ഹോട്ട് എയര്‍ ബലൂണ്‍ സര്‍വിസിന് ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കിയ കമ്ബനിയായ റോയല്‍ ബലൂണിനാണ് അനുമതി നല്‍കിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ ഉബൈദാനിയുടെ സാന്നിധ്യത്തില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂണ്‍ പറപ്പിക്കലിന് അനുമതി നല്‍കാന്‍ […]

കുവൈത്ത് സിറ്റി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. അനധികൃതമായി ഡോക്ടര്‍മാരുടെ സീല്‍ കൈവശം വെച്ച്‌ ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയായിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കലായിരുന്നു പതിവ്. ഇത്തരത്തില്‍ നിരവധി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച്‌ പ്രതികള്‍ വിതരണം ചെയ്തതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

അനധികൃത സാമ്ബത്തിക കൈമാറ്റങ്ങളെ കൂച്ചുവിലങ്ങിടാനൊരുങ്ങി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ നിയമവിരുദ്ധ സാമ്ബത്തിക ക്രമക്കേടുകള്‍ക്കെതിരെയാണ് ശക്തമാതയ നടപടികളെടുക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് നടക്കുന്ന എല്ലാ പണമിടപാടുകളെയും സൂക്ഷ്മമായി വിലയിരുത്തുകയും സംശയാസ്പദമായ പണമിടപാടുകളുടെ വിവരങ്ങള്‍ സുരക്ഷാ അധികാരികളുമായി പങ്കുവെക്കണമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നല്‍കിയ […]

ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും.മഞ്ഞിന്റെ വെള്ളപുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്. ഈ വര്‍ഷം ആദ്യമായി ഇവിടത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. മൈനസ് 2.1 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.സൈഖില്‍ 4.9 ഡിഗ്രിയും നിസ്വയില്‍ 10.6 ഡിഗ്രിയും അല്‍ ഹംറയില്‍ 11.3 ഡിഗ്രിയും യങ്കലില്‍ 12.2 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

മസ്കത്ത്: മസ്കത്ത് നൈറ്റ്സിന്‍റെ ഭാഗമായി നടക്കുന്ന മാജിക്ക് ഷോ പ്രേക്ഷകരെ വിസ്മയലോകത്തേക്ക് കൊണ്ടുപോകുന്നു. കണ്ണഞ്ചിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങള്‍ ആസ്വാദനത്തിന്‍റെ നവ്യാനുഭവമാണ് പകര്‍ന്നുനല്‍കുന്നത്. മാന്ത്രികതയുടെ വിസ്മയച്ചെപ്പു തുറന്നുള്ള പ്രകടനങ്ങള്‍ ഖുറം നാചുറല്‍ പാര്‍ക്കില്‍ മാന്ത്രികന്‍ ഫ്രെഡ് ഷാര്‍പ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഫഷനല്‍ മാന്ത്രികനാണ് ഫ്രെഡ് ഷാര്‍പ്പ്. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന ഷോ ജനുവരി 26 വരെ നീളും. കാണികളെ ആകര്‍ഷിക്കുന്ന ഫയര്‍ ഷോകളും […]

കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശ്രീ ജോണ്‍ മാത്യു നാട്ടില്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസായിരുന്നു. ഏകദേശം 60 വര്‍ഷത്തോളം കുവൈറ്റിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു. അറുപതുകളില്‍ കുവൈറ്റിലെ വൈദ്യുതി-ജല മന്ത്രാലയത്തില്‍ ജീവനക്കാരനായി ചേര്‍ന്ന ജോണ്‍ മാത്യു, പിന്നീട് നിരവധി കമ്ബനികളില്‍ ജോലി ചെയ്യുകയും വ്യവസായിയായി വളരുകയായിരുന്നു. കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗവും മേധാവിയുമായിരുന്ന അദ്ദേഹം […]

കുവൈറ്റ് സിറ്റി: അനധികൃതമായി ചൂതാട്ട കേന്ദ്രം നടത്തിയ പ്രവാസികള്‍ പിടിയില്‍. ജലീബ് ശുവൈഖില്‍ ആണ് 9 പേര്‍ അറസ്റ്റിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് പണം, രസീതുകള്‍, കളിക്കുന്ന ചീട്ടുകള്‍ എന്നിവ കണ്ടെടുത്തു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

ഒമാനിലെ സിനിമ തിയറ്ററുകളുടെ വരുമാനം 2021ല്‍ രണ്ട് ദശലക്ഷം റിയാലെന്ന് കണക്കുകള്‍. ശരാശരി സിനിമ വരുമാനം ഏകദേശം 4,155 റിയാല്‍ ആണ്. 2020ല്‍ ഇത് 7,245 റിയാല്‍ ആയിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. സിനിമകളുടെയും സിനിമാറ്റിക് ഷോകളുടെയും 2021ലെ വരുമാനം 19,53,000 റിയാലായി വര്‍ധിച്ചു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍, 7,20,000 റിയാലിന്‍റെ വര്‍ധനയാണ് വന്നത്. 2020ല്‍ ആകെ വരുമാനം 12,39,000 റിയാലായിരുന്നു. 2020ലെ 171 ചിത്രങ്ങളെ […]

മസ്കത്ത്: ബഹിരാകാശ ഗവേഷണ പരിപാടിയില്‍ ഒമാനെ സഹായിക്കാന്‍ തയാറാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍. ഒ). ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് അറബ് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ല്‍ ഒമാനും ഇന്ത്യയും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ കാബിനറ്റ് അംഗീകരിച്ചതോടെ, ഐ.എസ്.ആര്‍.ഒയുടെ സഹായം തേടാനുള്ള വാതിലുകള്‍ ഒമാന് തുറന്നുകൊടുക്കുകയായിരുന്നു. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ അധിഷ്‌ഠിത […]

ഉല്‍പ്പന്നങ്ങളില്‍ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത്. ആര്‍ട്ടിക്കിള്‍ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടയോ രാജ്യ ചിഹ്നങ്ങളുടയോ ഫോട്ടോകള്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതും, വില്‍ക്കുന്നതും, വിപണനം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഇനേസി വ്യക്തമാക്കി. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുവാന്‍ കടകളും മാളുകളും കേന്ദ്രീകരിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന സംഘങ്ങളെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

Breaking News

error: Content is protected !!