കുവൈത്ത് സിറ്റി; കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണു തീരുമാനം. പ്രദര്‍ശനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധമാണ്. ആരോഗ്യ സുരക്ഷ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. നിര്‍ദിഷ്ട റയില്‍ പദ്ധതി സംബന്ധിച്ച്‌ റോഡ്- ഗതാഗത അതോറിറ്റിയുടെ നിര്‍ദേശങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു.വാണിജ്യമേഖലയില്‍ വീസ നല്‍കുന്നതിന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തിലായാല്‍ കൂടുതല്‍ പേരെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന […]

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ള്‍​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഓ​ക്സ്ഫോ​ഡ്​-​ആ​സ്ട്ര സെ​ന​ക്ക വാ​ക്​​സി​െന്‍റ ആ​ദ്യ ഡോ​സ് ന​ല്‍​കി​ത്തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​റ​സൂ​ദ്​ ആ​പ്​ വ​ഴി​യോ, Covid19.moh.gov.om എ​ന്ന ലി​ങ്ക്​ വ​ഴി​യോ മു​ന്‍​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​വു​ക. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ലെ ഖാ​ബൂ​റ, സു​വൈ​ഖ്​ വി​ലാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ബു​ധ​നാ​ഴ്​​ച മു​ത​ല്‍​ വാ​ക്​​സി​ന്‍ ന​ല്‍​കും. ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്ത്​ നി​ര്‍​ത്തി​വെ​ച്ച കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്. ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​ എ​ക്​​സി​ബി​ഷ​ന്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റ് ജാബര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. 36 വയസുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് കാലത്താണ് സംഭവം. ഇത് കണ്ട് സ്വദേശി സുരക്ഷാ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാബര്‍ പാലത്തില്‍ 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യാശ്രമമാണിത്. നേരത്തെ ഒരു ഈജിപ്ത് സ്വദേശിയും ഇവിടെ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

അബഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി “അൺസങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ൾ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ അസീർ മേഘലയിൽ നിന്നും പങ്കെടുത്ത വിജയികളെ അനുമോദിച്ചു. അസീർ റീജിയനിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെയാണ് കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിൽ നടന്ന പരിപാടിയിൽ സമ്മാനം നൽകി ആദരിച്ചത്. സദറുദ്ദീൻ ചോക്കാട്: ഖമീസ് (ഒന്നാം […]

ലണ്ടന്‍: കോവിഡിന്റെ ആദ്യനാളുകളില്‍ ബ്രിട്ടന്‍ ദര്‍ശിച്ച്‌ തിക്കുംതിരക്കും വീണ്ടും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദൃശ്യമാകുവാന്‍ തുടങ്ങി ഭക്ഷണസാധനങ്ങള്‍ മുതല്‍ ടോയ്ലറ്റ് റോളുകള്‍ വരെ വാങ്ങിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ജനം. ജീവിതചെലവ് വര്‍ദ്ധിക്കുകയും ഇന്ധനക്ഷാമ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുതിര്‍ന്നവരില്‍ ആറില്‍ ഒരാള്‍ക്ക് വീതം അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമല്ലാതാകുന്നു എന്നാണ് ഏറ്റവും പുതിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞത്. മാഞ്ചസ്റ്ററിലെ കോസ്റ്റ്കോ സ്റ്റോര്‍ തുറന്ന ഉടന്‍ തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത് ഓഫീസ് ഫോര്‍ […]

ദില്ലി: രാജ്യത്ത് വിമാന കമ്ബനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും (domestic flights) അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വ്വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബറിലാണ് സര്‍ക്കാര്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിയിരുന്നത്. പുതിയ തീരുമാനം 18 മുതല്‍ നിലവില്‍ വരും. അതേസമയം യാത്രക്കാരും […]

ന്യൂയോര്‍ക്ക്: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കയറില്‍ കെട്ടി ചാടി സാഹസികത കാണിക്കുന്നതിനിടെ, യുവതിക്ക് ദാരുണാന്ത്യം. മരത്തില്‍ കയര്‍ കെട്ടി സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍പ് ചാടിയത് മൂലം മതിലില്‍ ഇടിച്ചാണ് യുവതി മരിച്ചത്. കസാക്കിസ്ഥാനിലാണ് സംഭവം. 33കാരിയായ യെവ്ജീനിയ ലിയോണ്‍റ്റീവയാണ് ആശയവിനിമയത്തിലെ പോരായ്മകള്‍ കാരണം മരിച്ചത്. 82 അടി ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്നതും അപകടത്തില്‍പ്പെടുന്നതുമായ […]

മലപ്പുറം: കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് മരിച്ചു. ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം. തൊട്ടയല്‍പക്കത്തെ വീടിന്റെ മതില്‍ കുഞ്ഞുങ്ങള്‍ ഉറങ്ങിക്കിടന്ന റൂമിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പള്ളിക്കല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കാടപ്പടിക്കു സമീപം മാതാംകുളം മുണ്ടോട്ടപ്പുറം ചോനാരി മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന (8 , റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടിനു മുകളിലേക്കാണ് മതില്‍ മറിഞ്ഞുവീണത്. മുഹമ്മദ് […]

കുവൈറ്റ്: കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്ബളവര്‍ധന. സര്‍ക്കാര്‍ ആശുപത്രികളിലെ അനസ്തീഷ്യ , തീവ്രപരിചരണ വിഭാഗത്തിലെ സ്വദേശി-വിദേശി ഭേദമന്യേ എല്ലാ ഡോക്ടര്‍ മാര്‍ക്കും 500 ദിനാര്‍ ശമ്ബള വര്‍ദ്ധനവ് പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അബഹ: കഴിഞ്ഞ 22 വർഷത്തോളമായി അബഹ ടൗണിൽ മലയാളികൾക്കിടയിൽ കളി തമാശകൾ പറയാൻ എത്താറുണ്ടായിരുന്ന സ്വാമിയേട്ടൻ ഇനി വരില്ല…കഴിഞ്ഞ ആഴ്ച ജോലിക്കിടയിൽ ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക്‌ വാഹനം ഓടിച്ചു പോകുമ്പോൾ ഹൃദയാഘാത രൂപത്തിൽ മരണം അദ്ദേഹത്തെ പിടികൂടുകയായിരുന്നു. അബഹ മീൻ സൂക്കിലെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രായത്തെ അതിശയിപ്പിക്കും വിധം ആരോഗ്യവാനും രസികനുമായിരുന്നു. എല്ലാവരോടും പുഞ്ചിരിച്ചു മാത്രം ഇടപഴകുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്കിടയിൽഞെട്ടൽ ഉളവാക്കുന്നതായി. കോഴിക്കോട് അത്തോളി സ്വദേശിയായ […]

Breaking News

error: Content is protected !!