ലണ്ടന്‍: പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്ന മുതിര്‍ന്നവര്‍ക്ക് 75.50 പൗണ്ടില്‍ നിന്ന് 82.50 പൗണ്ടായും കുട്ടികള്‍ക്ക് 49 പൗണ്ട് മുതല്‍ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകള്‍ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതര്‍ പറയുന്നു.തപാല്‍ അപേക്ഷകളില്‍ മുതിര്‍ന്നവര്‍ക്ക് 85 പൗണ്ടില്‍ നിന്ന് 93 പൗണ്ടായും […]

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ ജോലിക്കും മറ്റുമായി എത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ഏറെ ബാധിക്കുന്നത്. […]

ലണ്ടന്‍: യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുമ്പ് തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോണ്‍ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിന്‍ വേഴ്‌സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.ബോറിസ്, […]

ലണ്ടന്‍: 85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ പ്രോഗ്രാമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അവതാരകരായ നൂറുദ്ദീന്‍ സൊര്‍ഗി, മഹ്‌മുദ് അല്‍ മുസല്ലിം എന്നിവരാണ് റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ”ഞങ്ങളുടെ സേവനത്തോടുള്ള നിങ്ങളുടെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഈ അഭിമാനകരമായ യാത്രയുടെ ആണിക്കല്ല് നിങ്ങളാണ്. ഇതൊരു വിടവാങ്ങലല്ല”-അവസാന സന്ദേശത്തില്‍ മുസല്ലിം പറഞ്ഞു. 2013 […]

നാട്ടില്‍ വച്ചാണ് കോതമംഗലം ചെമ്മീന്‍കുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമായ സ്റ്റീഫന്‍(51) മരിച്ചത്. പതിവായി പ്രഭാത സവാരിയ്ക്ക് പോയിരുന്ന സ്റ്റീഫന്‍ ശനിയാഴ്ചയും ഓടാന്‍ പോയിരുന്നു. മൂത്തമകള്‍ കോളേജില്‍ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള വീടായതിനാല്‍ കുറെ നേരമായി തുറന്നു കിടക്കുന്ന മുന്‍ വാതില്‍ കണ്ട് അയല്‍പക്കത്തുള്ളവര്‍ കയറി നോക്കിയപ്പോള്‍ അടുക്കള വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പിന്നീട് […]

ലണ്ടന്‍: ബ്രിട്ടനില്‍ തണുത്തുറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡിലേക്കും തുടരുമെന്ന് മുന്നറിയിപ്പ്. ഇതോടെ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ലെവല്‍ 3 തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് ശനിയാഴ്ച വരെ ദീര്‍ഘിപ്പിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 33 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. 13 വെള്ളപ്പൊക്ക ജാഗ്രതാ അറിപ്പുകളും ഏജന്‍സി നല്‍കിയിട്ടുണ്ട്. വില്‍റ്റ്ഷയറിലെ […]

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പൂള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സര്‍വകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ 680,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ടേം ടൈമില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ശമ്പളത്തോടെയുള്ള ജോലിയായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വര്‍ക്കിംഗ് സമയം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ […]

ലണ്ടന്‍: സ്റ്റുഡന്റ് വിസകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഹോം ഓഫീസ് നീക്കം. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോര്‍ക്കുകയാണെന്ന് ബുധനാഴ്ച ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.ബിരുദം നേടി ആറ് മാസത്തിന് ശേഷവും നൈപുണ്യമുള്ള ജോലി ലഭിച്ചില്ലെങ്കില്‍ അവരെ […]

ലണ്ടൻ പാന്തേഴ്സ്സ് സ്പോർട്സ് ക്ലബിൻ്റെ 5-ാo വാർഷികം 22-ാം തിയതി ഞായറാഴ്ച്ച വെംബ്ലിയിൽ വെച്ച് നടത്തപ്പെട്ടു. മാജിക്കാ ഇവൻസിന്റെ ലൈവ് മ്യൂസിക് ഷോയും എ ബി എസ് നടത്തിയ ഡി ജെയും ഒപ്പ ഒട്ടനവധി കലാപരിപാടികളും നടത്തപ്പെട്ടു. മീഡിയ സഹകാരികളായ LMR radio യുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ക്ലബ് സ്പോൺസർ ആയ മത്‌ബക് അൽ ഖലീജിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. ഷറഫുദ്ദീൻ ക്ലബ് അംഗങ്ങൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. […]

ലണ്ടന്‍: എന്‍എച്ച്എസിലെ നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നടത്തുന്ന പണിമുടക്കുകള്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക്. വെയില്‍സിലെ മിഡ്വൈഫുമാരാണ് എന്‍എച്ച്എസ് പണിമുടക്കുകളിലേക്ക് പുതുതായി എത്തുന്നത്. ഫെബ്രുവരി ഏഴിന് പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ് വ്യക്തമാക്കി. ഒരു ദശകത്തിലേറെയായി തുടരുന്ന ശമ്പളമരവിപ്പിന് പുറമെ ഇക്കുറി ഓഫര്‍ ചെയ്ത തുക തികച്ചും അപമാനമാണെന്ന് കൂടി കുറ്റപ്പെടുത്തിയാണ് യൂണിയന്‍ പ്രഖ്യാപനം. ഇതേ ദിവസം ഫിസിയോതെറാപ്പിസ്റ്റുകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കാര്‍ക്കിടയിലെ ശക്തമായ […]

Breaking News

error: Content is protected !!