സമൂഹ മാധ്യമം ഉപയോഗിക്കുന്നതിന് ദേശീയ പ്രായപരിധി നിശ്ചയിക്കാന്‍ യുഎസ് സെനറ്റില്‍ നിര്‍ദ്ദേശം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 13 വയസ്സിന് താഴെയുള്ളവരെ തടയുന്ന ബില്‍ കൊണ്ടുവരുന്നതായി സി.എന്‍.എന്നാ ണ് റിപ്പോര്‍ട്ട് ചെയ്തത്. 18 വയസിന് താഴെയുള്ളവര്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് മുമ്ബ് ടെക് കമ്ബനികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ പ്രശ്‌നങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ബില്‍ നിര്‍ദ്ദേശിക്കുന്നു. വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ, സാമൂഹിക […]

അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് 60-ഓളം മോപ്പഡ് ഡ്രൈവര്‍മാര്‍ അനധികൃതമായി ജോലി ചെയ്ത് പിടിയിലായത്. ഇവരില്‍ നിരവധി ഇന്ത്യക്കാരുണ്ടെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് പുറമെ ബ്രസീല്‍, അള്‍ജീരിയ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി ജോലി ചെയ്തതിനും, വ്യാജ രേഖകള്‍ കൈവശം വെച്ചതിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുന്നത്. ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി കടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ വിഭാഗം ഇന്ത്യക്കാരുടേതാണെന്ന് യുകെ […]

ലണ്ടന്‍: പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ മാറ്റങ്ങള്‍ വരുത്തി ഡ്രൈവര്‍ & വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി. ലേണര്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ഒരുങ്ങി ഇരിക്കുമെന്ന് ഉറപ്പാക്കാനാണ് പ്രാക്ടിക്കല്‍ ടെസ്റ്റിലെ മാറ്റങ്ങള്‍. ഇതുസംബന്ധിച്ച് 2023 ഫെബ്രുവരിയില്‍ ഗവണ്‍മെന്റ് ട്രയല്‍സ് ആരംഭിച്ചിരുന്നു. പുതിയ നിയമങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് രീതികളില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. കാഴ്ചശക്തി പരിശോധനകള്‍ക്ക് മറ്റ് വഴികള്‍ കൂടി ഉപയോഗിക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുന്നു. തിയറി ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്ന ഡ്രൈവര്‍മാര്‍ക്ക് പേപ്പര്‍ സര്‍ട്ടിഫിക്കറ്റിന് […]

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തിന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല ഭീഷണി. മുതിര്‍ന്നവര്‍ക്കും അതേ ഭീഷണിയാണ് നിനില്‍ക്കുന്നത്. ഈയൊരു അപകടസാധ്യത ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണിനി പങ്കുവയ്ക്കുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ടിരിക്കുമ്ബോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇത്തരത്തില്‍ ചാര്‍ജിലായിരിക്കുമ്ബോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ ചാര്‍ജില്‍ വച്ച ശേഷം ഏറെ നേരത്തേക്ക് ചാര്‍ജര്‍ ഡിസ്കണക്‌ട് ചെയ്യാതെ […]

ലണ്ടന്‍: കോവിഡ് ആശങ്കയ്ക്ക് അവസാനമില്ല. ആര്‍ക്ടറസ് കോവിഡ് സ്ട്രെയിനാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പുതിയ തരംഗത്തിന് വഴിയൊരുക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന തരംഗത്തിന് പിന്നിലുള്ള ആര്‍ക്ടറസ് സ്ട്രെയിന്‍ ബ്രിട്ടനില്‍ അഞ്ച് പേരുടെ ജീവനെടുത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ വ്യാപിക്കാന്‍ തുടങ്ങിയ സ്ട്രെയിന്‍ മൂലം കേസുകളില്‍ 90 ഇരട്ടി വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയുള്ള സ്ട്രെയിനാണ് ആര്‍ക്ടറസ്. ഒമിക്രോണിന്റെ വകഭേദമായ സ്ട്രെയിനുമായി ബന്ധപ്പെട്ട് 135 […]

