത്രമാണ് പ്രഭവ കേന്ദ്രം. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ എപ്പോഴും ആഴം കൂടിയ ഭൂകമ്പങ്ങളേക്കാള്‍ ശക്തമായിരിക്കും. […]

ന്യൂയോര്‍ക്ക്: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ക്യാംപസില്‍ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോര്‍ട്ട്. അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ മാസ്‌ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഈസ്റ്റ് ലാന്‍സിങ് ക്യാംപസില്‍ ബെര്‍കി ഹാളിനോടു ചേര്‍ന്നാണ് വെടിവയ്പ് നടന്നത്. വെടിവയ്പില്‍ പരുക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്കു മാറ്റി. ക്യാംപസിലെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം, അക്രമിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുന്നു.

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പെടെയുള്ള 50 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ മതിയായ വേതനവും അടിസ്ഥാന സൗകര്യങ്ങളും നല്‍കാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. യുകെ മലയാളികള്‍ക്ക് ആകെ നാണക്കേടും അപമാനകരവുമായ സംഭവം അരങ്ങേറിയത് നോര്‍ത്ത് വെയില്‍സിലാണ്. മലയാളികളായ മാത്യു ഐസക് (32 ), ജിനു ചെറിയാന്‍ (25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത് . മാത്യു ഐസക്കും ജിനു ചെറിയാനും നേതൃത്വം […]

Breaking News

error: Content is protected !!