കോവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തി അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരീക്ഷണത്തില്‍. മോഹനന്‍ വൈദ്യര്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞ സഹതടവുകാരെ നിരീക്ഷണത്തിനായി നേരത്തെ ആലുവയിലേക്ക് മാറ്റിയിരുന്നു. പട്ടിക്കാട്ടെ ഒരു സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് 19 ന് ചികിത്സക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയില്‍ കൊറോണ പ്രധിരോധ പ്രവരത്തണങ്ങളുടെ ഭാഗമായി ആശുപത്രികളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പെടുത്തുന്നതിനായി പികെ. കുഞ്ഞാലിക്കുട്ടി എം. പി. 1 കോടി അനുവദിച്ചു.

യുനാന്‍: കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ നിന്ന് ഒരു പുതിയ വൈറസ് ഭീതി. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഒരാള്‍ക്ക് ഹാന്റ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ഫലം കണ്ടെത്തുകയും ഇയാള്‍ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തതോടെയാണ് പരിഭ്രാന്തി പരന്നിരിക്കുന്നത്. മറ്റ് 32 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹാന്റ വൈറസ് സോഷ്യല്‍ മീഡിയയില്‍ ഭീതിയുടെ ട്രെന്‍ഡായി മാറി. കൊറോണ വൈറസിന് പിന്നാലെ പകര്‍ച്ചവ്യാധി ഉണ്ടാക്കാന്‍ തയ്യാറായ മറ്റൊരു വൈറസാണോ എന്ന […]

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് പൂട്ടിട്ട് പൊലീസ്. ദില്ലിയില്‍ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകള്‍ എടുത്തുമാറ്റി. സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടി. സമരം ആരംഭിച്ച്‌ 101 ദിവസത്തിന് ശേഷമാണ് ഇവിടെ നിന്നും സമരക്കാരെ ഒഴിപ്പിക്കുന്നത്. ജഫ്രബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ കൂട്ടി. കലാപബാധിത പ്രദേശങ്ങളിലും പൊലീസിന്റെ കനത്ത സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]

ജനത കർഫ്യു ദിനത്തിൽ ന്യൂസ് ചാനലിലൂടെ അവാസ്തവും ശാസ്ത്ര വിരുദ്ധവുമായ കാര്യം പറഞ്ഞ നടൻ മോഹൻലാലിനെതിരെ കേസെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് കേസെടുത്തത്. സാമൂഹിക പ്രവർത്തകനും വിദ്യാർത്ഥിയുമായ ദിനു വെയിൽ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് മോഹൻലാൽ അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തിയെന്നാണ് ദിനുവിന്റെ പരാതിയിൽ പറയുന്നത്.  2020 മാർച്ച് 22 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആ​ഹ്വാനം ചെയ്ത ജനത കർഫ്യുവിനോട് അനുബന്ധിച്ച് മനോരമ ന്യൂസിൽ […]

യു.കെ. യില്‍ വിലക്ക് ലംഘിച്ചു കറങ്ങി നടന്നാല്‍ ആയിരം പൌണ്ട് വരെ പിഴയും 6 മാസം മാസം വരെ തടവും ലഭിക്കാം. കൊറോണ രോഗ ബാധ തടയാന്‍ ശക്തമായ നടപൈകള്‍ ആണ് ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കാസര്‍കോട്: ജില്ലയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്കും നിരത്തിലറങ്ങിയ വാഹനങ്ങളെയും പൊലീസ് തടഞ്ഞു. റോഡില്‍ ഇറങ്ങുന്നവരെ ഇനി വിരട്ടിയോടിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ഇനി യാതൊരുവിധ അഭ്യര്‍ത്ഥനകളും ഉണ്ടാവില്ലെന്നും നടപടി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കളക്ടര്‍ ഡോ.സജിത്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മാത്രം അഞ്ച് പോസിറ്റീവ് കേസുകളാണ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ […]

ലണ്ടന്‍: കോവിഡ്-19 ന്റെ വ്യാപനം ഇല്ലാതാക്കാന്‍ ലോക്ക് ഡൗണ്‍ എത്രത്തോളം ഫലവത്താകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നഗരങ്ങള്‍ അടച്ചിടുന്നതിലൂടെ മാത്രം കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം വിദഗ്ധനായ മൈക്ക് റയാന്‍. രോഗബാധിതരെ കണ്ടുപിടിക്കണം. അവരെ ഐസോലേറ്റ് ചെയ്യണം. അവരുടെ സമ്ബര്‍ക്കങ്ങളെ കണ്ടുപിടിക്കണം. അവരേയും ഐസോലേറ്റ് ചെയ്യണം, ചികിത്സിക്കണം. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധചെലുത്തേണ്ടതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നൽകുന്നത്. എല്ലാവർക്കും അഡൈ്വസ് മെമ്മോ നൽകിക്കഴിഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കൗൺസിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. പാരമെഡിക്കൽ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചു വരുന്നതിനാൽ ഇതിനെ […]

Breaking News