മസ്‌കത്ത്: ബിദിയ ഡെസേര്‍ട്ട് അഡ്വെഞ്ചര്‍ ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. ബിദിയ വിലായത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഗവര്‍ണറുടെ ഓഫീസ്, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിദിയ ഡെസേര്‍ട്ട് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ ഷംസി ഉദ്ഘാടന […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇയാള്‍ തൊഴിലാളിയെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മര്‍ദിച്ചയാളിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര […]

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയുമായുള്ള തര്‍ക്കങ്ങളുടെ ഫലമായി രാജ്യത്ത് മറ്റൊരു സര്‍ക്കാറിന് കൂടി പരിസമാപ്തി. സര്‍ക്കാര്‍ രൂപവത്കരിച്ച്‌ മൂന്ന് മാസത്തിനുള്ളില്‍ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ പിരിച്ചുവിടുമെന്ന് ഉറപ്പായി. തിങ്കളാഴ്ച സര്‍ക്കാറിന്റെ രാജി പ്രധാനമന്ത്രി കിരീടാവകാശിക്ക് സമര്‍പ്പിച്ചിരുന്നു. രാജി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നത് വരെ […]

ജബല്‍ ശംസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസ് റോഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കി. റോഡില്‍ ചളിയും നനഞ്ഞ മണ്ണും ഉള്ളതിനാല്‍ തെന്നിമാറാന്‍ സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. താപനില കുറഞ്ഞ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ ഇവിടത്തെ കൊടുംതണുപ്പ് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കമുള്ളവര്‍ ഒഴുകുകയാണ്. കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകളാണ് വാഹനങ്ങളില്‍ എത്തിയത്. പലരുടെയും […]

മസ്കത്ത്: ഇറാനിലെ അസര്‍ബൈജാന്‍ എംബസിക്കുനേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒമാന്‍ അപലപിച്ചു. നയതന്ത്ര ദൗത്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഏതൊരു നടപടിയും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിനിരയായ കുടുംബങ്ങളോടും അസര്‍ബൈജാനിലെ ജനങ്ങളോടും സര്‍ക്കാറിനോടും അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 8.30ഓടെയായിരുന്നു ആക്രമണം. തോക്കുധാരി എംബസി വളപ്പിനുള്ളില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ എംബസിയുടെ സുരക്ഷ വിഭാഗത്തിന്റെ തലവന്‍ […]

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച്‌ കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഫലസ്തീന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം രൂക്ഷമായത്. ഹീനമായ ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണം. കഴിഞ്ഞ വര്‍ഷം മാത്രം അമ്ബതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250 ലേറ ഫലസ്തീനികളെയാണ് ഇസ്രായേല്‍ […]

കുവൈത്ത് : കുവൈത്ത് എയര്‍വെയ്‌സ്‌ യാത്രക്കാര്‍ക്കായി നിരവധി പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചു. സൗജന്യ ഹോം ചെക്ക്-ഇന്‍ ആണ് ഇതില്‍ പ്രധാനം. റോയല്‍ ക്ലാസ് യാത്രക്കാര്‍ക്കാണ് ആവശ്യമാണെങ്കില്‍ ഈ സേവനം ലഭ്യമാകുക. യാത്രക്കാരുടെ ലഗേജ്‌ വീട്ടില്‍ എത്തി സ്വീകരിക്കുകയും അപ്പോള്‍ തന്നെ ബോര്‍ഡിങ് പാസ് നല്‍കുകയും ചെയ്യുന്ന സേവനം ആണിത്. ഇതിനായി യാത്രക്കാര്‍ കുവൈത്ത് എയര്‍വേയ്‌സിന്റെ ഇലക്‌ട്രോണിക് വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും , യാത്ര ചെയ്യുന്നതിന് […]

മസ്കത്: ഇന്‍ഡ്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്‍ഡ്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ ഓണ്‍ലൈനിലൂടെ നടക്കും. ഫെബ്രുവരി ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www(dot)indianschoolsoman(dot)com വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. […]

ഒമാന്‍: ഒമാനില്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ മത്സ്യ ബന്ധന മേഖല ബാധിക്കുന്നു. തണുത്ത കാലാവസ്ഥയും മഴയും മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം കാലാവസ്ഥ കാരണം മീന്‍പിടിത്തക്കാര്‍ കടലില്‍ പോവാന്‍ മടിക്കുകയാണ്. പല ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവുന്നുണ്ട്. പലയിടങ്ങളിലും കടലില്‍ പോവുന്നതിന് വിലക്കുമുണ്ട്. സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും മാര്‍ക്കറ്റില്‍ കുറവാണ്. കിങ് ഫിഷ് അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്ബോള്‍ ഇത്തരം മത്സ്യങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സര്‍ക്കാന്‍ നടപ്പാക്കാറുണ്ട്. […]

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് 44ാമത് വാര്‍ഷിക പ്രതിനിധിസമ്മേളന പ്രചാരണാര്‍ഥം ‘കതിര്’ നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു. കല സെന്റര്‍ മെഹ്‌ബൂളയില്‍ നടന്ന പരിപാടിക്ക് കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എം.പി. മുസഫര്‍ നന്ദിയും രേഖപ്പെടുത്തി. പരിപാടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കല കുവൈത്ത് ട്രഷറര്‍ […]

Breaking News

error: Content is protected !!