യുകെയിലെ കെന്റില്‍ താമസിക്കുന്ന ഫിലിപ്പ് സി. രാജന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. പരേതന്‍ കാന്റര്‍ബറി മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി. മക്കള്‍ – മാത്യു, സാറ. കായംകുളം ഇല്ലിപ്പാക്കുളം ചാതവന കുടുംബാംഗമാണ് ഫിലിപ്പ്സ്. മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഫിസിയോളജിസ്റ്റാണ് ടെറി. രോഗ ബാധിതനായി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക് അറസ്റ്റുണ്ടായി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ലണ്ടന്‍: കുടിയേറ്റം തടയാന്‍ വീസ നിയമങ്ങള്‍ കര്‍ക്കശമാക്കി ബ്രിട്ടണ്‍. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെഇന്ത്യയില്‍ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികള്‍ക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയര്‍ത്തി.രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബാധിക്കുന്ന തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി […]

ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ കണ്‍സപ്റ്റുകളിലൂടെ ഫോട്ടോഷൂട്ട് നടത്തി പ്രശസ്തരായവരും ഏറെ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാവാറുമുണ്ട്. എന്നാല്‍ ലണ്ടനില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മലയാളി പെണ്‍കുട്ടിയുടെ ‘തനി നാടന്‍’ ലുക്കിലെ ഫോട്ടോഷൂട്ടാണിത്. ലണ്ടന്‍ തെരുവുകളില്‍ ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് ഒരു സുന്ദരി പെണ്‍കുട്ടി നില്‍ക്കുന്നു. ഈ ഫോട്ടോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വളരെ […]

ലണ്ടന്‍: ആറ് ദിവസം ജോലി ചെയ്യുക, അതും രാവിലെ 5 മണിക്കൊക്കെ കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് പണിയെടുക്കുക. ഇതൊക്കെ സ്വദേശികളായ ബ്രിട്ടീഷുകാരെ സംബന്ധിച്ച് അത്ര അനിവാര്യമായ കാര്യമല്ല. അവര്‍ക്ക് ഇതിലും മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ കൃഷിയിടത്തില്‍ വിത്തിറക്കിയ ബ്രിട്ടീഷ് കര്‍ഷകന് പണിയെടുക്കാന്‍ മടിയുള്ള സ്വദേശിയെ കിട്ടിയില്ലെങ്കിലും വിളവ് എടുത്തേ മതിയാകൂ. അതുകൊണ്ട് തന്നെ അവര്‍ വിദേശികളെ തങ്ങളുടെ മണ്ണില്‍ വിളവെടുക്കാനായി ക്ഷണിച്ച് വരുത്തുകയാണ്.ജോലി ചെയ്യാന്‍ മടിയുള്ള ബ്രിട്ടീഷുകാരെ […]

ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് സുപ്രധാനമാണെന്ന നിലപാടിലായിരുന്നു ട്രഷറി വിഭാഗം. എന്നാല്‍ വര്‍ഷങ്ങളായുള്ള ആ നിലപാട് തിരുത്തുന്നതായി സൂചന നല്‍കി ചാന്‍സലര്‍ ജെറമി ഹണ്ട്. ഇമിഗ്രേഷന്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന് എതിരെയുള്ള എതിര്‍പ്പുകള്‍ അവസാനിപ്പിക്കുന്നതായാണ് ഹണ്ടിന്റെ വാക്കുകള്‍.വേക്കന്‍സികള്‍ രൂപപ്പെടുമ്പോള്‍ വിദേശത്ത് നിന്നുള്ള ജീവനക്കാരെ എത്തിക്കുന്ന സ്ഥാപനങ്ങളെ ചാന്‍സലര്‍ വിമര്‍ശിച്ചു. ബ്രിട്ടീഷ് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിലേക്കുള്ള ‘വലിയ മാറ്റത്തിന്’ സമയമായെന്ന് ചാന്‍സലര്‍ എംപിമാരോട് പറഞ്ഞു. ഇതുവഴി ജോലി ചെയ്യാതിരിക്കുന്ന ഇതിന് സാധിക്കുന്ന […]

