തൃശൂര്‍ സ്വദേശി സുവൈറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവില്വാമല മലേശ മംഗലം പറമ്ബത്ത് വീട്ടില്‍ പരേതനായ നാരായണന്‍ കുട്ടിയുടെ മകന്‍ അനീഷ് കുമാര്‍ (37) ആണ് മരിച്ചത്. പത്തു ദിവസം മുമ്ബാണ് അനീഷ് ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയത്.മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കാരം നടന്നു. അമ്മ ജയന്തി. ഭാര്യ അഖിലമക്കള്‍; അര്‍ജുന്‍ , അന്‍വിക

ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്ന് ഒരു റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായര്‍ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കുക. വ്യാഴാഴ്ച ഒരു റിയാലിന് 214 രൂപ എന്ന നിരക്കാണ് നല്‍കിയത്. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോര്‍ട്ടലായ എക്സ് ഇ എക്സ്ചേഞ്ച് 214.90 എന്ന നിരക്കാണ് വെള്ളിയാഴ്ച നല്‍കിയിരുന്നത്. നിരക്ക് ഉയര്‍ന്നതോടെ വിനിമയ സ്ഥാപനങ്ങളില്‍ പണം അയക്കാൻ കൂടുതല്‍ പേര്‍ എത്തിയത് തിരക്ക് വര്‍ധിക്കാൻ […]

കുവൈത്ത് സിറ്റി: തുരുത്തി മുസ്‍ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റിയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗത്തില്‍ തസ്‌ലീം തുരുത്തി അധ്യക്ഷത വഹിച്ചു. ത്വാഹ തുരുത്തി സ്വാഗതവും മുജീബ് മായിൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: തസ്‌ലീം തുരുത്തി (പ്രസി), റഫീഖ് മുനമ്ബത്ത്, ഇ.പി. ഗഫൂര്‍, എം.എം. അബ്ദുല്‍ റഹ്മാൻ, ഷഹീദ് പാട്ടിലത്ത് (വൈ. പ്രസി), മുജീബ് മായിൻ (ജന. സെക്ര), റഫീഖ് ഒളവറ, എ.പി. ഫൈസല്‍, എ.കെ. […]

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് ആ വാഹനവുമായി രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനാകില്ല. നിയമ ലംഘനങ്ങളുടെ പിഴ അടച്ചാല്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് രാജ്യാഅതിര്‍ത്തിയില്‍ നിന്ന് പുറത്തേക്കു പോകാന്‍ അനുമതി ലഭിക്കൂവെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.നിയമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് അല്‍ വുസ്ത ഗവര്‍ണറേറ്റില്‍നിന്ന് ഒമ്ബത് പ്രവാസികളെ അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചറല്‍, ഫിഷറീസ് ആൻഡ് വാട്ടര്‍ റിസോഴ്‌സസ്, കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ ദുകം വിലായത്തില്‍നിന്നാണ് ഇവരെ പിടികൂടുന്നത്. ഏഴ് മത്സ്യബന്ധന യാനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. കടല്‍ മത്സ്യബന്ധന നിയമം പാലിക്കാൻ തൊഴിലാളികള്‍ തയാറാകണമെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ […]

ഒമാനിലെ ബര്‍ക്കയിലെ ഫാമില്‍ അനധികൃതമായി കരി ഉല്‍പാദിപ്പിച്ച പ്രവാസി തൊഴിലാളികളെ പരിസ്ഥിതി അതോറിറ്റി റോയല്‍ ഒമാൻ പൊലീസിന്‍റെ സഹകരണത്തോടെ പിടികൂടി. പ്രതികള്‍ക്കായി പരിസ്ഥിതി അതോറിറ്റി അറസ്റ്റ്വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക ചന്തകളില്‍ വില്‍ക്കാനായി വാണിജ്യാടിസ്ഥാനത്തിലായിരുന്നു ഇവര്‍ കരി ഉല്‍പാദിപ്പിച്ചിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അനധികൃത കരിച്ചാക്കുകള്‍ കണ്ടുകെട്ടി.

കുവൈത്ത് സിറ്റി: വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും ലക്ഷ്യമിട്ട് രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു. വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ പ്രവാസികള്‍ വിവിധ സോഷ്യല്‍ മീഡിയ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി. കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ പിടികൂടിയവരെയാണ് നാട് കടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 മെയ് 30 വരെയുള്ള കാലയളവിലാണ് 2695 പ്രവാസികളെ നാട് കടത്തിയത്. രാജ്യത്തെ അനധികൃത താമസക്കാരെയും അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള […]

ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ പ്രവാസികള്‍ക്ക് വിലക്കില്ലെന്ന് റോയല്‍ ഒമാൻ പൊലീസ് വ്യക്തമാക്കി. കുടുംബ വിസയിലുള്ളവര്‍ക്ക് മാത്രമേ ഇത്തരം വാഹനം രജിസ്റ്റര്‍ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി റോയല്‍ ഒമാൻ പൊലീസ് എത്തിയിരിക്കുന്നത്.എല്ലാ പ്രവാസികള്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ കഴിയുന്നതാണെന്ന് ആര്‍.ഒ.പി ട്വീറ്റ് ചെയ്തു.

ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയില്‍നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഒമാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു ഒമാൻ ഹജ്ജ് മിഷൻ നല്‍കിയത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അല്‍ മാമരി, ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡര്‍ അബ്ദുല്ല ബിൻ സൗദ് അല്‍ അൻസി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സുല്‍ത്താൻ ബിൻ […]

Breaking News

error: Content is protected !!