സ്വദേശിവത്ക്കരണം ശക്തമാക്കി കുവൈത്തും. ജൂലൈ മുതല്‍ സഹകരണ സംഘങ്ങളിലെ പ്രവാസി തൊഴിലാളികള്‍ക്ക് പകരമായി ഏകദേശം 150 കുവൈത്ത് പൗരന്മാരെ നിയമിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍-ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സഹകരണ സംഘങ്ങള്‍ക്കുള്ളില്‍ സ്വദേശിവത്കരണം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സൂപ്പര്‍ വൈസറി തസ്തികകളിലാണ് തത്ക്കാലം നിയമനം നടക്കുന്നത്. ജനസംഖ്യാ ഭേദഗതി കമ്മിറ്റി ഉയര്‍ത്തിക്കാട്ടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.നിലവിലുള്ള നോട്ടിസ് […]

മസ്കത്ത്: ഈവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഒമാൻ പങ്കെടുക്കുന്നത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതര്‍. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉപദേഷ്ടാവും ജി20 മീറ്റിങ്ങുകള്‍ക്കുള്ള ഒമാൻ സെക്രട്ടേറിയറ്റ് മേധാവിയുമായ പങ്കജ് ഖിംജി ജി20 ഉച്ചകോടിയില്‍ ഒമാൻ പങ്കെടുക്കുന്നതിന്‍റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജി20 അതിന്റെ തുടക്കം മുതല്‍, ഭൂമിശാസ്ത്രപരമായ ഉള്‍ച്ചേര്‍ക്കല്‍ ഉറപ്പാക്കാൻ തിരഞ്ഞെടുത്ത രാജ്യങ്ങളെ അതിഥികളായി ക്ഷണിക്കാറുണ്ടെന്ന് […]

വേനല്‍കാല ടൂറിസം സജീവമാക്കാൻ കാമ്ബയിനുമായി ഒമാൻ ടൂറിസം മന്ത്രാലയം. ‘ചേഞ്ച് ദ അറ്റ്മോസ്ഫിയര്‍’ എന്നു പേരിട്ടിരിക്കുന്ന കാമ്ബയിനിലൂടെ പൈതൃകവും ടൂറിസ്റ്റ് സൈറ്റുകളും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പരിചയപ്പെടുത്തും. ജൂണ്‍ 15ന് ആരംഭിച്ച കാമ്ബയിൻ ആഗസ്റ്റ് 31വരെ തുടരും. ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് ക്രിയാത്മകമായി പ്രയോജനം ചെയ്യുക എന്നതാണ് മന്ത്രാലയം കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നത്. മ്യൂസിയങ്ങള്‍, വാണിജ്യ, വിനോദ കേന്ദ്രങ്ങള്‍, താരതമ്യേനെ ചൂട് കുറഞ്ഞ പ്രദേശങ്ങളായ ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍, കൂടാതെ […]

ലണ്ടന്‍: കെറ്ററിങ്ങില്‍ മലയാളി നഴ്സിന്റെയും മകളുടേയും കൊലപാതകത്തിന് പിന്നാലെ മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ലണ്ടനില്‍ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ കൂടെ താമസിക്കുന്ന 20 കാരനായ മലയാളി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടെ താമസിക്കുന്ന മറ്റ് രണ്ടു യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയി. സുഹൃത്തുക്കള്‍ […]

കുവൈറ്റ് സിറ്റി: അമിതമായ വിമാനനിരക്കിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. അവധി സമയത്തെ അമിതമായ വിമാനക്കൂലി പ്രവാസികുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ദ്രാലയത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടല്‍ . ഇന്ത്യയില്‍ വിമാനക്കൂലി നിര്‍ണയം നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. കമ്ബോളശക്തികള്‍ നിരക്ക് നിര്‍ണയിക്കുന്നു എന്ന വാദമാണ് കാലാകാലങ്ങളായി സര്‍ക്കാര്‍ ഉന്നയിക്കുന്നത് . ഈ വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപെട്ട് പ്രവാസി […]

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ലേഡീസ് വിങ് ചെയര്‍പേഴ്സൻ സലീന റിയാസിന് യാത്രയയപ്പ് നല്‍കി. മംഗഫ് കലാസദൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടന ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. സംഘടന അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, കലാസദൻ അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവ നടന്നു. അസോസിയേഷൻ ജനറല്‍ സെക്രട്ടറി നസീര്‍ കരംകുളങ്ങര സ്വാഗതം പറഞ്ഞു. മാക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത […]

ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു.കൊല്ലം കുണ്ടറ എഴുകോണിലെ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തില്‍ കോമളൻ ബാലകൃഷ്‌ണൻ (60) ആണ് ഒമാനിലെ ഖാബൂറയില്‍ മരിച്ചത്. 31 വര്‍ഷമായി ഖാബൂറയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ബാലകൃഷ്‌ണൻ. ഭാര്യ – ജൂലി. മകള്‍ – ഗ്രീഷ്മ. ഖാബൂറ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

മസ്കത്ത്: ഒമാൻ എയര്‍പോര്‍ട്ട്സ് ഇസ്താംബുള്‍ എയര്‍പോര്‍ട്ടിന്റെ ഇസ്താംബുള്‍ ഗ്രാൻഡ് എയര്‍പോര്‍ട്ട് (ഐ.ജി.എ) അക്കാദമിയുമായി ധാരണപത്രം ഒപ്പുവെച്ചു. ഇരു കക്ഷികളും തമ്മില്‍ കൂടുതല്‍ സഹകരണം സജീവമാക്കുന്നതിനും വ്യോമ പരിശീലന നിലവാരം ഉയര്‍ത്തുന്നതിനുമാണ് ധാരണയിലെത്തിയിരിക്കുന്നത്. oman ഒമാൻ എയര്‍പോര്‍ട്ടിന്റെ സീനിയര്‍ ട്രെയിനിങ് മാനേജറും ഇസ്താംബുള്‍ എയര്‍പോര്‍ട്ട് അക്കാദമിയുടെ ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടറുമായ ഹമൂദ് സലിം അല്‍ ഹജ്‌രിയാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

സ്റ്റീവനേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായി മലയാളി യുവതി തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാര്‍ക്ക് കിട്ടിയ വോട്ടുകളില്‍ മുന്‍തൂക്കം നേടിയ അനീസ റെനി മാത്യുവിനായി സ്റ്റീവനേജ് യൂത്ത് കൗണ്‍സില്‍ ഭരണ ഘടന തിരുത്തയെഴുതി പുതിയ പദവി അവര്‍ക്കായി സൃഷ്ടിക്കേണ്ടി വന്നു. അനീസയുടെ അതുല്യ പ്രതിഭക്കു അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും, വ്യക്തിഗത നേട്ടങ്ങളും പ്രയോജനപ്പെടുത്തി യുവജനങ്ങള്‍ക്കിടയില്‍ അവരുടെ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ കൗണ്‍സില്‍ ഭരണ നേതൃത്വം പുതിയ പദവി സൃഷ്ടിച്ചു അനീസാ […]

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറര്‍ ‘വിശ്വാസം, സംസ്കരണം, സമാധാനം’ എന്ന പ്രമേയത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ കാമ്ബയിൻ ഉദ്ഘാടനം വെള്ളിയാഴ്ച.റിഗയ് ഔഖാഫ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.സി. മുഹമ്മദ് നജീബ് കാമ്ബയിൻ പ്രമേയ വിശദീകരണം നിര്‍വഹിക്കും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ […]

Breaking News

error: Content is protected !!