ദുബൈ: ദുബൈയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ് ഫെസ്റ്റിവല്‍ 15ന് തുടങ്ങുന്നു. എക്‌സ്‌പോ 2020യും യു.എ.ഇയുടെ 50-ാം വാര്‍ഷികവും നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പകിട്ടോടെയാണ് ഡി.എസ്.എഫിന്റെ വരവ്. ജനുവരി 29 വരെയാണ് 27-ാം എഡിഷന്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ നഗരത്തിലുള്ളതിനാല്‍ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി. ലോകോത്തര വിനോദ പരിപാടികള്‍, സ്റ്റേജ് ഷോകള്‍, നറുക്കെടുപ്പ് തുടങ്ങിയവയുണ്ടാകും. ഭാഗ്യശാലികള്‍ക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയുണ്ട്. […]

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ പുരോഗമിക്കുന്നു .447 പുരുഷന്മാരെയും 215 സ്‍ത്രീകളെയുമാണ് ഇത്തരത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പിടികൂടി നാടുകടത്തിയതെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു . രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ജോലി ചെയ്യുന്നവര്‍ക്കും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്കും രേഖകള്‍ ശരിയാക്കി താമസവും ജോലിയും നിയമ വിധേയമാക്കാന്‍ നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. കൂടാതെ സമയ പരിധി പിന്നീട് പല […]

മസ്​കത്ത്​: ഒമാന്‍ അംഗീകൃത വാക്​സിന്‍ പട്ടികയില്‍ കൊവാക്​സി​നെയും ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി പ്രസ്​താവനയില്‍ അറിയിച്ചു. കൊവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. ഇതോടെ കുറഞ്ഞത്​ 14 ദിവസം മുമ്ബെങ്കിലും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യകാര്‍ക്കും ക്വാറന്‍റൈന്‍ ഇല്ലാതെ ഒമാനില്‍ എത്താന്‍ കഴിയും. കൊവാക്​സിനെടു​ത്തതിനെ തുടര്‍ന്ന് ഒമാനിലേക്ക്​ മടങ്ങാന്‍ കഴിയാതെ​ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികള്‍ക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ […]

മ​സ്ക​ത്ത്: ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ മ​സ്ക​ത്തി​ല്‍​നി​ന്നും സ​ലാ​ല​യി​ല്‍​നി​ന്നും കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള വി​മാ​ന സ​മ​യ​ങ്ങ​ള്‍ മാ​റു​ന്നു. എ​ന്നാ​ല്‍, എ​ല്ലാ വി​മാ​ന സ​ര്‍​വി​സു​ക​ളി​ലും മാ​റ്റ​മി​ല്ല. സ​ലാ​ല​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​ല​ര്‍​ച്ച 2.05ന്​ ​ന​ട​ത്തു​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് സ​ര്‍​വി​സ് രാ​വി​ലെ 10.30ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ല്‍​നി​ന്ന് രാ​വി​ലെ 10.15നു ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി​ലെ ഏ​ഴി​നാ​ണ് പു​റ​പ്പെ​ടു​ക. എ​ന്നാ​ല്‍, സ​ലാ​ല​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​േ​ട്ട​ക്കും അ​വി​െ​ട​നി​ന്ന് സ​ലാ​ല​യി​ലേ​ക്കു​മു​ള്ള വി​മാ​ന സ​മ​യ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല. മ​സ്ക​ത്ത് കോ​ഴി​​ക്കോ​ട് സ​ര്‍​വി​സു​ക​ളൂ​ടെ സ​മ​യ​വും മാ​റി​യി​ട്ടു​ണ്ട്. മ​സ്ക​ത്തി​ല്‍​നി​ന്ന് […]

കുവൈത്ത് സിറ്റി: വ്യാജ ക്ലിനിക്ക് വഴി മരുന്നുകള്‍ വിതരണം നടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍ .കുവൈത്തിലെ ഇഷ്ബിലിയയിലായിരുന്നു സംഭവം. താമസ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ പുരോഗമിക്കുന്ന പരിശോധനകളുമായി ഭാഗമായാണ് വ്യാജ ക്ലിനിക്ക് കണ്ടെത്തിയത്. നഴ്സിങ് സേവനങ്ങളും മറ്റും വാഗ്ദാനം ചെയ്‍തുകൊണ്ടുള്ള പരസ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ സംഘം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചില നോട്ടീസുകളും ഇവര്‍ പുറത്തിറക്കിയിരുന്നു . ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ സംഘത്തെക്കുറിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു. […]

