മസ്ക്കത്ത് ∙: പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഹൈടെക് റോഡുകള്‍ നിര്‍മിക്കാനുള്ള സമഗ്ര പദ്ധതിക്ക് തയ്യാറെടുപ്പുമായി ഒമാന്‍ ഒരുങ്ങുന്നു .സാങ്കേതിക മികവ് പുലര്‍ത്തുന്ന റോഡുകള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി ഉന്നതതല എന്‍ജിനീയറിങ് സമിതി ഉടന്‍ രൂപീകരിക്കും.

മസ്‌കത്ത് : മന്ത്രിതല സമിതിയുടെ നേതൃത്വത്തില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ചുഴലിക്കാറ്റിന്റെ ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തി ദുരന്ത റിപ്പോര്‍ട്ട് സംഘം തയാറാക്കും. സമിതിയുടെ ചെയര്‍മാനും ധനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീമന്റെ ഓപറേഷന്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വ്യാപകമായി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഖാബൂറ വിലായതിലെ നിരവധി ഗ്രാമങ്ങളിലും കുന്നിന്‍പ്രദേശങ്ങളിലും ഉന്നത സംഘം സന്ദര്‍ശനം […]

കുവൈത്ത് സിറ്റി∙ വിദേശികള്‍ പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍‌പിച്ച്‌ പുതിയ മാതൃകയിലുള്ളത് നേടിയില്ലെങ്കില്‍ ഇഖാമ പുതുക്കലും മറ്റും പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട് . ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. കാലാവധിയുള്ളതാണെങ്കിലും പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസന്‍സിന് സാധുതയില്ല. രാജ്യത്ത് വ്യാജ ഡ്രൈവിങ് ലൈസന്‍സുകളും പഴയ മാതൃകയില്‍ നിലവിലുണ്ടെന്ന് ശ്രദ്ധയില്‍‌പ്പെട്ടതിനാല്‍ ഡിജിറ്റലാണ് പുതിയ മാതൃകയിലുള്ള ലൈസന്‍സ്. പുതിയ സാഹചര്യത്തില്‍ ലൈസന്‍സ് മാറ്റാത്തവരുടെ ഇഖാമ പുതുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട് . […]

മസ്‌കത്ത് ∙ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ( നബിദിനം) പ്രമാണിച്ച്‌ ഒക്ടോബര്‍ 19ന് (റബിഉല്‍ അവ്വല്‍ 12) രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു . സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉണരുകയാണ്. പഴയ പ്രതാപം കൈവിടാതെ പുതിയ ലോകത്തെ കയ്യടക്കാന്‍ കൂടുതല്‍ കുതിപ്പുകള്‍ക്ക് ഒരുങ്ങുകയാണ്. ഇപ്പോഴിതാ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രവാസികളില്‍ നിറഞ്ഞുനില്‍ക്കുന്ന ആശങ്കകള്‍ക്ക് ഇതാ വിരാമം കുറിച്ചിരിക്കുന്നു. പ്രത്യേകിച്ച്‌ കൊറോണ വ്യാപനത്തിന് പിന്നാലെ നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക്…. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കണമെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റി ഈ വര്‍ഷാദ്യത്തില്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്. ഇബ്‌നു സീന ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. രണ്ട് ശിശുകള്‍ക്കും 800 ഗ്രാമാണ് തൂക്കം. ഉദരഭാഗത്ത് ശസ്ത്രക്രിയ നടത്തിയാണ് ഇവരെ വേര്‍പ്പെടുത്തിയത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടല്‍സംബന്ധമായ പ്രശ്‌നം മൂലമാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. വളരെ പെട്ടെന്ന് തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ വിദഗ്ധസംഘത്തിനായി. 18 ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ […]

മസ്‌കത്ത്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്. 61 ബോക്‌സുകളിലായി 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മദ്യമടങ്ങിയ പെട്ടികള്‍ ഇവിടെ വെച്ച്‌ കൈമാറുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച്‌ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി തീരുമാനം പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യസുരക്ഷയ്ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. ഓഫീസേഴ്‌സ്, നോണ്‍ കമ്മീഷന്‍ഡ് ഓഫീസേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം അനുവദിക്കും. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ വനിതകളുടെ സേവനമുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആദ്യ ബാച്ചില്‍ 100-150 വനിതകള്‍ ഉണ്ടാകുമെന്നാണ് സൂചന. […]

കുവൈറ്റ്: കുവൈത്തില്‍ ബിസിനസ്സുകളില്‍ 100% ഉടമസ്ഥാവകാശം വിദേശികള്‍ക്ക് അനുവദിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്‌ . കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സമ്ബദ്‌വ്യവസ്ഥ ഉയര്‍ത്തുന്നതിനുമായി കുവൈറ്റ് വിദേശികള്‍ക്ക് കമ്ബനികളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. കുവൈത്തിലെ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റിയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍-സബാഹ് അല്‍-അറബിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അത്തരമൊരു നീക്കത്തിനുള്ള സാധ്യത എടുത്തുകാണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുവൈത്ത് 1 ബില്യണ്‍ ദിനാര്‍ (3.3 ബില്യണ്‍ ഡോളര്‍) […]

കുവൈത്തില്‍ കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കി.ഇവര്‍ നേരത്തെ ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്ബോള്‍ ലൈസന്‍സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസന്‍സ് തിരിച്ചേല്‍പിക്കാത്തവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പലരും ഇത്തരത്തിലുള്ള ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുമ്ബോള്‍ കേവലം അഞ്ച് ദിനാര്‍ പിഴയടച്ചു നാടു കടത്തല്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണു ഇവരെ കണ്ടെത്തുന്നതിന് […]

Breaking News

error: Content is protected !!