പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുനഃപരിശോധിക്കാന്‍ ഒരുങ്ങി കുവൈത്ത്.ഡ്രൈവിങ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികള്‍ക്കെതിരായ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ റോഡുകളില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുനഃപരിശോധിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. യൂണിവേഴ്സിറ്റി ബിരുദവും കുറഞ്ഞത് 600 കുവൈത്ത് ദിനാര്‍ ശമ്ബളവും ഇല്ലാത്ത എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ ഉന്നത അധികാരികള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അല്‍ ജരിദ റിപ്പോര്‍ട്ട് ചെയ്തു. […]

മാര്‍ബര്‍ഗ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടാന്‍സാനിയ, ഗിനിയ എന്നീ ആഫിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. രണ്ടു രാജ്യങ്ങളിലേക്കും അത്യാവശ്യമില്ലെങ്കില്‍ യാത്ര മാറ്റിവെക്കണം. ടാന്‍സാനിയ, ഗിനിയ രാജ്യങ്ങളിലെ വൈറസ് വ്യാപനം ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് സര്‍വൈലന്‍സും എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്ററും നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സ്വീകരിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും […]

അബുദാബി എമിറേറ്റിനെയും ഒമാനിലെ സുഹാര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നതോടു കൂടി രണ്ട് രാജ്യങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഒമാന്‍ ആന്‍ഡ് ഇത്തിഹാദ് റെയില്‍ കമ്ബനി യോഗം ചേര്‍ന്ന ശേഷം ആണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 300കോടി ഡോളര്‍ ആണ് പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും. […]

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള കരട് നിയമം, ദേശീയ അസംബ്ലിയുടെ നിയമനിര്‍മ്മാണ സമിതി ചര്‍ച്ച ചെയ്തു. ഞായറാഴ്ച കൂടുന്ന സമിതി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പാര്‍ലിമെന്റ് അംഗം ഹിഷാം അല്‍ സലേഹ് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരട് നിയമത്തിന്റെ നിയമ സാധുതയാണ് സമിതി പരിശോധിക്കുന്നത്. തുടര്‍ന്ന് ആഭ്യന്തര, പ്രതിരോധ […]

കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പതിനായിരത്തോളം പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയവരെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തെ അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും അനധികൃത താമസക്കാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കമ്മിറ്റിയുടെ നീക്കങ്ങളുടെ ഭാഗമായാണ് പ്രവാസികളെ നാട് കടത്തിയത്. നിയമം ലംഘിക്കുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍, മത്സ്യത്തൊഴിലാളികള്‍, സ്‌ക്രാപ്പ് തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. തൊഴില്‍ വിപണിയില്‍ നിയമലംഘനം നടത്തുന്നവരെ […]

ഒമാനില്‍ വിവിധ റസ്റ്റാറന്റുകളിലും കഫേകളിലും മസ്‌കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റമദാന്‍റെ ഭാഗമായി ബൗഷര്‍ വിലായത്തിലെ 45ഓളം കടകളിലും റസ്റ്റാറന്‍റുകളിലുമായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യന്‍, ആഫ്രിക്കന്‍ പൗരത്വമുള്ളവരാണ് പിടിയിലായതെന്ന് ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായി അറിയിച്ചു.

കുവൈത്തില്‍ നിയമ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമ ബിരുദം നിര്‍ബന്ധം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി നിലവില്‍ ലീഗല്‍ സ്പെഷലിസ്റ്റ് തസ്തികകളില്‍ 4576 പേര്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വീസ പുതുക്കുന്ന സമയത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി. നിയമ രംഗത്തെ ചില തസ്തികകള്‍ സ്വദേശികള്‍ക്കു സംവരണം ചെയ്യും. നിയമ ബിരുദമുള്ളവരെ […]

കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്‍റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യൂണിറ്റ് കണ്‍വീനര്‍ മാത്യൂ ഫിലിപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്‍റ് സലിം രാജ്, വൈസ് പ്രസിഡന്‍റ് റെജി കുമാര്‍, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഇക്ബാല്‍, ജിജി മാത്യൂ, ഷഹിദ് ലബ്ബ, മുകേഷ് കാരയില്‍, സിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര […]

കനത്ത മഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളിലെ വാദികളില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയിലെ വാദിയില്‍ അകപ്പെട്ട സ്ത്രീയെ സിവില്‍ ഡിഫന്‍സും ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യു ടീമും എത്തിയാണ് രക്ഷിച്ചത്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തിലെ വാദിയില്‍ കുടുങ്ങിയ നാലുപേരേയും രക്ഷിച്ചു.

Breaking News

error: Content is protected !!