മസ്കത്ത്: കോഴിക്കോട്, കൊച്ചി സെക്ടറിലുകളിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച്‌ ഒമാന്‍ എയര്‍. മസ്കത്തില്‍നിന്ന് കോഴികോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് പല ദിവസങ്ങളിലും 45 റിയാലുമാണ് നിരക്ക്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട് സര്‍വിസാണ് നടത്തുന്നത്. മസ്കത്തില്‍നിന്ന് പുലര്‍ച്ച മൂന്നിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം, രാവിലെ 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് കോഴിക്കോടെത്തും. പുലര്‍ച്ച രണ്ടിന് പുറപ്പെടുന്ന വിമാനം രാവിലെ 7.15നും കാലത്ത് […]

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്റ്സ് അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 13 പേര്‍ പിടിയിലായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. മറ്റൊരു സംഭവത്തില്‍ വഴിയോരക്കച്ചവടക്കാരനും ഭിക്ഷക്കാരനും അറസ്റ്റിലായതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. റമദാനില്‍ യാചകര്‍ക്കെതിരായ പരിശോധന അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്.

ആറുമാസത്തിലേറെ കുവൈത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ വിസ സ്വയമേവ റദ്ദാക്കുന്ന നടപടി നിലവില്‍ വന്നു. ഇതോടെ അയ്യായിരത്തോളം പ്രവാസികളുടെ റസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസ രേഖ പുതുക്കാന്‍ ഓണ്‍ലൈന്‍ ആയി നല്‍കിയ അപേക്ഷകളാണ് തള്ളിയത്. കുവൈത്ത് റസിഡന്‍സി നിയമപ്രകാരം പ്രവാസികള്‍ ആറു മാസത്തിലധികം തുടര്‍ച്ചയായി കുവൈത്തിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാകും. കോവിഡ് സാഹചര്യത്തില്‍ ഇതില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ഭീതി ഒഴിഞ്ഞതോടെ […]

ഡെന്മാര്‍ക്ക്‌: തലസ്ഥാനമായ കോപന്‍ഹേഗനില്‍ ഖുര്‍ആന്‍ പകര്‍പ്പും തുര്‍ക്കിയ പതാകയും കത്തിച്ച സംഭവത്തില്‍ കുവൈത്ത് അപലപിച്ചു. മുസ്‍ലിംകളുടെ പുണ്യമാസമായ റമദാനില്‍ നടന്ന പ്രകോപനപരമായ പ്രവൃത്തി ലോകമെമ്ബാടുമുള്ള മുസ്‍ലിംകളുടെ രോഷത്തിന് കാരണമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വിദ്വേഷവും തീവ്രവാദവും ചെറുക്കുന്നതിനും ഖുര്‍ആനും മുസ്‍ലിം ചിഹ്നങ്ങള്‍ക്കും എതിരായ ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സര്‍ക്കാറുകളോടും കുവൈത്ത് ഉണര്‍ത്തി. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ പ്രതിക്കൂട്ടിലാക്കണം. അഭിപ്രായസ്വാതന്ത്ര്യം ഇസ്‍ലാമിനെയോ മറ്റേതെങ്കിലും മതത്തെയോ […]

മസ്‌കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ‘പുണ്യനിലാവും കാരുണ്യത്തിന്റെ കഥകളും’പ്രമേയത്തിലുള്ള സ്‌നേഹ സൗഹാര്‍ദ ഇഫ്താര്‍ വിരുന്ന് റൂവി അല്‍ ഫവാന്‍ റസ്റ്റാറന്റില്‍ നടന്നു. സമൂഹത്തില്‍ പരസ്പരവിദ്വേഷങ്ങളും സ്പര്‍ധയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കരുണ്യത്തിന്റെയും നന്മയുടെയും പങ്കുവെക്കലിന് ഏറെ പ്രാധാന്യമുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മലയാളം ഒമാന്‍ ചാപ്റ്റര്‍ രക്ഷാധികാരി അജിത് പനിച്ചിയില്‍ പറഞ്ഞു. മലയാളം ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല അധ്യക്ഷത വഹിച്ചു. എം.എ.കെ. […]

വിസ കച്ചവടം തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്. രാജ്യത്ത് സാധുവായ വിലാസങ്ങളില്ലാത്ത 16,848 കമ്ബനികളുടെ ഫയലുകള്‍ സസ്പെന്‍ഡ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ‍ അറിയിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഫയലുകള്‍ താല്‍ക്കാലികമായി മരിവിപ്പിച്ചത്. സ്വകാര്യമേഖലയിലെ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . അറുപതിനായിരത്തോളം പ്രവാസി […]

കുവൈത്ത്‌സിറ്റി: തനിമ കുവൈത്ത് സൗഹൃദത്തനിമയോടനുബന്ധിച്ച്‌ നടത്തിയ ചടങ്ങില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജറും തനിമ അഡൈ്വസറി ബോര്‍ഡ് അംഗവും ആയ അഡ്വ. പി. ജോണ്‍ തോമസിനു യാത്രയപ്പ് നല്‍കി. ഫാദര്‍ ഡേവിസ് ചിറമേല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.കുവൈത്തിലെ സംഘടനകളുടെ വളര്‍ച്ചയ്ക്ക് പാത്രമാകാന്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളും അതിനു അവസരം ഒരുക്കി കൂടെ നിന്ന അഡ്വ. പി ജോണ്‍ തോമസും എന്നും കുവൈത്ത് പ്രവാസികളുടെ ഓര്‍മ്മകളില്‍ ഉണ്ടാകും എന്ന് തനിമ ജെന. […]

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ഐ.ഒ.സി സലാലയുടെ പ്രതിഷേധ യോഗം കുറ്റപെടുത്തി. ഇന്ത്യയില്‍ നീതിക്ക് വേണ്ടി സംസാരിക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. അതിനെതിരെ പാര്‍ലമെന്റിലും പുറത്തും എന്നും ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തി ഇന്ത്യയിലെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തെ ഒരുമിച്ചു പ്രതിരോധിക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഐ.ഒ.സി ഒമാന്‍ മീഡിയ […]

മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 16 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഏഷ്യന്‍ വംശജരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച ബോട്ടും പിടിച്ചെടുത്തു. ഇവര്‍ക്കെതിരായുള്ള നിയമ നടപടി പൂര്‍ത്തിയാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം ചെറുക്കുന്നതിനും വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് വിവിധ രാജ്യക്കാരായ ഒന്‍പത് ഭിക്ഷാടകരെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ നാല് വഴിയോര കച്ചവടക്കാരെ പിടികൂടുകയും അവരുടെ സാധനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും.

Breaking News

error: Content is protected !!