ചാറ്റ്ജിപിറ്റി ഇങ്ങനെ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ യുഗത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ ജോലികള്‍ ലഘൂകരിക്കാൻ നടത്തിയ കണ്ടുപിടുത്തങ്ങള്‍ ഒടുവില്‍ വന്നു നില്‍ക്കുന്ന ഇടമാണ് നമ്മുടെ മുന്നിലുള്ള എഐ സോഫ്റ്റ്വെയറുകള്‍.

ലോകമെമ്ബാടുമുള്ള നിരവധി പ്രൊഫഷണലുകള്‍ ഇപ്പോള്‍ എഐ സഹായത്തോടെയാണ് ജോലികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം

വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഉല്‍പാദനക്ഷമത നല്ല രീതിയില്‍ ഉയര്‍ത്തിയെടുക്കാൻ ചാറ്റ്ജിപിറ്റി പോലുള്ള എഐ സോഫ്റ്റ്വെയറുകള്‍ക്ക് സാധിക്കും. ഇതിന് സഹായിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഈ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്ക് പുതിയ കഴിവുകള്‍ വികസിപ്പിക്കാൻ ചാറ്റ്ജിപിറ്റി നിങ്ങളെ സഹായിക്കും ഉദാഹരണത്തിന് പാചകം, ക്രിയേറ്റീവ് റൈറ്റിംഗ്, കോഡിംഗ്, വിവിധ ഭാഷകള്‍ തുടങ്ങി നിവരധി കാര്യങ്ങള്‍ പുതിയതായി പഠിക്കാൻ സാധിക്കും.

പ്രഫഷണല്‍ ജോലികള്‍ പലതിലും പ്രസന്റേഷൻ ഇന്ന് ഒരു അവിഭാജ്യ ഘടകമാണ്. ഇത്തരത്തിലുള്ള പ്രസന്റേഷനുകള്‍ മികച്ച രീതിയില്‍ ആക്കാൻ ചാറ്റ്ജിപിറ്റി പോലുള്ള എഐകള്‍ സഹായിക്കുന്നത്. മനുഷ്യന്റെ അറിവിന് പരിമിതികള്‍ ഉണ്ട് എല്ലാ വിവരങ്ങളും മനുഷ്യന്റെ തലച്ചോറില്‍ സൂക്ഷിക്കാൻ സാധിക്കില്ല. എന്നാല്‍ എഐ പോലുള്ള സാങ്കേതികവിദ്യകള്‍ക്ക് സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളേക്കുറിച്ചും വിശദമായ അറിവുണ്ട്

ഇത്തരം സാഹചര്യങ്ങളില്‍ എഐകളില്‍ നിന്ന് നിര്‍ദേശം സ്വീകരിക്കുന്നത് ആവശ്യമായി വന്നേക്കാം. സങ്കല്‍പ്പങ്ങളെ താരതമ്യപ്പെടുത്തുക, വ്യത്യസ്തമാക്കുക ഇവക്ക് നിര്‍വചനങ്ങള്‍ നല്‍കുക തുടങ്ങി എന്തിനും എഐയുടെ സഹായം സ്വീകരിക്കാവുന്നതാണ്. പ്രഫഷണല്‍ ആവശ്യങ്ങള്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാവുന്നതാണ്. വളരെ കാഠിന്യമുള്ള വിഷയങ്ങളും ലളിതമായി ലഘുകരിക്കാനും ഇവയുടെ സഹായം നേടാനാവുന്നതാണ്.

ഒരു തിയറി എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനുള്ള ഉപദേശങ്ങളും ചാറ്റ്ജിപിറ്റിയില്‍ നിന്ന് സ്വീകരിക്കാറുണ്ട്. ജോലിയുടെയും പഠനത്തിന്റെയും അമിതഭാരം ഒഴിവാക്കാൻ സാധിക്കും എന്നതും ഇതിന്റെ പ്രധാന ഉപകാരങ്ങളില്‍ ഒന്നാണ്. വലിയ പ്രോജക്ടുകള്‍ നടപ്പിലാക്കുമ്ബോള്‍ ഇവ എങ്ങനെ തയ്യാറാക്കണം എങ്ങനെ നടപ്പിലാക്കണം എന്ന തലത്തിലുള്ള നിര്‍ദേശങ്ങള്‍ക്കായും ചാറ്റ്ജിപിറ്റിയെ സമീപിക്കാവുന്നതാണ്.

