സാംസങ്ങിനെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബര്‍മാര്‍

സാംസങ്ങ് ബാറ്ററിയുടെ ഗുരുതരമായ പ്രശ്നം ഉയര്‍ത്തിക്കാട്ടി യൂട്യൂബര്‍മാര്‍. സാംസങ്ങിന്റെ മുന്‍നിരഫോണുകളുടെ ബാറ്ററികള്‍ തനിയെ തടിച്ചുവരുന്നു എന്നതാണ് അവര്‍ ചൂണ്ടികാണിക്കുന്ന പ്രശ്നം.

സാംസങ്ങ് ബാറ്ററിയുടെ ഗുരുതരമായ പ്രശ്നം ഉയര്‍ത്തിക്കാട്ടി യൂട്യൂബര്‍മാര്‍. സാംസങ്ങിന്റെ മുന്‍നിരഫോണുകളുടെ ബാറ്ററികള്‍ തനിയെ തടിച്ചുവരുന്നു എന്നതാണ് അവര്‍ ചൂണ്ടികാണിക്കുന്ന പ്രശ്നം.

ആനുപാതികമല്ലാത്ത ഉയര്‍ന്ന നിരക്കിലുള്ള ബാറ്ററി ചൂടാകുന്ന പ്രശ്‌നം സാംസങ് സ്‌മാര്‍ട്ട്‌ഫോണുകളെ ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ യൂട്യൂബറായ മിസ്റ്റ് ഹൂ സെറ്റ് ദ ബോസ് എന്ന അക്കൌണ്ട് നടത്തുന്ന ടെക് വ്ളോഗര്‍ അരുണ്‍ രൂപേഷ് മൈനിയാണ് ഈ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്.

മറ്റ് നിരവധി യൂട്യൂബേര്‍സും, ടെക് വ്ളോഗേര്‍സും തങ്ങളുടെ സാംസങ് ഉപകരണങ്ങളെ കുറിച്ച്‌ സമാനമായ പ്രശ്നങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ കമ്ബനിയായ സാംസങ്ങിന്റെ ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ച്‌ ഗുരുതരമായ ചോദ്യങ്ങളാണ് പുതിയ സംഭവം ഉയരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ്, സാംസങ്ങ് ഗാലക്സി നോട്ട് 7 ബാറ്ററിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീപിടുത്തത്തിന് സാധ്യതയുള്ള നിരവധി ഗാലക്‌സി നോട്ട് 7 ഉപകരണങ്ങളും സാംസങ് അന്ന് തിരിച്ചുവിളിച്ചിരുന്നു.

കൂടാതെ ഫ്ലൈറ്റിലോ കാര്‍ഗോയിലോ സ്‌മാര്‍ട്ട്‌ഫോണ്‍ കൊണ്ടുപോകുന്നതിന് ആഗോളതലത്തില്‍ തന്നെ ഈ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തന്റെ കൈയ്യിലുള്ള ഗാലക്സി നോട്ട് 8, ഗാലക്സി S6, ഗാലക്സി S8, ഗാലക്സി S10, ഗാലക്സി S10e, ഗാലക്സി S10 5G, ഏറ്റവും പുതിയ ഗാലക്സി Z Fold 2 എന്നിവയ്ക്ക് ബാറ്ററി പ്രശ്‌നമുള്ളതായാണ് യൂട്യൂബറായ അരുണ്‍ മൈനി പുതിയ വീഡിയോയില്‍ പറയുന്നത്.

അതേ സമയം യൂട്യൂബര്‍ അരുണ്‍ രൂപേഷ് മൈനി പറയുന്നതനുസരിച്ച്‌ സാംസങ്ങിനെ ഈ കാര്യം അറിയിച്ചപ്പോള്‍ പ്രശ്നമുള്ള ഫോണുകള്‍ അവരുടെ യൂറോ ക്യുഎ ലബോറട്ടറിയിലേക്ക് കമ്ബനി അയച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫോണുകള്‍ കൈമാറിയിട്ട് 50 ദിവസത്തിലേറെയായി ഈ വിഷയത്തില്‍ ഒരു വിശദീകരണമോ റിപ്പോര്‍ട്ടോ തുടര്‍നടപടിയോ സാംസങ്ങ് നല്‍കിയില്ലെന്ന് യൂട്യൂബര്‍ ആരോപിക്കുന്നു. ദിസ് ഈസ് ചാനലിന്‍റെ അവതാരകനായ മാറ്റ് അന്‍സിനി ഉള്‍പ്പെടെയുള്ള മറ്റ് യൂട്യൂബര്‍മാരും ഇതിനെ പിന്തുണച്ച്‌ രംഗത്തെത്തി.

Next Post

കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനം

Sun Oct 2 , 2022
Share on Facebook Tweet it Pin it Email കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 20 തസ്‍തികകളിലെ ജോലികള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് യോഗ്യത പരീക്ഷ. പ്രൊഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് വച്ച്‌ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമാണ് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കിക്കുന്നത്. കുവൈത്തില്‍ എത്തിയ ശേഷം ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവും. […]

You May Like

Breaking News

error: Content is protected !!