മസ്കത്ത്: കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഉപഭോക്തൃത സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി. ഇവ ഖസബ് വിലായത്തിലെ കടയില്‍നിന്നാണ് പിടിച്ചെടുക്കുന്നത്. സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ കാരവൻ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെയും മറ്റും കുറിച്ചും ദോഫാര്‍ മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലൗഡ് സ്പീക്കര്‍ (ഉച്ചഭാഷിണി), ലേസര്‍, മുകളിലേക്കുള്ള ലൈറ്റ് എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല. കാരവൻ സ്ഥാപിക്കുന്നതിന് മുമ്ബ് ഉടമകള്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്നും പെര്‍മിറ്റുകള്‍ നേടണം. അനുവദിക്കപ്പെട്ട സ്ഥലത്തിന് ചുറ്റും ഏതെങ്കിലും തരത്തിലുള്ള വേലികളോ അതിരുകളോ സ്ഥാപിക്കാൻ പാടില്ല. അംഗീകൃത കാലയളവിലുടനീളം മതിയായ സുരക്ഷ സംവിധാനങ്ങള്‍ യാത്ര സംഘങ്ങള്‍ക്കായി ഒരുക്കിയിരിക്കണം. ഉടമകള്‍ […]

കുവൈറ്റ് സിറ്റി: മലപ്പുറം ചോറ്റൂരില്‍ നിന്ന് കാല്‍ നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച ശിഹാബ് ചോറ്റൂരിന് കുവൈറ്റില്‍ വൻ വരവേല്‍പ്. ഫര്‍വാനിയ ബ്ലോക്ക് മൂന്നില്‍ പുതുതായി ആരംഭിച്ച ദുബായി കറക്ക് മക്കാനിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വൻ ജനാവലിയാണ് ഷിഹാബിനെ കാണാനും വിശേഷങ്ങള്‍ ചോദിച്ചറിയാനുമായി ഒത്തുകൂടിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത്‌ മക്കയിലെത്തിയാണ് ശിഹാബ് ഹജ്ജ് നിര്‍വഹിച്ചത്. മദീനാ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകാര്‍ പുതുരൂപത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചും, ഫോണ്‍വിളിച്ചുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്. മലയാളികളടക്കം നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്. മുമ്ബും പലരൂപത്തിലുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ടെങ്കിലും കൃത്യമായ രേഖകള്‍ പറഞ്ഞും പൊലീസ് വേഷത്തില്‍ വിഡിയോകോളില്‍ എത്തിയുമാണ് ഇത്തവണത്തെ തട്ടിപ്പ്. ആളുകളെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിളിക്കുന്നവരുടെ സിവില്‍ ഐ.ഡി നമ്ബര്‍, രക്തഗ്രൂപ്, ജോലി ചെയ്യുന്ന സ്ഥലം, ബാങ്ക് വിവരങ്ങള്‍ എന്നിവയെല്ലാം […]

മസ്കത്ത്: തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 41 വിദേശികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ സംയുക്ത പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലാകുന്നത്. നിസ്‌വ, സമാഇല്‍ വിലായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് വിദേശികളെ പിടികൂടുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: ഐ.സി.എസ് മസ്കത്ത് ഗാല ഹോട്ട് ബര്‍ഗര്‍ ബില്‍ഡിങ്ങില്‍ ‘നേതൃ സ്മൃതി’ എന്ന പേരില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുൻ പ്രസിഡൻറ് എൻ.കെ. മുഹമ്മദ് മൗലവി, മുശാവറ അംഗമായിരുന്ന പുല്ലൂര്‍ അബ്ദുറഹീം ബാഖവി, എസ്.വൈ.എഫ് നേതാവായിരുന്ന പി.ടി ആലിക്കോയ മൗലവി എന്നിവരുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. എസ്.വൈ.എഫ്സ്റ്റേറ്റ് സെക്രട്ടറി സ്വദക്കത്തുല്ല മുഈനി കാടാമ്ബുഴ ഉദ്ഘാടനം ചെയ്തു. മത പണ്ഡിതന്മാര്‍ ഭൗതിക താല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുന്നത് സമൂഹത്തിന്റെ ധാര്‍മിക പതനത്തിന് വഴിവെക്കുമെന്ന് […]

കുവൈത്ത് സിറ്റി: കേരളത്തില്‍ ഓണ്‍ലൈൻ ആര്‍.ടി.ഐ പോര്‍ട്ടല്‍ സ്ഥാപിച്ച നടപടി പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രവാസി ലീഗല്‍ സെല്‍ വ്യക്തമാക്കി. വിഷയത്തില്‍ പ്രവാസി ലീഗല്‍ നിയമ നടപടി സ്വീകരിക്കുകയും കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈൻ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ നടപടി. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈൻ ആര്‍.ടി.ഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്‌ഥാനങ്ങളില്‍ ഓണ്‍ലൈൻ […]

കുവൈത്ത്: കുവൈത്ത് കത്തോലിക്കാ കോണ്‍ഗ്രസ് അംഗവും ചങ്ങനാശ്ശേരി അതിരൂപത പൂമറ്റം സെൻറ് ആൻറണീസ് ഇടവക അംഗവുമായ ഷിനു ജേക്കബിന്റെ പ്രിയ പിതാവ് ജേക്കബ് എബ്രഹാം (77), ഇല്ലിക്കല്‍ കോട്ടയം കാര്യത്താസ് ഹോസ്പിറ്റല്‍ വച്ച്‌ നിര്യാതനായി. മൃതദേഹം ജൂലൈ 12 ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 12 ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും ചങ്ങനാശ്ശേരി അതിരൂപതയിലെ പൂമറ്റം (പുതുപ്പള്ളി) സെൻറ് ആൻറണീസ് ഇടവക […]

മസ്കത്ത്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് കേരള വിഭാഗം മലയാള സാഹിത്യത്തിന്റെ ഇതിഹാസതുല്യനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. ‘ഇമ്മിണി ബല്യ മനുഷ്യൻ – ഓര്‍മകളിലെ ബഷീര്‍’ എന്ന പേരില്‍ കേരള വിഭാഗം ഓഫിസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകൻ വിനോദ് പവിത്രം അനുസ്മരണ പ്രഭാഷണം നടത്തി. കണ്‍വീനര്‍ സന്തോഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. ലജിന ജയചന്ദ്രൻ, നിഹാരിക നിഷാന്ത് എന്നിവര്‍ ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തി. ഒമാനിലെ […]

മസ്ക്കറ്റ്: ഇന്ത്യന് സോഷ്യല് ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികള്‍ക്കായി വേനല്‍ തുമ്ബി ക്യാമ്ബ് സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല് പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്ബില്‍ പ്രവേശനം ലഭിക്കുക. ജൂലായ് 14, 15, 20 & 21 തീയതികളിലായി ദാര്‍ സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും ക്യാമ്ബ് നടക്കുക. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തില്‍ വിനോദ- […]

Breaking News

error: Content is protected !!