ലണ്ടന്‍: യുഎസില്‍ വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്‌എസ്‌എ) കണക്ക് പ്രകാരം ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു. യുഎസില്‍ സമീപകാലത്ത് സ്ഥിരീകരിച്ച കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണെന്നാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്ക്. മറ്റു പല രാജ്യങ്ങളിലും […]

ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പോയതിനുശേഷം, യാഥാസ്ഥിതിക സര്‍ക്കാര്‍ ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി വരികയാണ്. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും ചര്‍ച്ചകളില്‍ ഇടംപിടിക്കും. 2035-ഓടെ പ്രതിവര്‍ഷം 28 ബില്യണ്‍ പൗണ്ട് വരെ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും […]

വീശിയടിക്കുന്ന സഹാറന്‍ പൊടിക്കാറ്റ് ലണ്ടന്‍ നഗരത്തിന്റെ ച്ഛായ മാറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ ലോകത്തെങ്ങുമുള്ള ഫോട്ടോഗ്രാഫേഴ്‌സിനെ ആവേശം കൊള്ളിക്കുന്നത്. വെള്ളിവെളിച്ചത്തില്‍ പുതഞ്ഞുകിടന്നിരുന്ന ലണ്ടന്‍ നഗരത്തിന്റെ നിറങ്ങള്‍ പൊടിക്കാറ്റുമൂലം മാറിമറിയുകയാണ്. മഞ്ഞ, ചുവപ്പ്, പച്ച, മുതലായ നിറങ്ങള്‍ ആകാശത്ത് മിന്നി മറഞ്ഞ് ഒടുവില്‍ ഇപ്പോള്‍ നഗരത്തിന് മുകളിലുള്ള ആകാശം കുറച്ച്‌ ദിവസങ്ങളായി ഓറഞ്ച് നിറത്തിലാണ്. തിളങ്ങുന്ന ഓറഞ്ച് നിറത്തില്‍ ചുവന്ന് തുടുത്ത് നില്‍ക്കുന്ന ആകാശം ഓരേ സമയം കൗതുകമുള്ളതും ഭയപ്പെടുത്തുന്നതുമാണെന്നാണ് നഗരവാസികളുടെ അഭിപ്രായം. […]

യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള പുതിയ പദ്ധതിയുമായി ബ്രിട്ടന്‍. ‘ഹോംസ് ഫോര്‍’ യുക്രൈന്‍ എന്ന പേരിലാണ് പുതിയ പദ്ധതി ആവഷ്‌കരിക്കുന്നത്. ഇതു പ്രകാരം യുക്രൈന്‍ പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ ബ്രിട്ടനില്‍ തുടരാം. റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നിരവധിയാളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്. പതിനായിരത്തില്‍പരം ആളുകള്‍ക്ക് ബ്രിട്ടന്‍ തൊഴില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. കൂടാതെ അഭയാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി മൈക്കല്‍ ഗോവാണ് […]

എല്ലാ ആളുകള്‍ക്കും എല്ലാത്തരം ഭക്ഷണങ്ങളോടും താല്‍പ്പര്യം ഉണ്ടാകണമെന്നില്ല. ചിലത് ചിലരില്‍ അലര്‍ജിയും (Food Allergy) ഉണ്ടാക്കാം. അത്തരക്കാര്‍ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. എന്നാല്‍, ഒരേ ഭക്ഷണം തന്നെ സ്ഥിരമായി കഴിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കഴിഞ്ഞ 22 വര്‍ഷമായി ലണ്ടന്‍ സ്വദേശിയായ യുവതി കഴിക്കുന്നത് ഉരുളക്കിഴങ്ങ് ചിപ്സ് (Chips), ക്രിസ്പ്‌സ്, ചിക്കന്‍ നഗറ്റ്‌സ് (Chicken Nuggets) എന്നിവ മാത്രമാണ്. ലണ്ടനിലെ (London) കേംബ്രിഡ്ജില്‍ താമസിക്കുന്ന 25കാരിയായ സമ്മര്‍ […]

ലണ്ടന്‍: ചോദ്യങ്ങള്‍ക്ക് തെറ്റുത്തരം നല്‍കിയ ജൂനിയര്‍ ഡോക്‌ടറെ നഗ്നയാക്കി നിര്‍ത്തി അപമാനിക്കുകയും, മറ്റൊരു ഡോക്‌ടറെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്‌ത മുതിര്‍ന്ന ഡോക്‌ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ലണ്ടനിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍സ് എന്‍എസ്‌എച്ച്‌ ഫൗണ്ടേഷന്‍ ട്രസ്‌റ്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായി ജോലിനോക്കുന്ന ഡോ. എഡ്വിന്‍ ചന്ദ്രഹാരനെയാണ് പിരിച്ചുവിട്ടത്. യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് ശിക്ഷാ നടപടി കൈക്കൊണ്ടത്. ലണ്ടനില്‍ 15 വര്‍ഷത്തെ അനുഭവ പരിചയമുള‌ള ഡോക്‌ടറാണ് ഏഷ്യന്‍ വംശജനായ ഡോ. […]

ലണ്ടന്‍: മോട്ടോര്‍ വാഹന നിയമം ലംഘിച്ച്‌ വാഹനം ഓടിച്ചതിന് അറസ്റ്റിലായ യുവതി തുടര്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ മരണം സൃഷ്ടിക്കാന്‍ ശ്രമം. സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പൊലീസ് കയ്യോടെ പിടികൂടി. ലണ്ടനിലാണ് സംഭവം. നവംബര്‍ 20ന് വാഹനം നിര്‍ത്താതെ പോയതിന് സോ ബെര്‍ണാഡിനെ അറസ്റ്റ് ചെയ്യുകയും വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. പിന്നീട് സഹോദരിയായി വേഷംമാറി നടന്ന യുവതിയാണ് അന്വേഷണത്തില്‍ പൊലീസ് […]

ലണ്ടന്‍: സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും ( നടാഷ പൂനവാലെയും (Natasha Poonawalla) ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലണ്ടനില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇവര്‍ ഒന്നിച്ച്‌ സംസാരിക്കുന്ന ചിത്രം എടുത്തത്. പാപ്പരാസികളാണ് ഈ സ്വകാര്യ ചടങ്ങിലെ ചിത്രം എടുത്തത്. ലണ്ടന്‍ (London) ആസ്ഥാനമാക്കി പ്രവര്‍‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ പൂനവാലെ ഫൌണ്ടേഷന്‍ സ്ഥാപകയാണ് ഇവര്‍. കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെ പ്രശസ്തമായ സെറം ഇന്‍സ്റ്റ്യൂട്ട് (Serum […]

ലണ്ടന്‍: യുക്രൈന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുക്രൈന്‍ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഈ പ്രതിസന്ധികാലത്ത് തങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് യുക്രൈന്‍ ജനതയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഏകാധിപതിയെന്നാണ് ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. യുക്രൈന്‍ അധിനിവേശം വികൃതവും കിരാതവുമായ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം റഷ്യയ്‌ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രംഗത്തെത്തി. യുദ്ധ […]

യുക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടങ്ങിയെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കുമേല്‍ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.‘റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ യുക്രെയ്‌നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരും. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തുക’ സാജിദ് പറഞ്ഞു.റഷ്യന്‍ കമ്ബനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടിഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും […]

Breaking News

error: Content is protected !!