കുവൈത്ത്: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് കുടുംബസംഗമം

കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് (ഐ.എ.കെ) കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു.

അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികള്‍, കുവൈത്ത് എസ് മ്യൂസിക് ബാന്‍ഡ് ഗാനമേള, മാസ്റ്റര്‍ വിസ്മയ് ബിജു അവതരിപ്പിച്ച ഡ്രം ഫ്യൂഷന്‍ എന്നിവ ശ്രദ്ധ പിടിച്ചുപറ്റി. അംഗങ്ങളുടെ വിവിധ കായികമത്സരങ്ങളും വടംവലി മത്സരവും നടന്നു. 24 മണിക്കൂര്‍ ലൈവ് ഫുഡ് കൗണ്ടര്‍ പ്രോഗ്രാമിന്റെ സവിശേഷത ആയിരുന്നു.

പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ ചാക്കോ, കോഓഡിനേറ്റര്‍മാരായ, ജോണ്‍ലി തുണ്ടിയില്‍, എബിന്‍ തോമസ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ബാബു സെബാസ്റ്റ്യന്‍, സ്പോര്‍ട്സ് കണ്‍വീനര്‍ ബിജോ ജോസഫ്, ഐ.എ.കെ ആക്ടിങ് പ്രസിഡന്റ് ബാബു ചാക്കോ, ജനറല്‍ സെക്രട്ടറി ബിജോ തോമസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജിജി മാത്യു, ജോയന്റ് സെക്രട്ടറി അലന്‍ സെബാസ്റ്റ്യന്‍, ജോയന്റ് ട്രഷറര്‍ ജോസ് പാറയാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Next Post

യു.കെ: യുകെയിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിക്കുന്നു എന്തു ചെയ്യുമെന്ന് അറിയാതെ ജനങ്ങള്‍

Wed May 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അടിസ്ഥാനപലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ധിപ്പിക്കാനുള്ള സാധ്യതയേറിയതിനാല്‍ യുകെയിലെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി 12ാം പ്രാവശ്യമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ ലെന്‍ഡര്‍മാരെല്ലാം തങ്ങളുടെ മോര്‍ട്ട്ഗേജ് നിരക്ക് കൂട്ടാന്‍ തുടങ്ങിയത് സ്വന്തമായി വീടെന്ന സ്വപ്നം പേറി നടക്കുന്ന നിരവധി പേരെയും നിലവില്‍ മോര്‍ട്ട്ഗേജെടുത്തവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പുതിയ […]

You May Like

Breaking News

error: Content is protected !!