ലൂട്ടനില്‍ നിന്ന് ഞെട്ടലുണ്ടാക്കിയ മരണ വാര്‍ത്ത. പനിയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കയേല ജേക്കബ്(16) എന്ന വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ രാത്രി മരണമടഞ്ഞത്. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളുടെ രണ്ടാമത്തെ മകളാണ് കയേല. പനിയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബാണ് കയേലയുടെ പിതാവ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഉപയോക്താക്കള്‍ക്ക് ഒട്ടനവധി സവിശേഷതകള്‍ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. പലപ്പോഴും ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി വാട്സ്‌ആപ്പ് പുത്തന്‍ അപ്ഡേറ്റുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ ഓരോ തവണയും കോണ്‍ടാക്‌ട് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്ബര്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായാണ് വാട്സ്‌ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്സ്‌ആപ്പ് ഷോര്‍ട്ട്കട്ട് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്ബര്‍ കോളിംഗ് ഷോര്‍ട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. കോളിംഗ് ഷോര്‍ട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്തുന്ന […]

ലണ്ടന്‍: പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്ന മുതിര്‍ന്നവര്‍ക്ക് 75.50 പൗണ്ടില്‍ നിന്ന് 82.50 പൗണ്ടായും കുട്ടികള്‍ക്ക് 49 പൗണ്ട് മുതല്‍ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകള്‍ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതര്‍ പറയുന്നു.തപാല്‍ അപേക്ഷകളില്‍ മുതിര്‍ന്നവര്‍ക്ക് 85 പൗണ്ടില്‍ നിന്ന് 93 പൗണ്ടായും […]

യു എസില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്. ടയര്‍ നിക്കോള്‍സ് എന്ന 29കാരനെ പൊലീസ് സംഘം ആക്രമിച്ച ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. മെംഫിസ് പൊലീസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പൊലീസിന്‍റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് നിക്കോള്‍സ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. നിക്കോള്‍സിനെ കാറില്‍ നിന്ന് വലിച്ചിഴച്ച്‌ വിവിധ രീതികളില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍, […]

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്കകള്‍. വൃക്ക ‍രോഗത്തിന്‍റെ പ്രാരംഭത്തില്‍ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും. മാലിന്യങ്ങള്‍ അരിച്ച്‌ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക . അതിനാല്‍ വൃക്കകളുടെ ആരോഗ്യം ശരീരത്തിന്‍റെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഒന്ന്… പതിവായി വ്യായാമം ചെയ്യുവാന്‍ ശ്രദ്ധിക്കുക. […]

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ ജോലിക്കും മറ്റുമായി എത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ഏറെ ബാധിക്കുന്നത്. […]

ലണ്ടന്‍: യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുമ്പ് തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോണ്‍ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിന്‍ വേഴ്‌സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.ബോറിസ്, […]

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാലാണ് വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക എന്നു പറയുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും […]

ലണ്ടന്‍: 85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ പ്രോഗ്രാമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അവതാരകരായ നൂറുദ്ദീന്‍ സൊര്‍ഗി, മഹ്‌മുദ് അല്‍ മുസല്ലിം എന്നിവരാണ് റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ”ഞങ്ങളുടെ സേവനത്തോടുള്ള നിങ്ങളുടെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഈ അഭിമാനകരമായ യാത്രയുടെ ആണിക്കല്ല് നിങ്ങളാണ്. ഇതൊരു വിടവാങ്ങലല്ല”-അവസാന സന്ദേശത്തില്‍ മുസല്ലിം പറഞ്ഞു. 2013 […]

നാട്ടില്‍ വച്ചാണ് കോതമംഗലം ചെമ്മീന്‍കുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമായ സ്റ്റീഫന്‍(51) മരിച്ചത്. പതിവായി പ്രഭാത സവാരിയ്ക്ക് പോയിരുന്ന സ്റ്റീഫന്‍ ശനിയാഴ്ചയും ഓടാന്‍ പോയിരുന്നു. മൂത്തമകള്‍ കോളേജില്‍ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള വീടായതിനാല്‍ കുറെ നേരമായി തുറന്നു കിടക്കുന്ന മുന്‍ വാതില്‍ കണ്ട് അയല്‍പക്കത്തുള്ളവര്‍ കയറി നോക്കിയപ്പോള്‍ അടുക്കള വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പിന്നീട് […]

Breaking News

error: Content is protected !!