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചു. 36,000 വിദ്യാര്‍ഥികളാണ് ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം കലാലയങ്ങളില്‍ എത്തിയത്. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളെ വരവേറ്റത്. വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ എല്ലാ ആഴ്ചയും പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍വകലാശാല വക്താവ് ഡോ. മര്‍ദി ഉബൈദി അല്‍ അയ്യാഷ് പറഞ്ഞു. കുത്തിവെപ്പ് എടുക്കാത്ത സന്ദര്‍ശകര്‍ 72 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഞ്ചു വര്‍ഷം പഴക്കമുള്ള മൃതദേഹം ബാത്ത്‌റൂമില്‍ നിന്ന് കണ്ടെത്തി. സാല്‍മിയയിലാണ് സംഭവം. 2016-ല്‍ മരിച്ച യുവതിയുടെ മൃതദേഹമാണിത്. ഇക്കാര്യം സഹോദരന്‍ ഇപ്പോഴാണ് പൊലീസില്‍ അറിയിക്കുന്നത്. സഹോദരന്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അസ്ഥികൂടം മാത്രമാണ് അവശേഷിച്ചിരുന്നത്. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സഹോദരനെയും മാതാവിനെയും അന്വേഷണവിധേയമായി പൊലീസ് കസ്റ്റഡിയിലെടുത്തു. 2016-ല്‍ മരിച്ച ഇളയ സഹോദരിയുടെ മൃതദേഹം സാല്‍മിയയിലെ വീട്ടില്‍ തന്റെ കുളിമുറിയില്‍ […]

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ന്‍ എം​ബ​സി ഒാ​പ​ണ്‍ ഹൗ​സ്​ ബു​ധ​നാ​ഴ്​​ച ന​ട​ത്തും. വൈ​കീ​ട്ട്​ 3.30ന്​ ​എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. മാ​സ​ങ്ങ​ളി​ല്‍ ഒാ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ഒാ​പ​ണ്‍ ഹൗ​സി​ല്‍ രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ മാ​സം മു​ത​ലാ​ണ്​ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. പ്ര​വാ​സി​ക​ള്‍​ക്കു​ള്ള സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍, എം​ബ​സി​യു​ടെ ഇ​ട​നി​ല​ക്കാ​ര്‍ ച​മ​യു​ന്ന​വ​ര്‍ എ​ന്നീ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ്​ ഒ​ക്​​ടോ​ബ​റി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ഒാ​പ​ണ്‍ ഹൗ​സി​ന്​ അം​ബാ​സ​ഡ​ര്‍ സി​ബി […]

ദുബൈ: എക്‌സ്‌പോ 2020, ഐന്‍ ദുബൈ എന്നിവക്ക് പുറമെ ദുബൈയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വ് പകരാന്‍ ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കുന്നു. ഇനിയുള്ള ആറു മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് എക്‌സ്‌പോക്കൊപ്പം ഗ്ലോബല്‍ വില്ലേജും ആസ്വദിക്കാം. സജീവമായ ദുബൈയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കിയാണ് ഗ്ലോബല്‍ വില്ലേജിന്റെ വാതിലുകള്‍ തുറക്കുന്നത്. കഴിഞ്ഞ മാസം ദുബൈ സഫാരി പാര്‍ക്കും തുറന്നിരുന്നു. കൊടുംചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുന്ന ഒക്‌ടോബറിലാണ് യു.എ.ഇയിലെ വിനോദസഞ്ചാരമേഖല […]

ദുബായ്: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും നഫ്സ ജിഷിയുടെയും മകളായ ഹവ്വാ സുലിനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. പത്ത് വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി. ലഫ്. അബ്ദു റഹ്മാനില്‍ നിന്നാണ് ഹവ്വ സുലിന്‍ വിസ ഏറ്റുവാങ്ങിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 99% മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനിയാണ് ഹവ്വ […]

Breaking News

error: Content is protected !!