ഗ്ളൂക്കോസ് എന്നത് ശരീരത്തിന് ആരോഗ്യം നല്കുന്ന ഊര്‍ജ്ജ സ്രോതസ്സാണ്. അത് ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തലച്ചോറിലെ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അമിതദാഹം, അമിത വിശപ്പ്, വായയും ചുണ്ടും തൊണ്ടയുമൊക്കെ വരളുക, കൂടെകൂടെ മൂത്രമൊഴിക്കുക, പ്രതീക്ഷിക്കാതെ ശരീരഭാരം കുറയുക, തളര്‍ച്ച, ക്ഷീണം, മോണകളിലും തൊലിപ്പുറത്തും ഗുഹ്യഭാഗത്തും ഇടവിട്ടുവരുന്ന അണുബാധ തുടങ്ങിയവയൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. ചിട്ടയായ ആഹാരക്രമത്തിലൂടെയും […]

ഈ ക്രിസ്മസിന് ഒരു മില്ല്യണിലേറെ ജനങ്ങള്‍ക്ക് വൈറസ് പിടിപെടുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഘോഷകാലത്ത് രോഗം ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോസിറ്റീവായി മാറിയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗവും ആഘോഷത്തില്‍ പങ്കെടുക്കും. ഇത് അപകടകരമാവും. ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ […]

ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ ഹോമിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം ആണെന്നു പഠനം. ബ്രിട്ടനിലെ സ്വകാര്യ കെയര്‍ ഹോമുകളിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് ഒരേ വൈദഗ്ധ്യമുള്ള എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനെക്കാള്‍ പ്രതിവര്‍ഷം ശരാശരി 8,000 പൗണ്ട് കുറഞ്ഞ വേതനം ആണ് ലഭിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഇന്റഗ്രേറ്റഡ് കെയര്‍ എന്ന സ്ഥാപനത്തിന്റെ ഗവേഷണം സൂചിപ്പിക്കുന്നു.എന്‍എച്ച്എസില്‍ അല്ലാതെ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 10.01 പൗണ്ട് അല്ലെങ്കില്‍ […]

ന്യോ യോര്‍ക്ക്: ഡോക്ടറെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മന്‍ഹാട്ടനിലെ മാര്‍ക്കസ് ഗാര്‍വി പാര്‍ക്കിലാണ് സംഭവം. 60 വയസ്സുള്ള പീഡിയാട്രിഷ്യനെയാണ് കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. വീടിന്റെ സ്റ്റെയര്‍ കേസിനു സമീപം അബോധാവസ്ഥയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ന്യൂജഴ്‌സിയിലെ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ച ഡോക്ടറാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്തതിന് പുറമെ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി കുത്തുകളും ഏറ്റിട്ടുണ്ട്. നടന്നത് കൊലപതാകമാണെന്നും […]

രുചിയില്‍ മാംസത്തിന് മികച്ചൊരു ബദലാണ് കൂണ്‍. വറുത്തതും അല്ലാത്തതുമായ കൂണ്‍ വിഭവങ്ങള്‍ രുചികരമാണ്. രുചി മാത്രമല്ല, കൂണ്‍ പോഷകഗുണങ്ങളാലും സമ്ബന്നമാണ്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ മികച്ച ഭക്ഷണമാണ് കൂണ്‍. ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തുന്നത് മുതല്‍ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നത് വരെ നിരവധി ആരോഗ്യ ഗുണങ്ങളാണ് കൂണിനുള്ളത്. കൂണിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. പ്രമേഹത്തെ നിയന്ത്രിക്കുന്നു: പ്രമേഹത്തെ നിയന്ത്രിക്കാന്‍ കൂണ്‍ നല്ലതാണ്. രക്തത്തിലെ ഉയര്‍ന്ന […]

ലണ്ടന്‍: ബ്രിട്ടനില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വന്‍ വര്‍ധന. തൊഴിലവസരങ്ങള്‍ വലിയതോതില്‍ കുറയുന്നതായും റിപ്പോര്‍ട്ട്. സെപ്തംബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.6 ശതമാനം ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, ഒക്ടോബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.7 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ 65,000 തൊഴിലവസരം കുറയുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലാണ് തൊഴിലവസരങ്ങളില്‍ കുറവുണ്ടായത്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.അതേസമയം, കോവിഡിനുശേഷം തൊഴിലിടങ്ങളിലേക്ക് തിരികെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 50നു മുകളില്‍ പ്രായമുള്ള, തൊഴില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരുടെ […]

