കോഴിക്കോട്: കേരളത്തില്‍ മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ കനക്കുന്നു. പാലക്കാട്ടും മലപ്പുറത്തും ഉരുള്‍പ്പൊട്ടിയിരിക്കുകയാണ്. ഈ രണ്ട് ജില്ലകളിലുമായി നാലിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പാലക്കാട് ഉരുള്‍പ്പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നിരിക്കുകയാണ്. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്ബ് തുറന്നിരിക്കുന്നത്. പാലക്കാട് തന്നെ മംഗലംഡാമിലും പെരിന്തല്‍മണ്ണ താഴെക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍. സംസ്ഥാനത്തെ മലയോര മേഖലയില്‍ അടക്കം വൈകീട്ടോടെ അതിശക്തമായിരിക്കുകയാണ് മഴ. കോട്ടയം, തൃശൂര്‍ ജില്ലകളിലെ കിഴക്കന്‍ മലയോര […]

കോഴിക്കോട് : കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാര്‍ഗ്ഗങ്ങളിലൊന്നായ ഹൈപെക് സര്‍ജറി നൂറ് പേര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിച്ചു. സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടായ പെരിറ്റോണിയല്‍ കാന്‍സര്‍, ഫ്യൂഡോ മിക്‌സോമ പെരിറ്റോണി മുതലായ അര്‍ബുദ രോഗ ബാധിതര്‍ക്കാണ് ഹൈപെക് സര്‍ജറി ആശ്വാസമാകുന്നത്. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഓങ്കോസര്‍ജന്റെയും ഗ്യാസ്‌ട്രോ സര്‍ജന്റെയും നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഈ ശസ്ത്രക്രിയാ-കീമോതെറാപ്പി രീതി പുരോഗമിക്കുന്നത്. ആദ്യ ഘട്ടം കാന്‍സര്‍ ബാധിതമായ മേഖല […]

അമേരിക്ക : പുതിയ സമൂഹ മാധ്യമ സംരംഭവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ എന്നാണ് കമ്ബനിയുടെ പേര്. ട്രൂത്ത് സോഷ്യലിലൂടെ ഉടന്‍ തന്നെ സത്യം പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ട്രംപ് മീഡിയ ആന്‍റഡ് ടെക്നോളജിയുടെ ഉടമസ്ഥതയിലായിരിക്കും ട്രൂത്ത് സോഷ്യല്‍. വന്‍കിട മാധ്യമങ്ങളെ നേരിടാനാണ് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടുത്തവര്‍ഷം ആദ്യം ട്രൂത്ത് സോഷ്യല്‍ രംഗത്തെത്തും. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുയായികള്‍ […]

ലണ്ടന്‍ : അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി മറയാക്കിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ ആംനസ്റ്റി റിസര്‍ച്ച്‌ അഡ്വക്കസി ആന്‍ഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ രജത് ഘോസ്ല ചൂണ്ടിക്കാട്ടി . ‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നിരവധി വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ക്കപ്പെടുകയും സമൂഹമാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യുകയും […]

ല​ണ്ട​ന്‍​:​ ​ബ്രി​ട്ട​നി​ല്‍​ ​ഏ​റ്റ​വുമധിക കാലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ങ്കി​ലും​ ​ഓ​ള്‍​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​പു​ര​സ്കാ​രം​ ​ന​ല്‍​കി​ ​ത​ന്നെ​ ​വൃ​ദ്ധ​യാ​ക്കു​ന്ന​തി​നോ​ട് ​എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി​യ്ക്ക് ​താ​ല്‍​പ​ര്യ​മി​ല്ല.​ ​പ്ര​ശ​സ്ത​ ​ബ്രി​ട്ടീ​ഷ് ​മാ​​​ഗ​സി​നാ​യ​ ​ദ​ ​ഓ​ള്‍​ഡി​ ​സം​ഘ​ടി​പ്പി​ച്ച​ ​പു​ര​സ്കാ​ര​മാ​ണ് ​രാ​ജ്ഞി​ ​ബ​ഹു​മാ​ന​പൂ​ര്‍​വം​ ​നി​ര​സി​ച്ച​ത്.​ ​ വാ​ര്‍​ദ്ധ​ക്യ​കാ​ല​ത്ത് ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​പ്ര​ത്യേ​ക​ ​സം​ഭാ​വ​ന​ ​ന​ല്‍​കു​ന്ന​ ​വ്യ​ക്തി​യ്ക്ക് ​ഓ​രോ​ ​വ​ര്‍​ഷ​വും​ ​ഈ​ ​പു​ര​സ്കാ​രം​ ​ന​ല്‍​കാ​റു​ണ്ട്.​ 2011​ല്‍​ 90ാം​ ​വ​യ​സ്സി​ല്‍​ ​രാ​ജ്ഞി​യു​ടെ​ ​ഭ​ര്‍​ത്താ​വാ​യ​ ​ഫി​ലി​പ്പ് ​രാ​ജ​കു​മാ​ര​ന് ​ഓ​ള്‍​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ […]

