ലണ്ടന്‍: 2024 മുതല്‍ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ആശ്രിത വിസയില്‍ ഇവിടേക്ക് കൊണ്ടു വരാനാകില്ലെന്ന പുതിയ നിയമത്തെ ഫോറിന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത നിയമത്തെ മറി കടക്കാനായി പുതിയൊരു തന്ത്രം പയറ്റിയാണ് രാജ്യത്തെ ചില സര്‍വകലാശാലകള്‍ രംഗത്തെത്തിയിരിക്കുന്നത്. അതായത് ഇതിനായി 2024ലെ പ്രവേശനം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നടത്തുകയെന്ന കുറുക്കുവഴിയാണ് ചില യൂണിവേഴ്സിറ്റികള്‍ പയറ്റുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി ചില സര്‍വകലാശാലകള്‍ […]

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വ്യാപകമായ തോതില്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്. ഒരു ഡസനിലധികം ട്രെയിന്‍കമ്പനികളില്‍ ജോലി ചെയ്യുന്ന അസ്ലെഫ് യൂണിയനില്‍ പെട്ട ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നാളെ ഇവര്‍ ഓവര്‍ടൈം ചെയ്യുന്നതിന് തയ്യാറാകാതിരിക്കുകയും ചെയ്യും.14 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന 20,000ത്തോളം ആര്‍എംടി യൂണിയന്‍ അംഗങ്ങളുടെ നാളത്തെ പണിമുടക്കും സര്‍വീസുകളില്‍ കാര്യമായ […]

ലണ്ടന്‍: യുകെയില്‍ മൂന്നിലൊന്ന് മോര്‍ട്ട്ഗേജ് അപേക്ഷകരും കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് (എംഎഫ്എസ്) നടത്തിയ പുതിയ ഗവേഷണത്തിലൂടെയാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യുകെയിലെ 2000ത്തോളം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് എംഎഫ്എസ് കമ്മീഷന്‍ ചെയ്ത ഈ സ്വതന്ത്ര സര്‍വേ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ മോര്‍ട്ട്ഗേജിനായി അപേക്ഷിച്ചവരില്‍ 64 ശതമാനം പേരും ഇത് സംബന്ധിച്ച പ്രക്രിയകളില്‍ കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിച്ചുവെന്നാണീ സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്.ഫസ്റ്റ് ടൈം മോര്‍ട്ട്ഗേജ് […]

ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തൊഴിലവസരമേകുന്നതില്‍ മുമ്പില്‍ നില്‍ക്കുന്ന മേഖലകളിലൊന്നാണ് ടൂറിസം മേഖല. എന്നാല്‍ ഇതിലേക്ക് വേണ്ടത്ര ജീവനക്കാരെ ലഭിക്കാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷോര്‍ട്ട് ടേം വിസ അനുവദിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിലൂടെ ഈ മേഖലയിലേക്ക് കൂടുതല്‍ യൂറോപ്യന്‍മാരെത്തുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഭാവിയിലെ തൊഴില്‍ സാധ്യതയും കുടിയേറ്റ അവസരങ്ങളും കുറയുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ബ്രെക്സിറ്റിനെ തുടര്‍ന്ന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയതിനെ തുടര്‍ന്ന് […]

ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ അണ്ടര്‍ ഗ്രൗണ്ട് ട്യൂബ് ട്രെയ്‌നില്‍ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി ആടിപ്പാടി ഓണമാഘോഷിച്ച് മലയാളി നഴ്‌സുമാര്‍. മലയാളത്തനിമയില്‍ സെറ്റുസാരിയണിഞ്ഞ അമ്പതോളം മലയാളി നഴ്‌സുമാര്‍ ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് കൗതുക കാഴ്ചയായി. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി ലണ്ടന്‍ ട്യൂബിലെ ഈ ഓണപ്പാട്ടും നൃത്തവും. സെന്‍ട്രല്‍ ലണ്ടനിലെ ‘തോമസ് ആന്‍ഡ് ഗൈസ്’ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരും മറ്റു […]

കുഷ് പട്ടേല്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലണ്ടന്‍ ബ്രിഡ്ജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണിന്റെ അവസാനത്തെ ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ നടത്തിയ പത്തു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പോസിറ്റീവ് ഐഡന്റിഫിക്കേഷന്‍ ലഭിച്ചത്. ഒമ്പത് മാസം മുമ്പ് ഒരു സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായാണ് പട്ടേല്‍ ലണ്ടനിലേക്ക് എത്തിയത്. എന്നാല്‍, […]

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായ ദില്‍ജിത് തോമസിന്റെ ഭാര്യ അക്ഷധ ശിരോദ്കര്‍ അന്തരിച്ചു. മകനേയും ഭര്‍ത്താവിനേയും തനിച്ചാക്കി 38ാം വയസ്സിലാണ് അക്ഷധ വിട പറഞ്ഞത്. മകന് നാലു വയസ്സാണു പ്രായം. സംസ്‌കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ലണ്ടന്‍: ബ്രിട്ടനില്‍ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ കില്ലര്‍ നഴ്‌സ് കൂടുതല്‍ കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ?ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലൂസി ജോലി ചെയ്തിരുന്ന കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ 30 നവജാത ശിശുക്കള്‍ക്ക് നേരെ സമാന രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി . 2012 മുതല്‍ 2015 വരെ […]

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കേന്ദ്രങ്ങളില്‍ ഒന്നായ ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓര്‍മ്മകളിലേക്ക്. അടച്ചുപൂട്ടലിനെതിരായ നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന് അടുത്ത മാസം പൂട്ട് വീഴുന്നത്. ചരിത്രപരമായ കൂടികാഴ്ച്ചകള്‍ക്ക് വേദിയായ ക്ലബിനെ കൂടുതല്‍ ആധുനികവത്കരിച്ച് ഹോട്ടലായി മാറ്റുന്നതിനാണ് ഭൂവുടമകള്‍ നോട്ടീസ് നല്‍കിയത്. ഭൂവുടമകളുടെ പുതിയ തീരുമാനത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനിലെ സ്ട്രാന്‍ഡിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടം പൊളിക്കുന്നതില്‍ നിന്ന് തടയാനുള്ള പോരാട്ടത്തില്‍ വിജയിച്ച […]

ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ്സിനുള്ള വാടകയില്‍ ഒരു വര്‍ഷത്തിനിടെ 30 ശതമാനം പെരുപ്പമുണ്ടായെന്ന് നാറ്റ് വെസ്റ്റില്‍ നിന്ന് ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം സ്റ്റുഡന്റ് റെന്റ് കഴിഞ്ഞ വര്‍ഷം ശരാശരി 592 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് പെരുകി വരുന്ന ജീവിതച്ചെലവുകള്‍ അണ്ടര്‍ഗ്രാജ്വേറ്റുകളുടെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടുന്ന വാടകയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലണ്ടനാണ്. ഇവിടെ ഇവര്‍ മാസത്തില്‍ നല്‍കേണ്ടുന്നത് 840.30 […]

Breaking News

error: Content is protected !!