കുവൈത്ത് : കുവൈത്ത് എയര്‍വെയ്‌സ്‌ യാത്രക്കാര്‍ക്കായി നിരവധി പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചു. സൗജന്യ ഹോം ചെക്ക്-ഇന്‍ ആണ് ഇതില്‍ പ്രധാനം. റോയല്‍ ക്ലാസ് യാത്രക്കാര്‍ക്കാണ് ആവശ്യമാണെങ്കില്‍ ഈ സേവനം ലഭ്യമാകുക. യാത്രക്കാരുടെ ലഗേജ്‌ വീട്ടില്‍ എത്തി സ്വീകരിക്കുകയും അപ്പോള്‍ തന്നെ ബോര്‍ഡിങ് പാസ് നല്‍കുകയും ചെയ്യുന്ന സേവനം ആണിത്. ഇതിനായി യാത്രക്കാര്‍ കുവൈത്ത് എയര്‍വേയ്‌സിന്റെ ഇലക്‌ട്രോണിക് വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും , യാത്ര ചെയ്യുന്നതിന് […]

മസ്കത്: ഇന്‍ഡ്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്‍ഡ്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ ഓണ്‍ലൈനിലൂടെ നടക്കും. ഫെബ്രുവരി ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www(dot)indianschoolsoman(dot)com വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. […]

ഒമാന്‍: ഒമാനില്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ മത്സ്യ ബന്ധന മേഖല ബാധിക്കുന്നു. തണുത്ത കാലാവസ്ഥയും മഴയും മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം കാലാവസ്ഥ കാരണം മീന്‍പിടിത്തക്കാര്‍ കടലില്‍ പോവാന്‍ മടിക്കുകയാണ്. പല ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവുന്നുണ്ട്. പലയിടങ്ങളിലും കടലില്‍ പോവുന്നതിന് വിലക്കുമുണ്ട്. സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും മാര്‍ക്കറ്റില്‍ കുറവാണ്. കിങ് ഫിഷ് അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്ബോള്‍ ഇത്തരം മത്സ്യങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സര്‍ക്കാന്‍ നടപ്പാക്കാറുണ്ട്. […]

ലണ്ടന്‍: സ്റ്റുഡന്റ് വിസകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഹോം ഓഫീസ് നീക്കം. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോര്‍ക്കുകയാണെന്ന് ബുധനാഴ്ച ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.ബിരുദം നേടി ആറ് മാസത്തിന് ശേഷവും നൈപുണ്യമുള്ള ജോലി ലഭിച്ചില്ലെങ്കില്‍ അവരെ […]

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് 44ാമത് വാര്‍ഷിക പ്രതിനിധിസമ്മേളന പ്രചാരണാര്‍ഥം ‘കതിര്’ നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു. കല സെന്റര്‍ മെഹ്‌ബൂളയില്‍ നടന്ന പരിപാടിക്ക് കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എം.പി. മുസഫര്‍ നന്ദിയും രേഖപ്പെടുത്തി. പരിപാടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കല കുവൈത്ത് ട്രഷറര്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രവാസി വനിത കൊല്ലപ്പെടുന്നതിന് മുമ്ബ് ബലാത്സംഗത്തിന് ഇരയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പിടിയിലായ 17 വയസുകാരന്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഫിലിപ്പൈന്‍സ് സ്വദേശിനിയായ 35 വയസുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ – സാല്‍മി റോഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തലയോട്ടി തകര്‍ക്കപ്പെട്ടിരുന്നു. വിരലടയാളം പരിശോധിച്ചാണ് […]

മസ്കത്ത്: താപനില വീണ്ടും കുറഞ്ഞതോടെ സുല്‍ത്താനേറ്റ് തണുത്തുവിറക്കുന്നു. വിവിധ ഗവര്‍ണറേറ്റുകളില്‍ ഈവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പലയിടത്തും അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളുമടക്കം തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് പുറത്തിറങ്ങുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബല്‍ ശംസില്‍ ബുധനാഴ്ച രാവിലെ മൈനസ് നാല് ഡിഗ്രിയായിരുന്നു താപനില. ഇതോടെ മഞ്ഞ് പെയ്യുന്നതും ശക്തമായി. ചൊവ്വാഴ്ച മൈനസ് രണ്ട് ഡിഗ്രിയും തിങ്കളാഴ്ച മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു ഇവിടത്തെ താപനില. 2003ല്‍ നിരീക്ഷണം […]

ഹോട്ട് എയര്‍ ബലൂണ്‍ സര്‍വിസിന് ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കിയ കമ്ബനിയായ റോയല്‍ ബലൂണിനാണ് അനുമതി നല്‍കിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ ഉബൈദാനിയുടെ സാന്നിധ്യത്തില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂണ്‍ പറപ്പിക്കലിന് അനുമതി നല്‍കാന്‍ […]

ലണ്ടൻ പാന്തേഴ്സ്സ് സ്പോർട്സ് ക്ലബിൻ്റെ 5-ാo വാർഷികം 22-ാം തിയതി ഞായറാഴ്ച്ച വെംബ്ലിയിൽ വെച്ച് നടത്തപ്പെട്ടു. മാജിക്കാ ഇവൻസിന്റെ ലൈവ് മ്യൂസിക് ഷോയും എ ബി എസ് നടത്തിയ ഡി ജെയും ഒപ്പ ഒട്ടനവധി കലാപരിപാടികളും നടത്തപ്പെട്ടു. മീഡിയ സഹകാരികളായ LMR radio യുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ക്ലബ് സ്പോൺസർ ആയ മത്‌ബക് അൽ ഖലീജിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. ഷറഫുദ്ദീൻ ക്ലബ് അംഗങ്ങൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. […]

അനധികൃത സാമ്ബത്തിക കൈമാറ്റങ്ങളെ കൂച്ചുവിലങ്ങിടാനൊരുങ്ങി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ നിയമവിരുദ്ധ സാമ്ബത്തിക ക്രമക്കേടുകള്‍ക്കെതിരെയാണ് ശക്തമാതയ നടപടികളെടുക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് നടക്കുന്ന എല്ലാ പണമിടപാടുകളെയും സൂക്ഷ്മമായി വിലയിരുത്തുകയും സംശയാസ്പദമായ പണമിടപാടുകളുടെ വിവരങ്ങള്‍ സുരക്ഷാ അധികാരികളുമായി പങ്കുവെക്കണമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നല്‍കിയ […]

Breaking News

error: Content is protected !!