യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്. പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ ഇപ്പോൾ വളരെ വിരളമാണ്. കേരളത്തിലെ പത്രങ്ങളിലെ മാട്രിമോണിയൽ വെബ്സൈറ്റ്കൾ ആണ് […]
മിൽട്ടൺ കീൻസ്: കേരളത്തിന്റെ സംസ്കാര പൈതൃകത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ സഹൃദയ വേദി യു.കെ യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വ്യത്യസ്തവും മനോഹരവുമായ രീതിയിൽ മിൽട്ടൺ കീൻസിൽ ഓഗസ്റ്റ് 8 ഞായറാഴ്ച്ച സംഘടിപ്പിച്ചു. മിൽട്ടൺ കീൻസ് നഗരസഭാംഗം ശ്രീ. മനീഷ് വർമയുടെ സാന്നിധ്യം ചടങ്ങിന് ശുഭപ്രദമായി. യുവ തലമുറയിൽ സാംസ്കാരിക മൂല്യങ്ങൾ ഉത്തേജിപ്പിക്കുന്നതിൽ പാരമ്പര്യ ആഘോഷങ്ങളുടെ പ്രാധാന്യത്തെകുറിച്ച് വിശദീകരിച്ചു. സഹൃദയ വേദി ചെയർമാൻ മനോജ് […]
ലണ്ടന്‍ : വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ആയിരുന്നു. 1998ല്‍ 3,112 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു യുകെയില്‍ ഉപരിപഠനത്തിനായി പോയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഈ സംഖ്യ 1.42 ലക്ഷമായി കൂടിയിരുന്നു. എന്നാല്‍ ഒരൊറ്റ വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുകെ പ്രിയം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ […]
കുവൈത്ത് സിറ്റി: താമസരേഖകള്‍ അപ്ഡേറ്റ് ചെയ്യാത്ത 1,197 റെസിഡൻഷ്യല്‍ വിലാസങ്ങള്‍ കൂടി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ (പാസി) സിവില്‍ ഐ.ഡി കാർഡുകളില്‍നിന്ന് നീക്കി. ഫ്ലാറ്റുകള്‍ പൊളിക്കല്‍, കെട്ടിട ഉടമ നല്‍കിയ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലാസങ്ങള്‍ നീക്കിയത്. വിലാസം നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനുള്ളില്‍ അതോറിറ്റി സന്ദർശിച്ച് ആവശ്യമായ അനുബന്ധ രേഖകള്‍ നല്‍കി വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ സിവില്‍ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി നിർദേശിച്ചു. വിലാസം പുതുക്കാതിരുന്നാല്‍ […]
കുവൈത്ത് സിറ്റി: രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ഓണ്‍ലൈൻ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പുമായി ചേർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ പ്രൊട്ടക്ഷൻ സെക്ടർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും ട്രാക്ക് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കുന്നതായി അറബ് ടൈംസ് ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ […]
മസ്കത്ത്: ജോലിസ്ഥലത്തെ തൊഴില്‍ സുരക്ഷക്ക് തൊഴിലുടമകള്‍ക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍ ജോലിയിലായിരിക്കുമ്ബോള്‍ അവരുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും നടപ്പാക്കാൻ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ നിർബന്ധിതരാണെന്ന് തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗോഡൗണുകളില്‍ സംഭരിച്ചുവെക്കുന്ന വസ്തുക്കളുടെ ക്രമീകരണം നേരായ രീതിയിലായിരിക്കണം, സ്റ്റോറേജ് ലൊക്കേഷനുകള്‍ വ്യക്തമായി അടയാളപ്പെടുത്തുകയും ആവശ്യത്തിനുള്ള മെറ്റല്‍ റാക്കുകളും ഷെല്‍ഫുകളും ക്രമീകരിക്കുകയും വേണം. അപകടസാധ്യതകള്‍ കുറക്കാൻ സീലിങ്ങില്‍നിന്ന് കുറഞ്ഞത് മൂന്നടി അകലത്തില്‍ […]
