മസ്കത്ത്: ആക്രമിക്കുകയും ഒരാളുടെ പണം കവരുകയും ചെയ്ത സംഭവത്തില്‍ മൂന്നു വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പിടികൂടിയത്. സ്വന്തം രാജ്യക്കാരനെത്തന്നെയായിരുന്നു പ്രതികള്‍ ആക്രമിച്ചിരുന്നത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായിവരുകയാണ്.

മസ്‌കത്ത്: തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കടലില്‍ കണാതായ ഒമാന്‍ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം തിങ്കളാഴ്ച ജഅലന്‍ ബാനി ബു അലി വിലായത്തിലെ ഖുവൈമ മേഖലയുടെ തീരത്തുനിന്നാണ് അദ്നാന്‍ അല്‍ സറായിയുടെ (22) മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളോടൊപ്പം കടലില്‍ പോയതായിരുന്നു ഇദ്ദേഹം. കാണാതായ ആള്‍ക്കുവേണ്ടി റോയല്‍ എയര്‍ഫോഴ്സ് ഓഫ് ഒമാന്റെ […]

സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍ അപ്പോയ്ന്റ്‌മെന്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യമന്ത്രാലയം. ആരോഗ്യ സേവനങ്ങള്‍ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രോഗികള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയോ കുവൈത്ത് ഹെല്‍ത്ത് ക്യൂ -8 ആപ്ലിക്കേഷന്‍ വഴിയോ ആണ് ബുക്കിങ്ങ് നടത്തേണ്ടത്.

കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. യുവ പ്രഭാഷകന്‍ ഡോ. അലിഫ് ഷുക്കൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍റ്സ് ഇന്ത്യ കേന്ദ്ര കണ്‍വീനര്‍ റഫീഖ് ബാബു പൊന്‍മുണ്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നയീം […]

കുവൈത്ത്: ഇന്ത്യന്‍ എംബസി കുവൈത്ത് ഓപ്പണ്‍ ഹൗസ്‌ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൌസില്‍ ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക നേതൃത്വം നല്‍കി.

ഒമാന്‍-കേരള സെക്ടറുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്ബനികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍. പെരുന്നാളിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ വരെ 50 റിയാലില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഒമാന്‍-കേരള സെക്ടറുകളിലേക്ക് മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയര്‍ന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കാണ് വിമാന ടിക്കറ്റ് നിരക്ക് കുറവുള്ളത്.ടിക്കറ്റ് […]

മസ്‌കത്ത്: രാജ്യത്തെ മുന്‍നിര ആഭരണ നിര്‍മാതാക്കളും സ്വര്‍ണ-വജ്രാഭരണങ്ങളുടെ വില്‍പനക്കാരുമായ സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ‘ജ്യുവല്‍ ഓഫ് ഒമാന്‍’ മത്സരത്തിന് തുടക്കമായി. ഫോട്ടോയെടുപ്പ് മത്സരം ഉള്‍പ്പെടെ വിവിധ ഇനങ്ങളാണ് ‘ജ്യുവല്‍ ഓഫ് ഒമാനി’ല്‍ വരുന്നത്. ഒമാനിലെ 15 വയസ്സിന് മുകളിലുള്ള എല്ലാ താമസക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പേര്, സ്ഥലം, രാജ്യം, ജോലി എന്നിവ +968 9205 5916 എന്ന വാട്സ്ആപ് നമ്ബറിലേക്ക് അയച്ച്‌ രജിസ്റ്റര്‍ ചെയ്യണം. വിജയിക്ക് സോന […]

കുവൈത്ത് സിറ്റി: വഫ്ര, അഹ്മദി മേഖലകളില്‍ പൊതു സുരക്ഷ വിഭാഗം നടത്തിയ വാഹനപരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിച്ചതിന് ആറുപേരെ പിടികൂടി. ഇതില്‍ പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചവരെ ജുവനൈല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്മെന്റിലേക്കു കൈമാറി. അശ്രദ്ധ, എക്‌സ്‌ഹോസ്റ്റില്‍നിന്നുള്ള ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ തുടങ്ങിയ നിയമങ്ങള്‍ ലംഘിച്ച 18 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 90 ട്രാഫിക് ലംഘന കേസുകളും രജിസ്റ്റര്‍ ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നിഷേധിക്കുന്നത് പരിഹാര മാര്‍ഗമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം മുന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് അല്‍-ഷുവായ. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക അറബ് ദിനപത്രത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി […]

യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ മുതലായ രാജ്യങ്ങളിലേക്ക് എഞ്ചിനീയര്‍, ഹൗസ് മെയ്ഡ്, ഡ്രൈവര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് സൗജന്യ റിക്രൂട്ട്മെന്റ് നടക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് കമ്ബനിയിലേക്കുള്ള ഒഴിവുകളാണ് ഒമാനിലുള്ളത്. വിവിധ യോഗ്യതകള്‍ ആവശ്യമുള്ള തസ്തികകളിലേക്ക് 45 വയസ് കഴിയാത്ത തൊഴില്‍ അന്വേഷകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ച്‌ ജോലി ലഭിക്കുന്നവര്‍ക്ക് താമസം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റാ, പാസ്പോര്‍ട്ട്, യോഗ്യതാ സര്‍ട്ടിഫിക്കേറ്റ്,എക്സ്പീരിയന്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവയുടെ […]

Breaking News

error: Content is protected !!