ലണ്ടന്‍: കൊവിഡ്-19 പ്രതിസന്ധി വിട്ടൊഴിഞ്ഞെന്ന് ആശ്വസിച്ച് ഇരിക്കവെ വൈറസ് വീണ്ടും തിരിച്ചുവരവ് നടത്തുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ കൊവിഡ് ആശുപത്രി അഡ്മിഷനുകള്‍ തിരിച്ചുവരവ് നടത്തുകയാണെന്നാണ് സ്ഥിരീകരിക്കുന്നത്. മാസ്‌കുകള്‍ തിരിച്ചെത്തിക്കണമെന്ന് ഇതോടെ വിദഗ്ധര്‍ യുകെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് തുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ച വൈറസ് ബാധിച്ച് 724 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള ആഴ്ചയിലെ 639 കേസുകളില്‍ നിന്നും 13 ശതമാനമാണ് […]

തണുപ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച വിഭവമാണ് ചിക്കന്‍ – മഷ്റൂം സൂപ്പ്. മികച്ച രോഗ പ്രതിരോധശേഷി നല്കുന്ന ഈ സൂപ്പ് തണുപ്പ് കാലത്ത് നമ്മെ അലട്ടുന്ന പനി, ജലദോഷം, തൊണ്ടവേദന, കൈകാല്‍ വേദന എന്നിവയെ പ്രതിരോധിക്കാന്‍ നല്ലൊരു മാര്‍ഗവുമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. അമിതവിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ് ചിക്കന്‍ – മഷ്റൂം സൂപ്പ്. ദഹനം സുഗമമാക്കാനുന്നു. ചര്‍മ്മത്തിന്‍്റെ സൗന്ദര്യവും […]

ഐസില്‍ കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് അത്യാഹിതം. ശൈത്യകാലത്ത് ഐസായി മാറുന്ന തടാകങ്ങള്‍ക്ക് മുകളില്‍ കുട്ടികള്‍ കളിക്കാറുണ്ട്. ഇപ്രകാരം വെസ്റ്റ് മിഡ്ലാന്‍ഡ്സ് സോളിഹള്ളിലെ തടാകത്തില്‍ കളിച്ച കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. തടാകത്തിന് മുകളില്‍ കളിക്കവെ തണുത്തുറഞ്ഞ വെള്ളത്തില്‍ പതിച്ച് രണ്ട് കുട്ടികളെ കാണാതായി. രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. രക്ഷപ്പെടുത്തിയ കുട്ടികളെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട നിലയിലാണ് പുറത്തെടുത്തത്. തണുത്തുറഞ്ഞ വെള്ളത്തിലേക്ക് പോലീസും പൊതുജനവും ധൈര്യപൂര്‍വ്വം ചാടിയിറങ്ങിയാണ് ഈ കുട്ടികളെ രക്ഷിച്ചത്. 12 […]

ലണ്ടന്‍: ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി മഞ്ഞുവീണതോടെ ബ്രിട്ടന്‍ സ്തംഭനാവസ്ഥയില്‍. രാത്രിയോട് നാല് ഇഞ്ച് വരെ മഞ്ഞ് വീണതിനാല്‍ തിങ്കളാഴ്ചയും യാത്രകള്‍ ബുദ്ധിമുട്ടേറിയതായി മാറും. ലണ്ടന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞ് കാര്യമായി തന്നെ പെയ്തിറങ്ങി. ഇതോടെ യാത്രാ മുന്നറിയിപ്പുകളും വ്യാപകമായി.വിമാനങ്ങള്‍ റദ്ദാക്കുന്നതും, ട്രെയിനുകള്‍ വൈകുന്നതും സാധാരണമായി മാറുന്ന കാഴ്ചയാണുള്ളത്. റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളെ ശൈത്യകാല അവസ്ഥ സാരമായി ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ […]

Breaking News

error: Content is protected !!