മസ്കത്ത്: കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീൻ (45) ആണ് മവാലയിലെ താമസ സ്ഥലത്ത് മരിച്ച‌ത്. പരേതനായ മുഹമ്മദ് റാഷിദ്-ആബിദാ ബീവി ദമ്ബതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി‌. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.

മസ്കത്ത്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഊർജ്ജ പദ്ധതികളിലൊന്നായ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു . ഒമാൻ ഭരാണാധികാരിയും കുവൈത്ത് അമീറും ചേർന്നാണ് പദ്ധതി നാടിന് സമർപ്പിച്ചത്. ദുകം പ്രത്യേക സാമ്ബത്തിക മേഖലയ്ക്കുള്ളിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇൻറർനാഷണല്‍ കമ്ബനിയും തമ്മിലുള്ള സഹകരണത്തിലാണ് ബൃഹത്തായ ദുകം റിഫൈനറി പദ്ധതി ഒരുങ്ങിയത്. വാണിജ്യ അടിസ്ഥാനത്തില്‍ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഒമാന്‍റെ മൊത്തം […]

കുവൈത്ത്സിറ്റി: പാർക്കില്‍ ബാർബിക്യൂ ചെയ്തതിന് സ്വദേശിക്ക് കനത്ത പിഴ ചുമത്തി പരിസ്ഥിതി പൊലീസ്. സാല്‍മിയ ഗാർഡനിലാണ് കുവൈത്തി പൗരൻ അനധികൃതമായി ബാർബിക്യൂ ചെയ്തത്. തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു. പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂ ഉള്‍പ്പെടെ പാചകത്തിന് പ്രത്യേക സ്ഥലങ്ങളുണ്ട്. അനുവദിച്ച സ്ഥലങ്ങളില്‍ അല്ലാതെ ബാർബിക്യൂ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. പാരിസ്ഥിതിക നിയമ ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. പരിസ്ഥിതി മാലിന്യം […]

കുവൈത്ത് സിറ്റി | ഓരോ കാലത്തും മാനവിക സമൂഹത്തിന് വെളിച്ചം പകര്‍ന്നു നല്‍കിയ പൂര്‍വികരുടെ പാദമുദ്രകള്‍ നോക്കി സൂക്ഷ്മസഞ്ചാരം നടത്തുന്നതോടൊപ്പം പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യക്തി ജീവിതവും സാമൂഹിക പ്രതിനിധാനങ്ങളും ക്രിയാത്മകമായി ക്രമപ്പെടുത്തേണ്ടതുണ്ടെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ പ്രസ്താവിച്ചു. ഐ സി എഫ് അന്തര്‍ദേശീയ തലത്തില്‍ നടപ്പാക്കുന്ന മാനവ വികസന വര്‍ഷം പദ്ധതികളുടെ പ്രചാരണ ഭാഗമായി നടത്തുന്ന സ്‌നേഹസഞ്ചാരത്തിന് […]

സലാല: കേരള വികസനത്തിന്റെ നെടുംതൂണുകളായ പ്രവാസി സമൂഹത്തോട് ഭരണകൂടം തുടരുന്ന അവഗണനയുടെ തുടർച്ചയാണ്‌ സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിലും പ്രതിഫലിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയർ സലാല കേന്ദ്രകമ്മറ്റി. കോവിഡും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശീവത്കരണങ്ങളും സൃഷ്ടിച്ച ആഘാതങ്ങളില്‍ തൊഴിലും ബിസിനസ് സംരംഭങ്ങളും നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വരുമാനമാർഗങ്ങള്‍ സൃഷ്ടിക്കാനുള്ള പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കുവാൻ സർക്കാരിനു സാധിച്ചിട്ടില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയംതൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്ന 25 കോടി രൂപ മാത്രമാണ് […]

മസ്കത്ത്: അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിന ഗവർണറേറ്റില്‍നിന്ന് ഒമ്ബത് പ്രവാസികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളെയും ഏഷ്യൻ പൗരനെയും ഗവർണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ-ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻസ് വകുപ്പാണ് പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികള്‍ പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.

കിവൈത്ത് സിറ്റി: മൊബൈല്‍ ഉപഭോക്താക്കളോട് കെ.വൈ.സി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ആവശ്യപ്പെട്ടു. ടെലികോം കമ്ബനികളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ഇത് അനിവാര്യമാണ്. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ പ്രവർത്തനരഹിതമായേക്കും. ആവശ്യമായ ഐ.ഡി പ്രൂഫുകളും മറ്റു വിവരങ്ങളുമാണ് അപ്ഡേറ്റ് ചെയ്യേണ്ടതെന്നും പഴയ വ്യക്തിഗത ഡാറ്റയും വിവരങ്ങളും പുതുക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാൻ കമ്ബനികള്‍ ബാധ്യസ്ഥരാണെന്നും സിട്ര കോമ്ബറ്റീഷൻ ആൻഡ് ഓപറേറ്റേഴ്‌സ് അഫയേഴ്‌സ് […]

മസ്‌കറ്റ്: പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43 ) ആണ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്ബനിയിലെ ജീവനക്കാരനാണ്.

മസ്കത്ത്: മവേല സെൻട്രല്‍ മാർക്കറ്റില്‍ കത്തിക്കുത്തേറ്റ് പ്രവാസി യുവാവിന് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളില്‍നിന്നുള്ള ആളിനുതന്നെയാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കു ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂർത്തീകരിച്ചു വരുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.

കുവൈത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കുടുബ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നു. പുതിയ വ്യവസ്ഥകളോടെ കുടുംബ,വാണിജ്യ,ടൂറിസ്റ്റ് സന്ദർശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുടുംബ-ടൂറിസ്റ്റ്-വാണിജ്യ സന്ദര്‍ശന വിസകളാണ്‍ അനുവദിക്കുന്നത്.ഈ മാസം എഴുമുതല്‍ വിവിധ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകള്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്‌ത് സന്ദർശന വിസക്ക് അപേക്ഷിക്കാം . ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് […]

Breaking News

error: Content is protected !!