മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫില്‍’ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ഇത്തവണയും വിജയി പ്രവാസി മലയാളി ആണ്. തൃശൂര്‍ സ്വദേശി ജിയോ തെക്കിനിയത്ത് ജേക്കബിനാണ് ‘ദി ബിഗ് ക്യാഷ് ടിക്കറ്റ്’ നറുക്കെടുപ്പില്‍ ഏകദേശം 82 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചത്. മസ്‌കത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വെച്ച്‌ സര്‍ക്കാര്‍ പ്രതിനിധികളുടെയും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയിയെ തെരഞ്ഞെടുത്തത്. എല്ലാവര്‍ക്കും റാഫില്‍ നറുക്കെടുപ്പ് മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ […]

കുവൈത്തിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വില കുറയല്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന പലിശനിരക്കും വാണിജ്യ നിക്ഷേപ മേഖലകളിലെ വെല്ലുവിളികളുമാണ് മേഖലയിലെ വിലയിടിവിന് കാരണമാകുന്നതെന്നാണ് സാമ്ബത്തിക മേഖലയിലെ വിലയിരുത്തല്‍. രാജ്യത്തെ സ്വകാര്യ ഭവനങ്ങളുടെ വിപണിയിലെ ഇടപാടുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി കുറഞ്ഞതായാണ് നിലവിലെ സാമ്ബത്തിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2023 ആദ്യ പാദത്തില്‍ മാത്രം രാജ്യത്ത് ഒരു ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് മേഖലയില്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ വിദേശികളെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി മന്ത്രാലയം. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വര്‍ദ്ധിച്ച മെഡിക്കല്‍ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യന്നത്. കുവൈത്തില്‍ കൂടുതല്‍ വിദേശ ആരോഗ്യ ജീവനക്കാരെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുവാനാണ് പുതിയ ശ്രമം. […]

മനാമ: എട്ടു വര്ഷം നീണ്ട യെമന് സംഘര്ഷം അവസാനിപ്പിക്കാനുള്ള ചര്ച്ചകള്ക്കായി സൗദി, ഒമാന് പ്രതിനിധികള് യെമന് തലസ്ഥാനമായ സനയിലെത്തി. ഹൂതി സുപ്രീം പൊളിറ്റിക്കല് കൗണ്സില് പ്രസിഡന്റ് മഹ്ദി അല് മഷാത്തുമായി ഇവര് ചര്ച്ച നടത്തുമെന്ന് ഹൂതികളുടെ സബ വാര്ത്താ ഏജന്സി അറിയിച്ചു. സൗദി ഒമാന് സംഘത്തിന് ഞായറാഴ്ച സനായിലെ റിപ്പബ്ലിക്കന് കൊട്ടാരത്തില് മഹ്ദി മുഹമ്മദ് അല് മഷാത്ത് സ്വീകരണം നല്കിയതായി സബാ വാര്ത്താ ഏജന്സി അറിയിച്ചു. യെമനികള് ആഗ്രഹിക്കുന്നതും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള […]

മസ്‌കത്ത്: ഒമാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏപ്രില്‍ 16 മുതല്‍ പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ തുടങ്ങും. ഒമാന്‍ ആരോഗ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. രാജ്യത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലാണ് കുത്തിവെയ്പ്പു നടത്തുന്നത്. ഒമാനിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ നിര്‍ദേശിച്ച പ്രതിരോധ കുത്തിവെയ്പ്പുകളാണ് ഒമാന്‍ സര്‍ക്കാര്‍ നല്‍കുന്നത്. തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാണെന്ന് സൗദി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ മെനിഞ്ചെറ്റിസ്, ഇന്‍ഫ്ലുവന്‍സ വാക്സിനുകളും തീര്‍ഥാടകര്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്നാണ് […]

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഇഫ്താര്‍ സമ്മേളനം ഖൈത്താന്‍ മസ്ജിദ് ഫജജിയില്‍ നടന്നു. ഇസ്‍ലാഹി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് സി.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മൗലവി സമീര്‍ അലി എകരൂല്‍ ‘സഹവര്‍ത്തിത്വത്തിന്റെ സ്വാഹാബാ മാതൃകകള്‍’ എന്ന വിഷയത്തിലും അബ്ദുസ്സലാം സ്വലാഹി ‘ബദറും കാലത്തിന്റെ സന്ദേശവും’ എന്ന വിഷയത്തിലും പ്രഭാഷണം […]

കുവൈത്ത്: കുവൈത്തിലെ ഫര്‍വാനിയ പ്രദേശത്ത് ഇന്ന് കാലത്ത് ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഏഴ് നിലകളുള്ള സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫര്‍വാനിയ, ജലീബ് അല്‍-ഷുയൂഖ് പ്രദേശങ്ങളിലെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങള്‍ക്ക് നേതൃത്വം നല്‍കി. ആറാം നിലയില്‍ ഉണ്ടായ അഗ്നി ബാധ ഏഴാം നിലയിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ ബാല്‍ക്കണി വഴിയാണ് താമസക്കാരെ പുറത്തെത്തിച്ചത്. പിന്നീട് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ […]

ഒമാനില്‍ 2 പ്രവാസി മലയാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ മറ്റൊരു നടുക്കുന്ന അപകട വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടുകള്‍ക്ക് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖസബ് തുറമുഖത്താണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്. തീപ്പിടത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തുറമുഖത്ത് തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നു. അങ്ങനെ മൂന്ന് ബോട്ടുകളിലും […]

മസ്‌കറ്റ്: ഐ.എം.ഒയിലെ വ്യാജ ആര്‍.ഒ.പി. അക്കൗണ്ട് ഉപയോഗിച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍. റോയല്‍ ഒമാന്‍ പോലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു. ചില ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ പിഴ അടയ്ക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കിട്ടുന്ന ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച്‌ […]

മനാമ: 4,000 സ്ത്രീകള്‍ ഉള്‍പ്പെടെ 9,000ല്‍ അധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ക്രിമിനല്‍ കേസുകളിലും ക്രമക്കേടുകളിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാടുകടത്തലെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്കുപുറമേ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഈജിപത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും നാടുകടത്തി. നിലവില്‍, 700 പുരുഷന്മാരും സ്ത്രീകളും നാടുകടത്തല്‍ ജയിലിലുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഇവരെയും നാടുകടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും സുരക്ഷാ വകുപ്പ് അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷനും […]

Breaking News

error: Content is protected !!