കുവൈത്ത് സിറ്റി: അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് ആം ആദ്മി പ്രവാസി കള്‍ചറല്‍ അസോസിയേഷൻ (ആപ്കാ) കുവൈത്ത്. അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ആപ്കാ സമ്മേളനം സംഘടിപ്പിച്ചു. കണ്‍വീനർ അനില്‍ ആനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക്ക് കാമ്ബ്രത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. എതിർക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ […]

മസ്കത്ത്: നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോഷണം, വ്യാജ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച്‌ വാഹനമോടിക്കല്‍, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരാളെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. നിയമ നടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

മസ്കത്ത്: ഇന്ത്യൻ സർക്കാർ സവാളക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം വീണ്ടും നീട്ടിയത് വില ഉയർന്നുതന്നെ നില്‍ക്കാൻ കാരണമാക്കും. ആഭ്യന്തര മാർക്കറ്റില്‍ ഉള്ളിയുടെ ലഭ്യത കുറവാണെന്ന കാരണം പറഞ്ഞ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡാണ് കയറ്റുമതി നിരോധം അനിശ്ചിതമായി നീട്ടിയത്. കഴിഞ്ഞ ഡിസംബർ അവസാനത്തിലാണ് മാർച്ച്‌ 31വരെ ഉള്ളിക്ക് കയറ്റുമതി നിരോധം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ഈ മാസം ആദ്യത്തില്‍ ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കുറഞ്ഞ തോതില്‍ ഉള്ളി കയറ്റുമതി […]

കുവൈത്ത് സിറ്റി: ഫ്രന്‍റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്‌താർ സംഗമം സാല്‍മിയ ഇന്ത്യൻ മോഡല്‍ സ്കൂളില്‍ നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട് ഉദ്ഘാടനം ചെയ്‌തു. ഫോക്ക് പ്രസിഡന്‍റ് ലിജീഷ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എകരൂല്‍ ഇഫ്‌താർ സന്ദേശം നല്‍കി. ഫോക്ക് ട്രഷറർ ടി.വി. സാബു, രക്ഷാധികാരികളായ അനില്‍ കേളോത്ത്, ജി.വി. മോഹനൻ, ഓമനക്കുട്ടൻ, രമേശ്, ഷംന വിനോജ്, നിതിൻ മേനോൻ, […]

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആതുരാലയ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, മെഡിക്കല്‍ ഡയറക്ടർമാർ, മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. ദജീജില്‍ 24,000 സ്‌ക്വയർ ഫീറ്റില്‍ വിപുലമായ സൗകര്യത്തോടുകൂടിയാണ് കോർപറേറ്റ് ഓഫിസ്. ഓപറേഷൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിങ്, അക്കൗണ്ട്സ്, […]

സലാല: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച്‌ അറസ്റ്റു ചെയ്ത നടപടി ജനാധിപത്യത്തെ കുഴിച്ചുമൂടി സമഗ്രാധിപത്യ ഭരണം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ കുതന്ത്രങ്ങളുടെ ഭാഗമാണെന്ന് പ്രവാസി വെല്‍ഫെയർ സലാല പ്രസ്താവനയില്‍ പറഞ്ഞു. ജനഹിതങ്ങള്‍ക്ക് വില നല്‍കാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വിലക്കെടുത്തും വഴങ്ങാത്തവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് അറസ്റ്റ്. തിരുവായ്ക്ക് എതിർവായില്ലാത്ത രാജഭരണം സ്വപ്നം കാണുന്ന സംഘ്പരിവാർ ഇന്ത്യ മഹാരാജ്യത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് […]

മസ്കത്ത്: ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ദഖിലിയ ഗവർണറേറ്റില്‍നിന്ന് 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഗവർണറേറ്റ് പൊലീസ് കമാൻഡ് ആദം വിലായത്തില്‍നിന്നാണ് ഏഷ്യൻ പൗരന്മാരായ പ്രവാസികളെ പിടികൂടുന്നത്. നിയമനടപടികള്‍ പൂർത്തിയാക്കിയതായി റോയല്‍ ഒമാൻ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി (കെ.ആർ.സി.എസ്) റമദാൻ മാസത്തോടനുബന്ധിച്ച്‌ ലബനാനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങള്‍ക്കും ലബനാൻ കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. റമദാനില്‍ വിശപ്പകറ്റാനും അഭയാർഥികള്‍ നേരിടുന്ന സാമ്ബത്തിക പ്രയാസം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് സഹായം. സാമ്ബത്തിക പ്രയാസങ്ങളും ജീവിതച്ചെലവും കാരണം അഭയാർഥി കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ലബനീസ് റെഡ് ക്രോസുമായി (എല്‍.ആർ.സി) സഹകരിച്ചാണ് ഭക്ഷണവിതരണം. കിഴക്കൻ […]

കുവൈത്ത് സിറ്റി: നാഫോ ഗ്ലോബല്‍ 20ാം വാർഷികത്തോടനുബന്ധിച്ച്‌ 20 സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നു. 35 ലക്ഷം രൂപ ചെലവഴിച്ചാണ് 135ല്‍പരം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ സഹായം ലഭ്യമാക്കുന്നത്. പ്ലസ് വണ്‍ മുതല്‍ ബിരുദാനന്ത ബിരുദം വരെയുള്ള വിദ്യാർഥികള്‍ക്കുള്ള ധനസഹായം, പ്രൈമറി മിഡില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് പഠന കിറ്റ്, സ്മാർട്ട് ഫോണ്‍, സ്പെഷലൈസ്ഡ് വിദ്യാലയങ്ങള്‍ക്ക് ഇന്ററാക്ടിവ് സ്മാർട്ട് ബോർഡ്, ഉച്ചഭക്ഷണ പദ്ധതികള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ തുടങ്ങിയവ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കും. ബധിര വിദ്യാർഥികള്‍ക്ക് […]

മസ്കത്ത്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ഇഫ്താർ സംഗമം ദാർസൈത്തിലെ ഐ.എസ്.സി മള്‍ട്ടി പർപ്പസ് ഹാളില്‍ നടന്നു. പ്രസിഡൻറ് ജമാല്‍ ഹസൻ അധ്യക്ഷത വഹിച്ചു. ഇമ രക്ഷാധികാരി ഡോ. ഉഷാറാണി ആശംസകള്‍ നേർന്നു. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ കൊണ്ട് ജീർണതയില്ലാത്ത മനസ്സിനെ വാർത്തെടുക്കാനും സാഹോദര്യ ഐക്യം കൂടുതല്‍ ദൃഢപ്പെടുത്താനും ഉതകുമെന്ന് ഡോ. ഉഷാറാണി പറഞ്ഞു. ഇഫ്താർ വിരുന്നിന് ശേഷം നടന്ന പ്രാർഥനക്ക് മുഹമ്മദലി സഖാഫി നേതൃത്വം നല്‍കി. സെക്രട്ടറി […]

Breaking News

error: Content is protected !!