ലണ്ടന്‍: യുവതലമുറയുടെ എക്കാലത്തെയും വലിയ മോഹമാണ് എത്രയും വേഗം ലൈസന്‍സ് എടുത്ത് കൂട്ടുകാരുമായി കറങ്ങാന്‍ ഇറങ്ങുകയെന്നത്. ഈ മോഹ സാക്ഷാത്കാരത്തിന്റെ ഭാഗമായി ഡ്രൈവിംഗ് സീറ്റില്‍ എത്തിയാല്‍ ആവേശത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അമിതവേഗതയില്‍, നിയമങ്ങള്‍ കാറ്റിപ്പറത്തി ഒടുവില്‍ മരണത്തിലേക്ക് ഓടിക്കയറുന്നത് പതിവ് കാഴ്ച്ചയായപ്പോള്‍ അതിന് തടയിടാനായി ഗ്രാജുവേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് പദ്ധതി ഉടന്‍ വരുന്നു. 25 വയസ്സില്‍ താഴെ പ്രായമുള്ള പുതിയ ഡ്രൈവര്‍മാര്‍ക്ക് പ്രായം കുറഞ്ഞ യാത്രക്കാരെ ഒപ്പം കൂട്ടാന്‍ കഴിയാത്ത വിധത്തിലാണ് […]

ലണ്ടന്‍: എന്‍എച്ച്എസ് നേഴ്‌സുമാര്‍ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എന്‍ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്‌സിംഗ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. […]

ലണ്ടന്‍: യുകെ സ്‌കൂളുകളില്‍ ഹിന്ദു വിരുദ്ധ വിദ്വേഷം കടുത്ത നിലയിലെന്ന് ഹെന്‍ട്രി ജാക്സണ്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഹിന്ദു വിദ്യാര്‍ത്ഥികളും, ഇവരുടെ കുടുംബങ്ങളും യുകെയില്‍ കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുകെയിലെ ഹൈന്ദവ വിദ്വേഷം പരിശോധിക്കുന്ന ആദ്യത്തെ പഠനമാണ് ഇത്. സര്‍വ്വെയില്‍ പങ്കെടുത്ത 51% രക്ഷിതാക്കളാണ് ഹിന്ദുവിരുദ്ധ വിദ്വേഷത്തിന്റെ അനുഭവങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് വര്‍ഷം മുന്‍പ് ഇത്തരം സംഭവങ്ങള്‍ കേവലം 1% […]

അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി മത്സരിക്കാന്‍ ഉറച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസിലെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച്‌ അടുത്താഴ്ച തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.80 വയസ്സുള്ള ജോ ബൈഡന്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. മറ്റൊരു ടേം കൂടെ തുടരാനുള്ള തന്റെ ഉദ്ദേശ്യം ബൈഡന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രഖ്യാപനമുണ്ടായില്ല.മിഡ് ടേം തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ ശക്തമായ പ്രകടനത്തിന്റെ […]

ലണ്ടൻ: റഷ്യ – ഉക്രൈൻ യുദ്ധം ഒരു വര്ഷം പിന്നിടുമ്പോൾ യുക്രൈനെ സഹായിക്കുന്ന ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ റഷ്യൻ സർക്കാർ പ്രതികാര നടപടികൾ തുടങ്ങിയതായി റിപോർട്ടുകൾ. യുകെയുടെ വടക്കെ ഭാഗത്തുള്ള നോർത്ത് സീ കടൽ മേഖലയിൽ റഷ്യൻ നേവിയുടെ സാന്നിധ്യം ശക്തമായി വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ കടൽ ഭാഗത്തുള്ള യുകെയുടെ വിശാലമായ കാറ്റാടി പാടങ്ങളും, കടലിന് അടിയിലൂടെ പോകുന്ന വാർത്ത വിനിമയ കേബിളുകളൂം തകർക്കാൻ റഷ്യ തയാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. […]

Breaking News

error: Content is protected !!