മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ നടത്തുന്ന ‘മലയാള മഹോത്സവം 2023’ ഏപ്രില്‍ 28ന് സീബ് റാമി റിസോര്‍ട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ കുട്ടികള്‍ മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡ് പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്‍ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ പരിപാടികള്‍ക്ക് തുടക്കമാകും. മലയാളം മിഷന്‍ മുന്‍ രാജ്യാന്തര പരിശീലകനും അധ്യാപകനുമായ […]

ഒമാന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും (ഒ.സി.സി.ഐ) ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും (ഐ.എന്‍.എം.ഇ.സി.സി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഒമാനിലെയും ഇന്ത്യയിലെയും സാമ്ബത്തിക, വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ധാരണയിലെത്തിയത്. ഒമാന്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ അല്‍ യൂസഫും ഇന്‍ഡോ ഗള്‍ഫ് ചേംബര്‍ ചെയര്‍മാന്‍ ഡോ. എന്‍.എം. ഷറഫുദ്ദീനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഏഴര ബില്യണ്‍ യു.എസ് ഡോളറിലധികം നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ -ഒമാന്‍ സംയുക്ത സംരംഭങ്ങളാണ് […]

മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തി. ഈ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവ്. അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവ്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്.തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് […]

ന്യൂ യോര്‍ക്ക്‌: താനുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടിക്ക്‌ കൈക്കൂലി നല്‍കിയ കേസില്‍ മുന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അറസ്റ്റിലാകാനുള്ള സാധ്യത ശക്തമായതോടെ അതീവ ജാഗ്രതയില്‍ അമേരിക്ക. ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ അനുയായികളോട്‌ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ട്രംപ്‌ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ്‌ രാജ്യത്ത്‌ സുരക്ഷ ശക്തമാക്കിയത്‌. സ്‌റ്റോമി ഡാനിയല്‍സ്‌ എന്ന നടിക്ക്‌ 2016ല്‍ പണം നല്‍കിയ കേസില്‍ മാന്‍ഹാട്ടന്‍ ജില്ലാ […]

കുവൈത്ത് കെ.എം.സി.സി റമദാന്‍ മുന്നൊരുക്കം പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗവും ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഷുക്കൂര്‍ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി.കള്‍ പ്രവാസി ഭൂമികയില്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.കെ ഖാലിദ് ഹാജി, മുഹമ്മദ് അസ്‌ലം, കെ.ടി.പി അബ്ദുറഹിമാന്‍, മുഷ്താഖ് എന്നിവര്‍ സംസാരിച്ചു.

കുവൈത്ത് സിറ്റി: നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി കുവൈതില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിയായ കാട്ടില്‍ പുരയില്‍ ബശീര്‍ (47) ആണ് മരിച്ചത്. 16 വര്‍ഷമായി പ്രവാസിയായിരുന്ന ബശീര്‍, കുവൈത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ശനിയാഴ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച്‌ ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. ഒരു വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് […]

മസ്കത്ത്: രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിലെ പ്രതിസന്ധി ഒമാനിലെ പ്രാദേശിക ബാങ്കുകളെ ബാധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ജഷ്മി വ്യക്തമാക്കി. ഒമാന്‍ ബാങ്കുകളെ ബാധിക്കുന്നതിന്‍റെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. സാമ്ബത്തികപ്രതിസന്ധിമൂലം മൂന്ന് അമേരിക്കന്‍ ബാങ്കുകള്‍ പാപ്പരായിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ സാമ്ബത്തികവ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയുണ്ടായിരുന്നു. 2008 ആഗോള സാമ്ബത്തിക പ്രതിസന്ധി ആവര്‍ത്തിക്കാന്‍ ഇത് കാരണമാകുമെന്നും ചില സാമ്ബത്തികവിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 16 ബാങ്കുകളില്‍ ഒന്നായ […]

മത്ര/മസ്കത്ത് : മസ്കത്ത് നഗരത്തില്‍ മഴ ദുര്‍ബലമായിരുന്നെങ്കിലും ശക്തമായ കാറ്റും ഇടിമിന്നലും പരിഭ്രാന്തി പരത്തി. വൈകിട്ട് 6.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. കെട്ടിടങ്ങളുടെ മുകളിലെ തകര ഷീറ്റുകള്‍ ഇളകി പാറിപറന്നത് ഭയാനകമായ കാഴ്ചയായിരുന്നു. മസ്കത്ത് നഗരത്തിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രിയുടെ ആസ്ഥാനത്തിന് മുന്നിലെ ഗ്ലോബ് തകര്‍ന്നു വീണു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ റോഡിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാറ്റ് […]

ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്നും 10.42 പൗണ്ട് ആയി ഉയരും. 21-22 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേതനത്തില്‍ വലിയ വര്‍ദ്ധന ലഭിക്കും, 10.9 ശതമാനം. അതോടെ നിലവില്‍ മണിക്കൂറിന് 9.18 പൗണ്ട് എന്നത് മണിക്കൂറിന് 10.18 ആയി ഉയരും. വ്യക്തികളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി നിലവില്‍ മൂന്ന് ക്ലാസ്സുകളായാണ് മിനിമം വേതനം ക്രമീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 16 മുതല്‍ 17 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 4.81 […]

കുവൈത്ത് സിറ്റി: തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി കുവൈത്ത് ശാഖ (വിങ്‌സ് കുവൈത്ത്) മെംബര്‍ഷിപ്/പ്രിവിലേജ് കാര്‍ഡ് വിതരണം ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മെട്രോ മെഡിക്കല്‍ കെയര്‍ ചെയര്‍മാനും സി.ഇ.ഒയും വിങ്‌സ് കുവൈത്ത് രക്ഷാധികാരിയുമായ മുസ്തഫ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്വദേശി ബെന്നി വര്‍ഗീസ് ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. വിങ്‌സ് കുവൈത്ത് ചെയര്‍മാന്‍ കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഓവര്‍സീസ് കോഓഡിനേറ്റര്‍ എന്‍.എ. മുനീര്‍ […]

Breaking News

error: Content is protected !!