ലണ്ടന്‍: നിസ്സാന്റെ മൂന്ന് ഇലക്ട്രിക് കാര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ബ്രിട്ടനിലേയ്ക്ക്.സന്ദര്‍ലാന്‍ഡ് പ്ലാന്റില്‍ 2 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ നടത്തുനന്ത്. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഇലക്ട്രിക് ക്വാഷ്‌ക്കി, ജ്യുക്ക് മോഡലുകള്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കാനുള്ള നിസ്സാന്റെ തീരുമാനം, പ്രമുഖ കമ്പനികള്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി സുനാക് പറഞ്ഞു. ബ്രിട്ടനും, ബ്രിട്ടീഷ് തൊഴിലാളികള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നിസ്സാന്റെ പ്രഖ്യാപനം ആഹ്ലാദത്തോടെയാണ് ടോറി എം […]

ലണ്ടന്‍: യുകെയിലേക്കുളള നെറ്റ് മൈഗ്രേഷന്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ ഇതിന് കടിഞ്ഞാണിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്താന്‍ പോകുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരിക്കുമുണ്ടാകാന്‍ പോകുന്നത്. പുതിയ നിയമ പ്രകാരം വിദേശത്ത് നിന്ന് യുകെയിലെത്തുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് കൂടെ കൊണ്ട് വരാന്‍ സാധിക്കുന്നത് ഒരു കുടുംബാംഗത്തെ മാത്രമായിരിക്കും. വര്‍ധിച്ച് വരുന്ന മൈഗ്രേഷന്‍ നിരക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാന […]

ലണ്ടന്‍: യുകെയിലെ ഡെവണിലെ സീറ്റണില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ ടോണി സക്കറിയയെ (39) ആണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചെറിയ കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായത് . കുട്ടികള്‍ നാട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചപ്പോളാണ് […]

ഒരിക്കൽ കൂടി നോർത്താംപ്ടൺ മലയാളി സൗഹൃദത്തിൻ്റെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി. യുകെ മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാളികളുടെ കൂട്ടായ്മയായ ‘നമ്മുടെ കോഴിക്കോട് ‘ നോർത്താംപ്ടണിൽ നടത്തിയ‘മാനാഞ്ചിറ ഫെസ്റ്റ് 2023’ വിത്യസ്ത പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ലണ്ടനിലെ മലബാർ മലയാളികളുടെ കൂട്ടായ്മയായ ‘നമ്മുടെ കോഴിക്കോടി’ൻ്റെ പരിപാടികൾ പ്രസിഡന്റ് മുഹമ്മദ് കേളോത്ത് ഉൽഘാടനം ചെയ്തു. ഉൽഘാടന പ്രസംഗത്തിൽ രാജ്യത്തെ മതസൗഹാർദ്ദത്തെ കുറിച്ചും മലബാറിൻ്റെ ആഥിത്യ മര്യാദയെ കുറിച്ചും […]

ലണ്ടനില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പതാം ദിവസം ഡല്‍ഹിയിലെത്തി അഞ്ചു മലയാളികളടങ്ങുന്ന സംഘം. 13 രാജ്യങ്ങളും 23,000 കിലോമീറ്ററുകളും പിന്നിട്ടാണ് ഇവരെത്തിയത്. മൂന്നുപേര്‍ യു.കെ.പൗരന്മാര്‍, രണ്ടുപേര്‍ ദുബായിയില്‍ ജോലിചെയ്യുന്നവര്‍. യു.കെ. പൗരന്മാരായ കോട്ടയ്ക്കല്‍ എടരിക്കോട് നാരത്തടം ആര്‍.എം.എല്‍ ഹൗസില്‍ മൊയ്തീന്‍, കാടമ്പുഴ മാറാക്കര മെലാദിനില്‍ സുബൈര്‍, കരയക്കാട് വടക്കേപീഡിയക്കല്‍ മുസ്തഫ, ദുബായില്‍ ജോലിചെയ്യുന്ന കോട്ടയ്ക്കല്‍ കുറ്റിപ്പാല ഷാഫി തൈക്കാടന്‍, ഹുസൈന്‍ കുന്നത്ത് എന്നിവരാണ് പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ […]

Breaking News

error: Content is protected !!