കുവൈത്തില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്ത 20 പേരെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്. താമസ, തൊഴില്‍നിയമം ലംഘിക്കല്‍, വ്യാജ സര്‍വിസ് ഓഫിസ് നടത്തല്‍, നിയമലംഘകര്‍ക്ക് അഭയം നല്‍കല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് മറ്റു പ്രതികള്‍. ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍നിന്നാണ് നാല് നിയമലംഘകരെ പിടികൂടിയത്. കൈക്കൂലി ആരോപിച്ച്‌ അറസ്റ്റിലായവരില്‍ […]

കുവൈത്തില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള കരട് ചട്ടത്തിന് അംഗീകാരം.2020ലെ 74ാം നമ്ബര്‍ നിയമത്തിന്റെ കരട് ഉത്തരവിനും അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള കരട് ചട്ടത്തിനുമാണ് അംഗീകാരം നല്‍കിയത്. സഹകരണ സംഘങ്ങളിലെ തൊഴിലവസരം സ്വദേശിവത്കരിക്കുന്ന പദ്ധതിയെക്കുറിച്ച്‌ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് മന്ത്രിസഭയെ അറിയിച്ചു. ഇതുവഴി സ്വദേശികള്‍ക്ക് 3,000 തൊഴിലവസരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് പബ്ലിക്ക് അതോറിറ്റി […]

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഒമാന്‍ ജാഥക്ക് സമാപനം. ഒരു മാസക്കാലമായി നടന്നുവന്നിരുന്ന ജാഥയുടെ സമാപന സമ്മേളനം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി ഒമാന്‍ നാഷനല്‍ ചെയര്‍മാന്‍ കെ.പി.എ. വഹാബ് തങ്ങളുടെ അധ്യക്ഷതവഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. […]

ഒമാനില്‍ നിന്ന് വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കല്‍ 2021ല്‍ 7.5 ശതമാനം കുറഞ്ഞതായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. 2021ല്‍ 312 കോടി റിയാലാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ചത്. പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. 2020ലും വിദേശികളുടെ പണം അയക്കല്‍ നാലു ശതമാനം കുറഞ്ഞിരുന്നു. പണം അയക്കുന്നത് കുറയാന്‍ പ്രധാന കാരണം കോവിഡിനെ തുടര്‍ന്ന് വിദേശികള്‍ രാജ്യം വിട്ടതാണ്. ഇത് കാരണം വിദേശികളുടെ എണ്ണം ഗണ്യമായി കുറയുകയും 2021ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 7.5 ശതമാനം […]

കുവൈത്ത് സിറ്റി: ജീവകാരുണ്യ മേഖലയില്‍ പുതിയ ലക്ഷ്യം അവതരിപ്പിച്ചും കഴിഞ്ഞകാല പ്രവര്‍ത്തനം അടയാളപ്പെടുത്തിയും 22 വര്‍ഷം പൂര്‍ത്തിയാക്കിയ സംതൃപ്തിയില്‍ സാന്ത്വനം കുവൈത്ത്. കൂട്ടായ്മയുടെ 22ാം വാര്‍ഷിക പൊതുയോഗം ഡോ. അമീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍ ചന്ദ്രന്‍ സാമ്ബത്തിക റിപ്പോര്‍ട്ടും റിഷി ജേക്കബ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജ്യോതിദാസ് സ്വാഗതവും ജിതിന്‍ ജോസ് നന്ദിയും […]

കുവൈത്ത് സിറ്റി: രാജ്യത്തെ ഓരോ കുവൈത്തി കുടുംബത്തിനും ശരാശരി മൂന്ന് കാറുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. പ്രവാസികുടുംബങ്ങള്‍ക്ക് ഭൂരിപക്ഷത്തിനും ഒരു കാറുണ്ടെന്നും സര്‍ക്കാര്‍ കണക്ക് ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓരോ 100 കുവൈത്ത് കുടുംബത്തിനും 288 കാര്‍ ഉണ്ടെന്ന് ഗതാഗത മാര്‍ഗങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് കാണിക്കുന്നു. അതേസമയം ഓരോ 100 പ്രവാസി കുടുംബത്തിനും 98 കാറാണുള്ളത്. 100 പ്രവാസി കുടുംബത്തിന് 22 മോട്ടോര്‍ സൈക്കിളുകള്‍ ഉള്ളപ്പോള്‍, 100 സ്വദേശി കുടുംബത്തിന് […]

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയും പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകനുമായ സജി ജോണ്‍ (62) ആണ് മസ്‌കത്തില്‍ വെച്ച്‌ മരണപ്പെട്ടത്. 40 വര്‍ഷത്തോളം മസ്കത്തില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ – ശോഭ ജോണ്‍ റോയല്‍ ഒമാന്‍ ആശുപത്രി ജീവനക്കാരിയാണ്. മക്കള്‍ – സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്). സഹോദരങ്ങള്‍ – പരേതനായ സണ്ണി […]

ഒമാന്‍-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം ‘ഖഞ്ചര്‍ ഒമാന്‍ 2023’ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ സൈനിക പരിശീലന മേഖലയില്‍ കഴിഞ്ഞദിവസം ആരംഭിച്ചു. കോസ്റ്റ് സെക്യൂരിറ്റി ഫോഴ്‌സ് പ്രതിനിധീകരിക്കുന്ന റോയല്‍ ആര്‍മി ഓഫ് ഒമാനും ബ്രിട്ടീഷ് സൈന്യത്തിന്റെ യൂനിറ്റുകളും ചേര്‍ന്നാണ് അഭ്യാസം നടത്തുന്നത്. നിരവധി സൈനിക പ്രവര്‍ത്തനങ്ങളും സംയുക്ത ഫീല്‍ഡ് പരിശീലനവും നടക്കും. പരിശീലനം ഫെബ്രുവരി 13 വരെ നീളും.സൗഹൃദ രാജ്യങ്ങളിലെ സൈന്യങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുള്ള ചട്ടക്കൂടിന്‍റെ ഭാഗമായാണ് പരിപാടി.

കുവൈത്തില്‍ ട്രാഫിക് നിയമങ്ങളിലെ വീഴ്ച കണ്ടെത്തുന്നതിന്റെയും ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ആറു ഗവര്‍ണറേറ്റുകളിലും പരിശോധന സംഘടിപ്പിച്ചു. പരിശോധനയില്‍ 26,771 നിയമലംഘനം രജിസ്റ്റര്‍ ചെയ്തു. 125 വാഹനങ്ങളും 26 സൈക്കിളും പിടിച്ചെടുത്തു. ഗതാഗത ലംഘനത്തിന് 12 പേരെ അറസ്റ്റ് ചെയ്തു.താമസനിയമം ലംഘിച്ചതിന് മൂന്നുപേരും അറസ്റ്റിലായി. അറസ്റ്റിലായ എല്ലാവരെയും അധികൃതര്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഇതുസംബന്ധമായ നിര്‍ദേശത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നല്‍കിയതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. പുതിയ നിര്‍ദേശ പ്രകാരം സ്വകാര്യ ഭവനങ്ങളില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കണക്ഷന്‍ വിച്ഛേദിക്കും. ജല ഉപഭോഗം ഉയര്‍ന്ന നിലയിലാണെങ്കില്‍ വൈദ്യുതിക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ റദ്ദാക്കുമെന്നും അഹ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ഊര്‍ജം സംരക്ഷിക്കുന്നതിന് ആവശ്യമായ […]

Breaking News

error: Content is protected !!