ലണ്ടന്‍: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോള്‍ ഗാനമത്സരത്തിന്റെ അഞ്ചാം സീസണ്‍ 2022 ഡിസംബര്‍ 10 ശനിയാഴ്ച ബിര്‍മിങ്ഹാമില്‍ വച്ചു നടക്കും. ബിര്‍മിംഗ്ഹാം ബാര്‍ട്ലി ഗ്രീന്‍ കിംഗ് എഡ്‌വേഡ്‌ സിക്സ് ഫൈവ് വെയ്‌സ് ഗ്രാമര്‍ സ്കൂളാണ് ഈ വര്‍ഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അല്‍ കബീര്‍ ഡിസ്ട്രിക്‌ട് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് അയ്ദ് അല്‍ അജ്മി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അല്‍ അജ്മിയെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അധ്യാപികയെ സര്‍വീസില്‍ നിന്ന് […]

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്ബത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്ബത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുത്തന്‍നയം സൃഷ്ടിച്ചത് ആഴത്തിലുള്ള പരിണിത ഫലങ്ങളാണ്. പക്ഷേ രാജ്യത്തിന്റെ നന്മ മാത്രമാണ് താന്‍ ആഗ്രഹിച്ചത്. എന്തൊക്കെ സംഭവിച്ചാലും താന്‍ നേതൃസ്ഥാനത്ത് തുടരുമെന്നും ട്രസ് വ്യക്തമാക്കി. മുന്‍ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് കഴിഞ്ഞ മാസം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍ നയം […]

കുവൈറ്റ് സിറ്റി: ശൈഖ് കോയ അല്‍ ഖാസിമി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ ഗ്രാന്‍ഡ് മീലാദ് മീറ്റ് ‘ലോകത്തിന്റെ വസന്തം മുഹമ്മദ് സല്ലല്ലാഹു അലൈഹി വ സല്ലം’ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ നാലിന് വൈകുന്നേരം 7.30ന് കൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ നടക്കും. കേരള ഇസ്ലാമിക് കൗണ്‍സില്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ഹാഫിസ് അഹ്‌മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. കുവൈത്തി പണ്ഡിതനും, […]

കുവൈറ്റ്: കുവൈറ്റില്‍ കോളേജിന്റെ പാര്‍ക്കിങ് ലോട്ടിലെ കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അര്‍ദ്രിയ വ്യവസായ മേഖലയിലെ ഒരു കോളേജിന്റെ പാര്‍ക്കിങ് സ്ഥലത്തെ കാറില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഫര്‍വാനിയയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണ വവിഭാഗം, ഫോറന്‍സിക് വകുപ്പ്, ഫോറന്‍സിക് ഡോക്ടര്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. മരണ കാരണവും സമയവും കണ്ടെത്തുന്നതിനായി രണ്ട് മൃതദേഹങ്ങളും […]

ഒമാന്‍: ഒമാനില്‍ വനിതകളുടെ നേട്ടങ്ങള്‍ അവതരിപ്പിച്ച്‌ വനിതാ ദിനം ആഘോഷിച്ചു. സാമൂഹിക സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുള്ള സ്ത്രീകള്‍ക്ക് ആദരവുകളും സെമിനാറുകളും മറ്റു പരിപാടികളും സംഘടിപ്പിച്ചു. ഒമാനി വനിതാ ദിനത്തോട് അനുബന്ധിച്ച്‌ പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുള്ള ഹമദ് അല്‍ ബുസൈദി ആശംസകള്‍ നേര്‍ന്നു. വനിതാ ദിനത്തില്‍ ഒമാനിലെ സ്ത്രീകളെ അഭിവാദ്യം ചെയ്യുകയാണെന്നും രാജ്യത്തിന്റെ വികസനത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുകയാണെന്നും അവര്‍ […]

മസ്‍കത്ത്: ഒമാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി വാങ്ങാതെ രാജകീയ ചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച്‌ സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്. ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് ഉപയോക്താക്കള്‍ക്ക് […]

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത ലോകമെമ്ബാടുമുള്ള ആളുകള്‍ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിനാളുകള്‍ ബ്രിട്ടനിലെ തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാര്‍ക്കുകളിലും ഒത്തുകൂടിയിരുന്നു. ആ സമയത്ത് പൂക്കള്‍, പാവകള്‍, മെഴുകുതിരികള്‍, രാജ്ഞിയുടെ ഛായാചിത്രങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകള്‍ സമര്‍പ്പിച്ചത്. കൊട്ടാരം അധികൃതര്‍ അത്തരത്തില്‍ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹം കണ്ടെത്തി. അല്‍ അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അപ്ലൈഡ് ഇന്‍സ്റ്റിറ്റ്യൂട്ടൂകളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. രണ്ട് പേരും കുവൈറ്റ് സ്വദേശികളാണെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Breaking News

error: Content is protected !!