ചെന്നൈ: നിത്യഹരിതഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടര്‍മാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഉച്ചയ്ക്ക് 1:04 ഓടെ മരണം സ്ഥിരീകരിച്ചതായി എസ് പി ബിയുടെ മകന്‍ മാധ്യമങ്ങളെ അറിയിച്ചു. ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും […]

ഓസ്റ്റിന്‍ : ടെക്‌സസില്‍ വോട്ടര്‍ റജിസ്‌ട്രേഷനില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവസാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ (2016) റജിസ്റ്റര്‍ ചെയ്തവരേക്കാള്‍ 1.5 മില്യന്‍ പുതിയ വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം 800,000 വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. ടെക്‌സസ് സംസ്ഥാനത്തെ 16.6 മില്യന്‍ വോട്ടര്‍മാരാണ് 2020ലെ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് അര്‍ഹത നേടിയവര്‍. വോട്ടര്‍ രജിസ്‌ട്രേഷനുള്ള അവസരം ഒക്ടോബര്‍ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷന്‍ അഡ്മിനിസ്‌ട്രേട്ടര്‍ […]

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആര്‍ക്കും ആളപായമില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ മിനി സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്. സിആര്‍പിഎഫ് ജവാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി സേനാവലയം തീര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. […]

ന്യൂഡല്‍ഹി: : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നടന്ന ഭാരത് ബന്ദില്‍ ഇന്ത്യ സ്തംഭിച്ചു. വിവിധ കര്‍ഷക സംഘടനകള്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു. […]

മനാമ : ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ അടക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്​ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറും. പൊതു സ്​ഥലങ്ങളിലും വ്യാപാര സ്​ഥാപനങ്ങളിലും മാസ്​ക്​ ധരിക്കണമെന്നത്​ നിര്‍ബന്ധമാണ്​. ആഷൂറ അവധി ദിനങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൊറോണ കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചതായിട്ടാണ് നാഷണല്‍ ടാസ്ക് ഫോഴ്സ് […]

കുവൈറ്റ് സിറ്റി: സെപ്റ്റംബര്‍ ഒന്നിനുശേഷം താമസ കാലാവധി പുതുക്കിയില്ലെങ്കില്‍ പ്രതിദിനം രണ്ട് ദിനാര്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് റെസിഡന്‍സി അഫയേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശക വീസയിലുള്ളവര്‍ക്ക് മാത്രമാണ് നവംബര്‍ 30 വരെ സ്വമേധയാ താമസ വീസ കാലാവധി നീട്ടി നല്‍കിയത്. എന്നാല്‍ സ്ഥിരം താമസ രേഖയില്‍ കഴിയുന്ന തൊഴില്‍ വീസയിലോ കുടുംബ വീസയിലോ ഉള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. ഇവര്‍ ഉടന്‍ തന്നെ താമസ രേഖ പുതുക്കുകയോ താല്‍ക്കാലികമായി ദീര്‍ഘിപ്പിക്കുകയോ […]

ടോക്കിയോ: ജനനനിരക്ക് കുറഞ്ഞതോടെ ജനസംഖ്യ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ താഴുമെന്ന് മുന്നില്‍ക്കണ്ട് യുവാക്കളെ വിവാഹത്തിനായി നിര്‍ബന്ധിച്ച്‌ ഈ സര്‍ക്കാര്‍. വിവാഹച്ചെലവ് ആലോചിച്ച്‌ വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞ് നില്‍ക്കുന്നവരാണെങ്കില്‍ സര്‍ക്കാര്‍ ധനസഹായവും നല്‍കും. പണെ ഒരു പ്രശ്‌നമല്ല, നിങ്ങളൊന്ന് വിവാഹം കഴിച്ച്‌ കണ്ടാല്‍ മതിയെന്ന് നാട്ടിലെ യുവത്വത്തോട് പറയുന്നത് ജപ്പാന്‍ സര്‍ക്കാരാണ്. രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് മറികടക്കാനായാണ് പുതിയതായി വിവാഹിതരാകുന്നവര്‍ക്ക് ഒരു സാമ്ബത്തിക പാക്കേജും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നവമ്ബതികള്‍ക്ക് 6,00,000 യെന്‍ (4.2ലക്ഷം […]

തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരിയോട് ലോകം പൊരുതുന്നതിനിടെ കൊച്ചിയില്‍നിന്ന് വീണ്ടുമൊരു സന്തോഷവാര്‍ത്ത. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വെറും ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന ദേഹത്തുനിന്ന് തൊലി ഉരിഞ്ഞുപോകുന്ന രോഗം കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍നിന്ന് പൂര്‍ണ്ണമായും ചികില്‍സിച്ച്‌ ഭേദമാക്കിയിരിക്കയാണ്. ഏഴുവര്‍ഷംമുമ്ബ് കല്യാണം കഴിഞ്ഞു വിദേശത്തുപോയ യുവതിയാണ് അപൂര്‍വ രോഗത്തില്‍നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. യുവതിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നും ഡോക്ടര്‍മാര്‍ ഭയന്നിരുന്നു. പക്ഷേ, ഇപ്പോള്‍ അവള്‍ ജീവിതത്തിലേക്കു […]

കുവൈത്തില്‍ കു​റ്റ​കൃ​ത്യ​നി​രീ​ക്ഷ​ണ​ത്തി​ന്​ 728 കാ​മ​റ​ക​ള്‍​കൂ​ടി സ്ഥാ​പി​ച്ചു. ഒാ​ഡി​യോ​യും വി​ഡി​യോ​യും പ​ക​ര്‍​ത്താ​ന്‍ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളാ​ണ്​ സ്ഥാ​പി​ച്ച​ത്. പ​ള്ളി​ക​ള്‍, മ​റ്റ്​ ആ​രാ​ധ​ന​കേ​ന്ദ്ര​ങ്ങ​ള്‍, എ​ണ്ണ​പ്പാ​ടം, എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ള്‍, എ​ണ്ണ തു​റ​മു​ഖ​ങ്ങ​ള്‍, ഷൂ​ട്ടി​ങ്​ റേ​യ്​​ഞ്ച്, ക​ട​ലോ​രം, പ​വ​ര്‍ പ്ലാ​ന്‍​റ്, ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല, വാ​ത​ക പ്ലാ​ന്‍​റ്, ടെ​ലി​കോം സെന്‍റ​ര്‍, അ​തി​ര്‍​ത്തി​ക​ള്‍, ദ്വീ​പു​ക​ള്‍, ക​സ്​​റ്റം​സ്​ സം​ഭ​ര​ണ​കേ​ന്ദ്രം, ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ള്‍, റേ​ഡി​യോ, ടെ​ലി​വി​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍, കു​വൈ​ത്ത്​ വാ​ര്‍​ത്താ ഏ​ജ​ന്‍​സി പ​രി​സ​രം, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​ത​ന്ത്ര വ്യാ​പാ​ര മേ​ഖ​ല, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍, […]

തൃശൂര്‍: ത്യശ്ശൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി. മാള പിണ്ടാണിയിലാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷിന്‍സാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ വെച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം വടക്കേക്കര സ്വദേശിയാണ് ഷിന്‍സാദ്. ഷിന്‍സാദ് ഭാര്യയോടൊപ്പം മാള പിണ്ടാണിയിലെ വാടക വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് കശാചിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കാരണം അറിവായിട്ടില്ല. കഴിഞ്ഞ […]

Breaking News

error: Content is protected !!