തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത് കണ്ണൂര്‍ ജില്ലയില്‍. 38 പേരാണ് കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ കാസര്‍ഗോട്ട് സ്വദേശികളാണ്. ഇന്ന് കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ ഇന്ന് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളതും കണ്ണൂര്‍ ജില്ലയിലാണ്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ നിലവില്‍ ചികിത്സയിലാണ്. 21,891 പേര്‍ […]

തിരൂർ | ലോക്ക്ഡൗൺ കാരണം നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന്  സ്വന്തം നാട്ടിലേക്ക് യാത്രയാകും. ബിഹാറില്‍ നിന്നുള്ള 1,200 അതിഥി തൊഴിലാളികളെ യാണ് ആദ്യം കൊണ്ടുപോകുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടി തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇന്ന് വൈകുന്നേരം ബിഹാറിലെ ധാനപൂരിലേയ്ക്ക് പുറപ്പെടും. അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ […]

സിഡ്നി: ഓസ്ട്രേലിയയില്‍ പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. കൂട്ടമായി പറക്കുന്നവ പെട്ടന്നാണ് പരസ്പരം കൊത്ത്കൂടി നിലത്തേക്ക് വീണ് ശ്വാസം മുട്ടി ചാവുന്നത്. ഒന്നും രണ്ടുമല്ല നൂറ് കണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്തിട്ടുള്ളത്. കൊറോണ വൈറസിന് സമാനമായ വൈറസാണ് ഇത്തരത്തില്‍ പഞ്ചനവര്‍ണതത്തയുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തൃശൂര്‍: ആനയും അമ്പാരിയും കുടമാറ്റവും വെടിക്കെട്ടുമില്ലാതെ ഇന്ന് വിശ്വപ്രസിദ്ധ തൃശ്ശൂര്‍പൂരം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല ഭരണകൂടം നല്‍കിയിട്ടുണ്ട്. ചടങ്ങ് പോലുമില്ലാതെ പൂരം നടക്കുന്നത് ചരിത്രത്തിലാദ്യമാണ്. തിരുവമ്ബാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ […]

ന്യൂഡല്‍ഹി: മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടുന്ന പുതിയ മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങളില്‍‌, പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും, സര്‍ക്കാരിന്റെ കോണ്‍ടാക്‌ട് ട്രേസിങ് ആപ്പായ ആരോഗ്യ സേതു ഉപയോഗിക്കണമെന്ന് ഉത്തരവ്. “ജീവനക്കാര്‍ക്കിടയില്‍ ഈ ആപ്ലിക്കേഷന്റെ നൂറ് ശതമാനം ഉപയോഗം ഉറപ്പാക്കേണ്ടത് അതത് സ്ഥാനങ്ങളുടെ തൊഴില്‍ ദാതാവിന്റെ ഉത്തരവാദിത്തമായിരിക്കും,” ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കേന്ദ്രം നിര്‍ബന്ധമാക്കി. എന്നാല്‍ […]

കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽ നിന്ന് 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 1,20,887 പേരും ഉൾപ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്.മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലുള്ള […]

കൊറോണ വൈറസ് ബാധ ഒന്നിലധികം തവണ വരില്ലെന്ന വാദവുമായി ദക്ഷിണ കൊറിയന്‍ ശാസ്ത്രഞ്ജര്‍. കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. സൌത്ത് കൊറിയന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ശാസ്ത്രഞ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭീതി ഒഴിയാതെ തമിഴ്നാട്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച 98 ശ​ത​മാ​നം പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ ചെ​ന്നൈ സി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ ക​മീ​ഷ​ണ​ര്‍ പ്ര​കാ​ശ്​ അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട്​​സ്​​പോ​ട്ടു​ക​ളി​ലൊ​ന്നാ​യി ചെ​ന്നൈ ന​ഗ​രം മാ​റി​യി. ഓരോ ദി​വ​സ​വും ശ​രാ​ശ​രി നൂ​റോ​ളം പേ​ര്‍​ക്ക്​ പു​തു​താ​യി രോ​ഗം ബാ​ധി​ക്കു​ന്ന​ത്​ ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. നി​ല​വി​ല്‍ 800ല​ധി​കം പേ​ര്‍​ക്കാ​ണ്​ ചെ​ന്നൈ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ സാ​മൂ​ഹി​ക വ്യാ​പ​നം […]

ചില ആളുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഒരേ സമയം വേദനയും ദേഷ്യവും ഉളവാക്കുന്നുവെന്ന് യുഎഇ രാജകുടുബാംഗം ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി. നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനവും കോവിഡ് വ്യാപനവുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ ആളാണ് ഖാസിമി. ഇതിന് പിന്നാലെ ഇവര്‍ക്ക് ഇന്ത്യക്കാരില്‍ കനത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. വിദ്വേഷവും ഇസ്ലാമോഫോബിയ പരത്തുന്നതുമായ കമന്റുകളുമായാണ് ഖാസിമിയെ ഇവര്‍ […]

കൊച്ചി: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു. ആലുവയില്‍ നിന്നും വൈകീട്ട് 5.30നാണ് തീവണ്ടി പുറപ്പെടുക. ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ പുറപ്പെടുക. നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക. 1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. പെരുമ്ബാവൂര്‍ അടക്കം കൊച്ചി മേഖലയിലുള്ള ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. വിവിധ ക്യാമ്ബുകളിലുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ പൊലീസ് വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാകും ട്രെയിനില്‍ […]

Breaking News