വളരെ കുറഞ്ഞ സമയത്തില്‍ തന്നെ എത്ര വലിയ വിഷയത്തെക്കുറിച്ചും ധാരണ വരുത്താൻ ഇവ നമ്മളെ സഹായിക്കുന്നതാണ്. പുതിയതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുകയാണെങ്കില്‍ ആരുടെയും സഹായം ഇല്ലാത്തെ തന്നെ നമ്മുക്ക് വളരെ ലളിതമായി ചാറ്റ്ജിപിറ്റിയില്‍ നിന്ന് പഠിക്കാൻ സാധിക്കുന്നതാണ്. ചാറ്റ് ബോട്ടിന് ഒരു അധ്യാപകന് സമാനമായി പ്രവര്‍ത്തിക്കാൻ സാധിക്കും അതും എന്തു വിഷയത്തിലും.

ആളുകളില്‍ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനായി ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്നതിനെ കുറിച്ച്‌ ധാരാളം ചര്‍ച്ചകളും നടക്കുന്നുണ്ട്. ചാറ്റ്ജിപിറ്റിയുടെ മറ്റൊരു ഗുണമാണ് സമയലാഭം. ഒരു വിഷയത്തെക്കുറിച്ച്‌ പഠിക്കുമ്ബോള്‍ വിവിധ ബുക്കുകളും സൈറ്റുകളും റഫര്‍ ചെയ്യാനായി നോക്കേണ്ടി വരും ഇവ ശേഖരിക്കാനായി ധാരാളം ആലയേണ്ടിയും വന്നേക്കാം എന്നാല്‍ ഇപ്പോള്‍ നമ്മുക്ക് ആവശ്യമായ വിവരങ്ങള്‍ നമ്മള്‍ ഇരിക്കുന്നിടത്ത് തന്നെ ലഭ്യമാകും.

വരുന്ന നാളുകളില്‍ ചാറ്റ്ജിപിറ്റി എന്നത് നമ്മുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറും. കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമജ്ഞര്‍ക്കും എല്ലാം കഴിവ് വര്‍ദ്ധിപ്പിക്കാൻ ചാറ്റ്ജിപിറ്റിയുടെ സഹായം നേടാനാവുന്നതാണ്. സേര്‍ച്ചു ചെയ്യുമ്ബോള്‍ ലിങ്കുകള്‍ മാത്രം മുന്നില്‍ കൊണ്ടുത്തരുന്ന ഗൂഗിള്‍ സര്‍ച്ചിനേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചാറ്റ്ജിപിറ്റി. നമ്മുക്ക് ആവശ്യമുള്ളത് സേര്‍ച്ച്‌ ചെയ്താല്‍ അതിനനുസരിച്ച്‌ ഇവ വിവരങ്ങള്‍ തരും.

ഗൂഗിള്‍ സര്‍ച്ചിനേക്കാളും ഗുണനിലവാരമുള്ള വിവരങ്ങള്‍ ആയിരിക്കും ചാറ്റ്ജിപിറ്റിയില്‍ ഉണ്ടായിരിക്കുക. ചോദ്യത്തിന്റെ നിലവാരം അനുസരിച്ചായിരിക്കും ഉത്തരങ്ങളുടെയും നിലവാരം. മാത്രമായല്ല സ്വന്തമായി എഴുതിയ കണ്ടന്റുകളുടെ നിലവാരം ഉയര്‍ത്താനും ഇവ ഉപയോഗിക്കാവുന്നതാണ്.

Next Post

യു.കെ: കേരളമല്ല മാലിന്യം വലിച്ചെറിഞ്ഞാല്‍ 500 പൗണ്ട് പിഴ ഈടാക്കും

Fri Jul 7 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നമ്മുടെ വീട്ടിലെ മാലിന്യം വഴിയരികിലും, അപ്പുറത്തെ പറമ്പിലും വലിച്ചെറിയുന്നത് മലയാളികളുടെ മാത്രമല്ല, ഒരു ആഗോള പ്രതിസന്ധി തന്നെയാണ്. ബ്രിട്ടനിലും സ്ഥിതി വിപരീതമല്ല. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്നവരില്‍ നിന്നും കനത്ത തുക പിടിച്ചുവാങ്ങാനാണ് ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കുള്ള പിഴ 500 പൗണ്ടായി വര്‍ദ്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നീക്കം നടത്തുന്നതിന്റെ ഭാഗമായി ഓണ്‍-സ്പോട്ട് പെനാല്‍റ്റികള്‍ […]

You May Like

Breaking News

error: Content is protected !!