10 വയസ് മാത്രം ഉ ള്ളപ്പോഴാണ് ഡോ. രവീഷ് റോയ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വരുതിയിലാക്കാന്‍ ശ്രമം ആരംഭിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇര സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് 40-കാരനായ ഡോക്ടര്‍ കുടുങ്ങിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ഡോ. രവീഷ് റോയ് വിദ്യാര്‍ത്ഥിനിയുമായി അടുക്കാന്‍ ശ്രമം തുടങ്ങിയത്. 2005-ല്‍ ലൈംഗിക ബന്ധം ആരംഭിക്കുമ്പോള്‍ റോയിക്ക് 23 വയസ്സും, പെണ്‍കുട്ടിക്ക് 14 വയസ്സും മാത്രമായിരുന്നു എന്ന് മെഡിക്കല്‍ ട്രിബ്യൂണല്‍ വിചാരണയില്‍ വിശദമാക്കപ്പെട്ടു. ഇപ്പോള്‍ 26 […]

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് നേരിടുന്ന പണിമുടക്ക് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്. യൂണിയനുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പേയ്മെന്റ് ഓഫര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ അധിക ഫണ്ടിംഗ് ഗവണ്‍മെന്റ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ശമ്പളത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പള ഓഫര്‍ മുന്നോട്ട് വെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റെന്നാണ് റിപ്പോര്‍ട്ട്. 2022/23 വര്‍ഷത്തെ ശമ്പളവര്‍ദ്ധനവും ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമായതോടെ കൂടിക്കാഴ്ചയിലേക്ക് റോയല്‍ കോളേജ് ഓഫ് […]

ലണ്ടന്‍: ടിയര്‍ 4 കോവിഡ് ലോക്ക്ഡൗണുകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം ബോറിസ് സ്വീകരിച്ചതാണെന്ന് ചോര്‍ന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാത്രി പാര്‍ട്ടി സംഘടിപ്പിക്കുമ്പോഴാണ് ജനങ്ങളെ വീട്ടിലിരുത്തിയത്! 2020 ഡിസംബര്‍ 18ന് നം.10 ക്രിസ്മസ് പാര്‍ട്ടി ആഘോഷം നടക്കുമ്പോള്‍ വൈനടിച്ച് ലക്കുകെട്ടാണ് കൊണ്ടാടിയത്. പാര്‍ട്ടി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക […]

ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തില്‍ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് ഇന്ത്യ നല്‍കിയ മറുപടി. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ […]

ലണ്ടന്‍: യുകെയില്‍ വീണ്ടും മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്‌സും ലേബര്‍ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമില്‍ താമസിക്കുന്ന ആളുകള്‍ക്ക് നോട്ടീസ് നല്‍കിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതര്‍ക്ക് മുന്‍പില്‍ പരിശോധനയ്ക്ക് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഗ്യാങ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി നോട്ടിസില്‍ പറയുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് സംഘം സമാനമായ രീതിയില്‍ ലിവര്‍പൂളിലെ ഒരു […]

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിനാണ് പരിപാടി നടക്കുക. പ്രസ്തുത പരിപാടിയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തുടങ്ങിയ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഐ ഒസി വക്താവ് അജിത് മുതയില്‍ അറിയിച്ചു. ഇനിയും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. മാര്‍ച്ച് അഞ്ചിനു ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന സ്വീകരണവും, പ്രവാസി സംഗമവും വൈകുന്നേരം അഞ്ചര മണിവരെ […]

ലണ്ടന്‍: വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളം പുരുഷ അധ്യാപകര്‍ അളന്ന് അപമാനിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആണ്‍കുട്ടികള്‍. ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ സെന്റ് ഹെലന്‍സിലെ റെയിന്‍ഫോര്‍ഡ് ഹൈസ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടികളുടെ പാവാടയുടെ നീളത്തിന്റെ പേരില്‍ കുട്ടികളെ പുറത്താക്കുമെന്ന് അദ്ധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികള്‍ പാവാട ധരിച്ചെത്തി പ്രതിഷേധിച്ചത്. രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം. വിദ്യാര്‍ത്ഥികളില്‍ പലരും കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് രക്ഷിതാക്കള്‍ കാര്യം അറിയുന്നത്. സ്‌കൂള്‍ […]

ലണ്ടന്‍: 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഉണങ്ങിവരണ്ട മാസമായി ഫെബ്രുവരി. ഇതോടെ ഈ വര്‍ഷം മറ്റൊരു വരള്‍ച്ച കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ബ്രിട്ടനില്‍ കൂടുതല്‍ ഹോസ്പൈപ്പ് നിരോധനങ്ങളും, ജലത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളും വേണ്ടിവരുമെന്ന് ഗവണ്‍മെന്റ് ഉപദേശകരായ നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പ് പറഞ്ഞു.വെള്ളത്തിന്റെ ക്ഷാമം പച്ചക്കറികളുടെ ലഭ്യതയെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രതിസന്ധി. യുകെയിലെ രണ്ട് പ്രധാനപ്പെട്ട കാര്‍ഷിക മേഖലകളായ ഈസ്റ്റ് ആംഗ്ലിയയും, ഡിവോണും ഇപ്പോഴും വരള്‍ച്ച നേരിടുകയാണ്. ഫെബ്രുവിരിയില്‍ […]

ലൂട്ടൻ : ബ്രിട്ടനിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ ടൂർണമെന്റുകളിലൊന്നായ ബ്രിട്ടൻ കെ എം സി സി യുടെ നാലാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 19-02-2023 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി. 50 ൽ പരം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഗോൾഡ് വിഭാഗത്തിൽ ആദിൽ – നബീൽ എന്നിവർ ഒന്നാം സ്ഥാനവും , ജൗഹർ -നസ്വീഫ് എന്നിവർ രണ്ടാം […]

ലണ്ടന്‍: യുകെയിലെ ലീഡ്സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ആയിട്ടുള്ളപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലീഡ്സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 8.30ന് ആതിര […]

Breaking News

error: Content is protected !!