ലണ്ടന്‍ : ബാറുകളിലും നൈറ്റ്ക്ലബ്ബുകളിലും വച്ച്‌ പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്‍കിയുള്ള പീഡനങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാം, എഡിന്‍ബര്‍ഗ്, ഡണ്ടി എന്നിവയുള്‍പ്പെടെ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടികളുടെ കാലിലും കൈത്തണ്ടയിലും, പിന്നിലുമാണ് സൂചി ഉപയോഗിച്ച്‌ മയക്കുമരുന്ന് കുത്തുന്നത്. വേഗത്തില്‍ ഇവര്‍ മണിക്കൂറുകളോളം മയക്കത്തിലേക്ക് വീഴും, ബോധം വരുന്പോള്‍ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടാവുകയും ഇല്ല. ഇത്തരം കേസുകളില്‍ പെടുന്നവരില്‍ […]

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിച്ചത് 22,000 ത്തിലേറെ പേരെയെന്ന് അധികൃതര്‍. ബാത്തിന ഗവര്‍ണറേറ്റില്‍ വിവിധ വിലായത്തുകളിലാണ് ഷഹീന്‍ ചുഴലിക്കാറ്റിന്റെ ആഘാതം നേരിട്ടതെന്നും എമര്‍ജന്‍സി അറിയിച്ചു. ഒമാനിലെ മുസന്നയില്‍ 4,175, സുവൈഖില്‍11,801, ഖാബൂറയില്‍ 5,791, സഹം 1040 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളില്‍ ഫീല്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് എമര്‍ജന്‍സി മാനേജ്‌മെന്‍റ് കമ്മിറ്റി അറിയിച്ചു.വെള്ളം കയറി നിരവധി വീടുകളാണ് ബാത്തിന ഗവര്‍ണറേറ്റില്‍ വാസയോഗ്യമല്ലാതായിരിക്കുന്നത്. […]

കുവൈത്ത് സിറ്റി∙ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച്‌ ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ധാരണാപത്രത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയോതോടെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍. ഗാര്‍ഹിക തൊഴിലിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ ചുരുങ്ങിയത് 30 -55 വയസ്സിനിടെ ഉള്ളവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അതെ സമയം പ്രതിമാസ ശമ്ബളം 100 ദിനാറില്‍ കുറയരുത്. തൊഴിലാളിയുടെ ശമ്ബളം ബാങ്ക് അക്കൗണ്ട് മുഖേനയാണ് നല്‍കേണ്ടത് . കരാര്‍ ഇന്ത്യന്‍ എംബസിയും അംഗീകൃത ഗാര്‍ഹിക തൊഴിലാളി […]

ല​​​ണ്ട​​​ന്‍: ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ദ്വി​​​ദി​​​ന നോ​​​ര്‍​​​ത്തേ​​​ണ്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ് പ​​​ര്യ​​​ട​​​നം ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി റ​​​ദ്ദാ​​​ക്കി. ഈ തീരുമാനം വൈ​​​ദ്യോ​​​പ​​​ദേ​​​ശം മാ​​​നി​​​ച്ചാ​​​ണി​​​തെ​​ന്നു ബ​​​ക്കി​​​ങാം പാ​​​ല​​​സ് അ​​​റി​​​യി​​​ച്ചു.നിലവില്‍ വി​​​ന്‍​​​സ​​​ര്‍ പാ​​​ല​​​സി​​​ല്‍ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് 95 വ​​​യ​​​സു​​​ള്ള എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി . എന്നാല്‍, ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ഗ്ലാ​​​സ്ഗോ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​ങ്കെ​​​ടു​​​ക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം

ന്യൂയോര്‍ക്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച്‌ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍. ന്യൂയോര്‍ക് നഗരത്തിലെ എന്‍ വൈ യു ലാംഗോണ്‍ ഹെല്‍ത് എന്ന ആശുപത്രിയിലാണ് പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനില്‍ പന്നിയുടെ വൃക്ക […]

Breaking News

error: Content is protected !!