ഒമാന്‍: പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ പണികിട്ടും

മസ്കത്ത്: പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്ക് ഇനി പണികിട്ടും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി രംഗത്തെത്തി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിയമലംഘനമാണെന്നും ലംഘിച്ചാല്‍ 20 റിയാല്‍ പിഴ വിധിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

പൊതുജനങ്ങള്‍ നടത്തുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ നഗരത്തിന്റെ സൗന്ദര്യത്തെയും പ്രതിഛായയെയും പ്രതികൂലമായി ബാധിക്കുമെന്നും പൊതുജനാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൊതുസ്ഥലത്ത് തുപ്പുന്നതിന് പ്രധാന കാരണം പൊതുശുചിത്വത്തെ കുറിച്ച്‌ ബോധമില്ലാത്തത് കൊണ്ടാണെന്നും വിദഗ്ധര്‍ പറയുന്നു. സാംക്രമിക രോഗമുള്ളവര്‍ പൊതുസ്ഥലത്ത് തുപ്പുന്നത് മൂലം രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ കാരണമാവുമെന്നും ഇവര്‍ പറയുന്നു.

അതിനിടെ പൊതുസ്ഥലത്ത് തുപ്പുന്നതിനും നഗരഭാഗങ്ങള്‍ വൃത്തികേടാക്കുന്നതിനുമെതിരെ അധികൃതര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. റൂവി നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ അധികൃതര്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും നിയമലംഘനത്തിന് കാര്യമായ കുറവില്ലാത്തതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. നഗരത്തിലെ ചില ഭാഗങ്ങളില്‍ കെട്ടിടത്തിന്റെ പിറകിലും മറ്റും പലരും സ്ഥിരമായി തുപ്പുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. താംബാക്കും മറ്റും ചവച്ച്‌ തുപ്പുന്നതിനാല്‍ പല ഭാഗങ്ങളും വൃത്തികേടായി കിടക്കുകയാണ്. ഇവക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്ന് പൊതുജനങ്ങളും ആവശ്യപ്പെടുന്നു.

Next Post

ഒമാന്‍: തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Sun Dec 11 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബുവിനെ (44) ആണ് അല്‍ അശ്കറയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍. മാതാവ്: ഗൗരി തങ്കം. ഭാര്യ: മഞ്ജു ഷിബു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!