മസ്‌കത്ത്: ഒമാനില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും കാറ്റിന് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ മരുഭൂമി പ്രദേശങ്ങളിലും, തുറസായ ഇടങ്ങളിലും പൊടി അനുഭവപ്പെടുന്നതിനും കാഴ്ച്ച മറയുന്നതിനും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാറ്റിനെ തുടര്‍ന്ന് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലും, മുസന്ദം ഗവര്‍ണറേറ്റിലെ തീരമേഖലകളിലും കടല്‍ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മസ്‌കത്ത്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് കുറച്ച്‌ ഒമാന്‍. ഒമാനിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് കുറയ്ക്കാനുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഫീസ് ഇനത്തില്‍ […]

ഉംറ നിര്‍വഹിക്കാന്‍ പോകുന്ന 65വയസിന് മുകളിലുള്ള സ്വദേശികളും വിദേശികളും പകര്‍ച്ച വ്യാധികള്‍ക്കെതിരെ വാക്‌സിന്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 65 വയസിന് താഴയുള്ളവര്‍ക്ക് ഒമാനിലെ സ്വകാര്യ ആശുപത്രികളില്‍നിന്ന് വാക്‌സിനെടുക്കാവുന്നതാണ്. ഉംറ നിര്‍വഹിക്കാന്‍ പോകണമെങ്കില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കോവിഡ് പരിശോധന ഒഴിവാക്കി. […]

മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.സൗജന്യമായി ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. ബദര്‍ അല്‍ സമാ മെഡിക്കല്‍ ഗ്രൂപ്പ് ഹോസ്പിറ്റലുകളും കോംപ്ലക്‌സുകളും(എല്ലാ ശാഖകളും),റൂവിയിലെ ബോംബെ മെഡിക്കല്‍ കോംപ്ലക്‌സ്,അമറാത്തിലെ അഡ് ലൈഫ് ഹോസ്പിറ്റല്‍,സീബ് മാര്‍ക്കറ്റിലെ മെഡിക്കല്‍ കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സൗജന്യ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണ്. […]

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്ബം, റിക്ടര്‍ സ്‌കെയിലില്‍ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് ഉണ്ടായത്. ടോക്കിയോയില്‍ നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് സമുദ്രജലനിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ താഴെ നിന്നുമാണ് ഭൂകമ്ബം ഉണ്ടായത്. ഭൂകമ്ബത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ടോക്കിയോ നഗരത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ […]

കൊല്ലം : കൊട്ടാരക്കരയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്. കൊട്ടാരക്കര ചന്തമുക്കിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് വാശിയടിച്ചത് കനത്ത ചൂട് തീര്‍ത്ത പ്രതിസന്ധിക്കിടെയാണ് ജില്ലയില്‍ ചുഴലിക്കാറ്റ് ഉണ്ടായിരിക്കുന്നത്. നാശം വിതച്ച്‌ വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂരയല്‍ പാകിയിരുന്ന ഓടുകള്‍ പറന്നു പോയി. ചന്തമുക്കില്‍ സ്ഥാപിച്ചിരുന്ന ഷാമിയാന പന്തല്‍ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി വൈദ്യുതി കമ്ബികള്‍ക്ക് മേല്‍ പതിച്ചു. പകല്‍ ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് ജനങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് […]

അടുത്തിടെ കേട്ടതില്‍ എല്ലാവരേയും ഞെട്ടിച്ചൊരു വാര്‍ത്ത ഐശ്വര്യ-ധനുഷ് വേര്‍പിരിയലായിരുന്നു. കാരണം പതിനെട്ട് വര്‍ഷത്തോളം സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിച്ചവരാണ് ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഫ്താര്‍ ടെന്റുകള്‍ സംഘടിപ്പിക്കുന്നതിന് അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. ഇഫ്താര്‍ ടെന്റുകള്‍ക്കൊപ്പം നോമ്ബെടുക്കുന്നവര്‍ക്കായി നടത്തുന്ന ഇഫ്താര്‍ പ്രചാരണ പരിപാടികള്‍ പോലുള്ള പ്രവര്‍ത്തികള്‍ക്കും അനുമതി കുവൈത്ത് അനുമതി നല്‍കിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ബുതൈന അല്‍ മുദഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമസാനില്‍ ഇഫ്താര്‍ സംഗമം നടത്താന്‍ കഴിഞ്ഞ ദിവസം കുവൈത്ത് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ 2 വര്‍ഷം കുവൈത്തില്‍ സമൂഹ നോമ്ബുതുറ സംഘടിപ്പിച്ചിരുന്നില്ല. […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും ശ്‍മശാനങ്ങളില്‍ കേടുപാടുകള്‍ വരുത്തുന്നവര്‍ക്കും പിഴ ചുമത്തുമെന്ന്. കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. കുവൈത്ത് ഫ്യൂണറല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദിയാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. രാഷ്‍ട്രീയക്കാര്‍, അത്‍ലറ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളില്‍ വലിയ ആള്‍ക്കൂട്ടം രൂപപ്പെടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ അതൃപ്‍തിക്ക് കാരണമായി മാറുന്നുണ്ടെന്നും മൃതദേഹങ്ങളോടും ശ്‍മശാനങ്ങളോടുള്ള […]

കീവ്: യുക്രെയ്നില്‍ ആക്രമണം രൂക്ഷമാക്കി റഷ്യ. റൊട്ടി വാങ്ങാന്‍ ക്യൂ നിന്ന ആളുകള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വ​ട​ക്ക​ന്‍ യു​ക്രെ​യ്നി​ലെ ചെ​ര്‍​നി​ഹി​വി​ലാ​ണ് റഷ്യന്‍ സൈന്യം ഈ കൊടും ക്രൂരത നടത്തിയത്. യു​ക്രെ​യ്നി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചെ​ര്‍​നി​ഹി​വ് റ​ഷ്യ​ന്‍ സൈ​ന്യ​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഷെ​ല്ലാ​ക്ര​മ​ണം രൂക്ഷമാണ്.

Breaking News

error: Content is protected !!