മൂന്ന് വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാര്‍ അടക്കം മികച്ച നേട്ടമാണ് പോട്ടേഴ്സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ് കൈവരിച്ചത്. കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ഡബിള്‍ എ സ്റ്റാറും, ചരിത്രം, രസതന്ത്രം, ഇംഗ്ലീഷ് ഭാഷ എന്നിവയില്‍ എ സ്റ്റാറും, കമ്പ്യൂട്ടര്‍ സയന്‍സും ഇംഗ്ലീഷ് സാഹിത്യവും എന്നിവയില്‍ എയുമാണ് നാഥന്‍ നേടിയത് – സെന്റ് ജോണ്‍സ് പ്രെപ്പ് ആന്റ് സീനിയര്‍ പ്രൈവറ്റ് സ്‌കൂള്‍, എന്‍ഫീല്‍ഡ്. മോഹന്‍ ജോര്‍ജ്, റിന്‍സി മോഹന്‍ ജോര്‍ജ് […]
കുവൈത്ത് സിറ്റി: ഗാർഹിക മേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറാനുള്ള അവസരം ഉപയോഗപ്പെടുത്തി പ്രവാസികള്‍. ഇതുവരെ 30,000ത്തിലധികം ഗാര്‍ഹിക തൊഴിലാളികളാണ് വിസ മാറ്റാൻ അപേക്ഷ നല്‍കിയത്. കഴിഞ്ഞ ജൂലൈയിലാണ് വീട്ടുജോലിക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാനുള്ള ആനുകൂല്യം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ആഗസ്റ്റ് പകുതി വരെ ലഭിച്ച അപേക്ഷകളില്‍നിന്ന് 10,000 അപേക്ഷകള്‍ പ്രോസസ് ചെയ്തതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ള അപേക്ഷകള്‍ നിലവില്‍ അവലോകനത്തിലാണ്. സെപ്റ്റംബർ […]
കുവൈത്ത് സിറ്റി: രാജ്യത്ത് വെബ്സൈറ്റുകള്‍ കർശന നിരീക്ഷണത്തില്‍. തെറ്റായ വിവരങ്ങള്‍ നല്‍കുകയും തട്ടിപ്പിന് ഇടയാക്കുകയും ചെയ്യുന്ന ‘സ്‌കാം വെബ്‌സൈറ്റുകള്‍’ നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതായും നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളി കമ്ബനിയായി വ്യാജമായി പ്രവർത്തിച്ച 52 വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 392 ഓളം തട്ടിപ്പ് വെബ്‌സൈറ്റുകള്‍ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജനറല്‍ ഡിപ്പാർട്മെന്‍റ് […]
മസ്കത്ത്: ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരണപ്പെട്ടത്. മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എൻജിനീയറായിരുന്നു. പിതാവ്: പാലക്കളത്തില്‍ പി.സി. മാത്യു. മാതാവ്: മറിയാമ്മ മാത്യു. ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ. സഹോദരന്‍: അഡ്വ. റോഷന്‍ മാത്യു.
മസ്കത്ത്: മസ്കത്ത് കെ.എം.സി.സിയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഒമാനിലെ എൻ.എം.സി ആശുപത്രി ഗ്രൂപ്പും മസ്കത്ത് കെ.എം.സി.സിയും ധാരണയിലെത്തി. ഏറ്റവും നൂതനമായ സാങ്കേതിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ എൻ.എം.സി ഗ്രൂപ്പിന്റെ ഒമാനിലുടനീളമുള്ള വിവിധ ആശുപത്രികളിലാവും പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാകുക. എൻ.എം.സി ഹെല്‍ത്ത് കെയർ ജനറല്‍ മാനേജർ മുഹമ്മദ് റാഷിദ് അല്‍ ഷിബിലിയും മസ്കത്ത് കെ.എം.സി.സി സെക്രട്ടറിയും കെയർ […]