മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂരിലെ പി.കെ.സി അബ്ദുസലാം (57) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്‌. മാതാവ്: സൈനബ. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

മസ്കത്ത്: തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ മാത്രമാണ് പ്രമോഷനല്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് ഒമാന്‍റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രമോഷനല്‍ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പു നല്‍കി. ഒമാൻ എയറുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് കോംപ്ലിമെന്‍ററികളും വൻ ഇളവില്‍ എയർലൈൻ ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ പറ്റിക്കുന്ന വ്യാജ […]

100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. അസാധാരണ കൊടുങ്കാറ്റെന്നാണ് ബിബിസി വെതര്‍ ഇന്‍ഗുനിനെ വിശേഷിപ്പിക്കുന്നത്. […]

കുവൈത്ത്‌ സിറ്റി: മഹ്‌ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ പൊലീസ് 258 നിയമലംഘനങ്ങള്‍ കണ്ടെത്തി. വിവിധ കുറ്റങ്ങള്‍ ചുമത്തി 38 പേരെ അറസ്റ്റുചെയ്തു. ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സാലിം നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്‍റെ നേരിട്ടുള്ള തുടർനടപടികളോടെയായിരുന്നു പരിശോധന. രാജ്യത്തുടനീളം നടന്നുവരുന്ന വിപുലമായ സുരക്ഷാ പരിശോധനകളുടെ തുടർച്ചയാണ് ഇതും. 258 ട്രാഫിക് നിയമലംഘനങ്ങള്‍, 15 റസിഡൻസി നിയമലംഘനങ്ങള്‍, മറ്റു കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ട വ്യക്തികള്‍ എന്നിങ്ങനെ […]

മസ്കത്ത്: വാണിജ്യ സ്ഥാപനങ്ങളില്‍ പണമിടപാടിനായി ഇ-പേമെന്‍റ് സംവിധാനം ഒരുക്കാത്തതിന് ആയിരത്തില ധികം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ അധികൃതർ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയില്‍ 1,183 സ്ഥാപനങ്ങള്‍ ഇ-പേമെന്‍റ് സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 4,900 സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കള്‍ക്ക് ഇ-പേമെന്‍റ് സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കട ഉടമകള്‍ക്കായി നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു. ക്രയവിക്രയ പ്രവർത്തനങ്ങള്‍, കസ്റ്റമർ […]

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ പ്രവർത്തകർക്കായി കുടുംബസമേതമുള്ള പിക്നിക് സംഘടിപ്പിച്ചു. കുവൈത്തിലെ കബ്ദ് എന്ന പ്രദേശത്ത് 665 ചാലെറ്റില്‍ നടന്ന പിക്നിക്കില്‍ പ്രവർത്തർകർക്കും, കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കുമായി വേവ്വേറെ വിവിധ ഗെയിമുകള്‍, ക്വിസ്സ് മത്‌സരം, പെനാല്‍റ്റി ഷൂട്ടൗട്ട്, വർഷങ്ങളോളമായി കുവൈത്തിലുള്ള സീനിയർ അംഗങ്ങളുടെ അനുഭവം പങ്ക് വെക്കല്‍ തുടങ്ങി വ്യത്യസ്തതവും, വൈവിധ്യങ്ങളായ പരിപാടികളും അരങ്ങേറി. പിക്‌നിക്കിനോടനുബന്ധിച്ച്‌ ചന്ദ്രിക, നോർക്ക & പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ […]

മസ്കത്ത് ഗവർണറേറ്റിലെ സീബ് സൂഖില്‍ തീപിടിത്തം. മലയാളികളുടെ ഉള്‍പ്പെടെ 16ലധികം കടകള്‍ പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി തീ നിയന്ത്രണണ വിധേയമാക്കി. അപകടത്തിന്‍റെ കാരണങ്ങള്‍ അറിവായിട്ടില്ല. നിരവധി ഗോഡൗണുകളും വെയർഹൗസുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.

കുവൈത്ത്സിറ്റി: സെക്കുലറിസം തകർത്ത് ഇന്ത്യയെ മത രാജ്യമാക്കി തീർക്കാനുള്ള നീക്കങ്ങള്‍ക്ക്‌ ഭരണകൂടം തന്നെ നേതൃത്വം നല്‍കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു. ഇതിന്റെ ഭാഗമായിട്ടാണ് ഭരണഘടന ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അബ്ബാസിയ സെൻട്രല്‍ സ്കൂളില്‍ നടന്ന കല കുവൈത്ത് 45ാ‍ം വാർഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനത്തില്‍ കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട് […]

കുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ മനുഷ്യജാലികയും എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക പ്രചാരണ സമ്മേളനവും സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്‍റ് മുസ്തഫ ദാരിമി പ്രാർഥന നടത്തി. കേന്ദ്ര പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം നിർവഹിച്ചു. ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍’ എന്ന […]

ലണ്ടന്‍: യുകെയില്‍ കുടുംബമായി ജീവിക്കാന്‍ ഇനി കടമ്പകളേറെയാണ്. കുടിയേറ്റം കുറയ്ക്കാനും നിയമങ്ങള്‍ കര്‍ശനമാക്കാനും തുടങ്ങിയതോടെ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എല്ലാ മേഖലയിലുമുള്ള കുടിയേറ്റക്കാരിലും വെല്ലുവിളി സൃഷ്ടിക്കുകയാണ്. വിസ ലഭിക്കാന്‍ മിനിമം വേതനം നിലവില്‍ വരുന്നതോടെ യുകെ സ്വപ്നം പലര്‍ക്കും കീറാമുട്ടിയാകും. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ കടിഞ്ഞാണ്‍ ഇടുകയാണ്. ഡിസംബറിലെ ആ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുകയാണ്. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബാംഗങ്ങളെയോ ആശ്രിതരെയോ കൊണ്ടു വരുന്നതിനുള്ള […]

Breaking News

error: Content is protected !!