വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ വ്യാപക പ്രതിഷേധം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം മുഴക്കി പതിനായിരക്കണക്കിന് വനിതകളാണ് പങ്കെടുത്തത്. ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയമം കടുപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വനിതകള്‍ പ്രതിഷേധ സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയത്. സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച അറുനൂറില്‍ അധികം ഇടങ്ങളില്‍ സമരം നടന്നു. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം […]

വാഷിങ്​ടണ്‍: ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ്​ വാക്​സിന്‍റെ രണ്ട്​ ഡോസാണ്​ താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന്​ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്​. “ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചത്​. ലോകത്തെ മറ്റ്​ പല രാജ്യങ്ങളും ഇതേ വാക്​സിനാണ്​ ഉപയോഗിക്കുന്നത്​.വാക്​സിനെ കുറിച്ച്‌​ നിരവധി സാ​ങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക്​ എന്നോട്​ ചോദിക്കാനുണ്ടാവും. ഞാന്‍ ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചിരിക്കുന്നത്​. എത്ര രാജ്യങ്ങള്‍ വാക്​സിന്‍ അംഗീകരിച്ചുവെന്ന്​ അറിയില്ല. പക്ഷേ ഭൂരിപക്ഷം രാജ്യങ്ങള്‍ക്ക്​ ലഭിച്ച്‌​ കോവിഷീല്‍ഡാണ് […]

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ സംഘടനയായ എഎഇഐഒയുടെ (AAEIO) ഉദ്ഘാടനം ഓക്ബ്രൂക്ക് മാരിയറ്റില്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറും, യുഎസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണും തിരി തെളിയിച്ച്‌ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ് നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ ലക്ഷ്യങ്ങളേക്കുറിച്ചും (4th Pillar) നാലാം തൂണിനേക്കുറിച്ചും സംസാരിച്ചു. അടുത്ത പത്തുവര്‍ഷംകൊണ്ട് ഒരു ലക്ഷം എന്‍ജിനീയര്‍മാരെ സംഘടനയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. […]

ന്യൂയോര്‍ക്: സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും പീഡിപ്പിച്ചെന്നുമുള്ള കേസില്‍ യു എസ് പോപ് സംഗീതജ്ഞന്‍ റോബര്‍ട് സില്‍വസ്റ്റര്‍ കെലി (54) കുറ്റക്കാരനാണെന്ന് കോടതി. ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയാണ് കുറ്റകാരനാണെന്ന് വിധിച്ചത്. നിലവില്‍ 9 കേസുകളാണ് പോപ് സംഗീതത്തിലെ ‘റിഥം ആന്‍ഡ് ബ്ലൂ’ എന്ന വകഭേദത്തിന്റെ രാജാവായി അറിയപ്പെടുന്ന കെലിക്കെതിരെയുള്ളത്. 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് സൂചന. മൈകിള്‍ ജാക്‌സന്റെ ‘യൂ ആര്‍ നോട് എലോണ്‍’ എന്ന […]

അമേരിക്കന്‍ വ്യോമസേനയില്‍ മേജറായി കൊല്ലംകാരനായ ഡോ.അനീഷ് ജോര്‍ജ്. ടെക്സസില്‍ വിരമിച്ച പട്ടാളക്കാര്‍ക്കായുള്ള വെറ്ററന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്ബോഴാണ് ഡോ.അനീഷ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. യുദ്ധമേഖലകളില്‍ ജോലി ചെയ്യേണ്ടിവരും. അടിയന്തര സാഹചര്യങ്ങളില്‍ വ്യോമസേന നിയോഗിക്കുന്നയിടങ്ങളിലേക്ക് പോകണം. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ഡോ.അനീഷ് ജോര്‍ജ് അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായത് ഈ വെല്ലുവിളികളൊക്കെ നേരിടാനുറച്ചാണ്. ഏറെക്കാലം കണ്ട സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് ഡോക്ടര്‍ പറയും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി 2008ലാണ് അമേരിക്കയില്‍ […]

വാഷിംഗ്‌ടണ്‍: കൊവിഡ് കേസുകള്‍ ലോകത്ത് വീണ്ടും ഉയരുന്നതി​നി​ടെ നി​ലവി​ലുള്ളതി​ല്‍ ഏറ്റവും അപകടകാരി​യായ ആര്‍ വണ്‍ ടൈപ്പ് വൈറസിനെ അമേരിക്കയില്‍ വീണ്ടും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ആര്‍ വണ്‍ ടൈപ്പ് വൈറസിനെ ജപ്പാനില്‍ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം മറ്റുചില രാജ്യങ്ങളിലും ഈ വൈറസ് സാന്നിദ്ധ്യം റിപ്പോര്‍ട്ടുചെയ്തിരുന്നു. ലോകമെമ്ബാടുമുള്ള ആര്‍ വണ്‍ വേരിയന്റ് വൈറസ് ബാധിച്ചവര്‍ കുറവാണെന്നതാണ് ഏക ആശ്വാസം. എന്നാല്‍ ഇത് എപ്പോള്‍ വേണമെങ്കിലും കൂടുതല്‍ പേരിലേക്ക് വ്യാപിക്കും എന്നാണ് ആരോഗ്യ രംഗത്തെ […]

ന്യൂയോര്‍ക്ക്: ഒരു ദിവസം കൊണ്ട് ജീവനക്കാരെ കോടീശ്വരന്‍മാരാക്കി ഞെട്ടിച്ചിരിക്കുകയാണ് യുഎസിലെ ഒരു ഇന്ത്യന്‍ കമ്ബനി.കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌വര്‍ക്കേഴ്‌സ് എന്ന ഐടി കമ്ബനിയിയിലെ 500 ജീവക്കാരാണ് ഒരു ദിവസം കൊണ്ട് കോടീശ്വരന്‍മാരായത്. കഴിഞ്ഞ ദിവസം യുഎസ് ഓഹരിവിപണിയായ നസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.തുടര്‍ന്ന് 36 ഡോളറായിരുന്ന കമ്ബനിയുടെ ഓഹരി വില 47.55 ഡോളറായി ഉയര്‍ന്നു. ഇത്തരത്തില്‍ കമ്ബനി ഓഹരികളുടെ മൂല്യം 32 ശതമാനത്തിലധികം വര്‍ദ്ധിച്ചതാണ് നേട്ടത്തിന് കാരണം.ഗിരീഷ് മാതൃഭൂതവും […]

Breaking News

error: Content is protected !!