ലണ്ടന്‍: മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം. പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്ലോര്‍ഡ്സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം. മൂന്ന് സോഷ്യല്‍ ഹൗസിംഗ് ലാന്‍ഡ്ലോര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മോശമെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തി വിമര്‍ശിച്ചത്. ഓര്‍ബിറ്റ് ഹൗസിംഗ്, ലാംബെത്ത് കൗണ്‍സില്‍, ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ എന്നിവരുടെ […]

ലണ്ടന്‍: ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവ്. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വീസസിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലിക്ക് കയറിയ 34 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ജോലിയില്‍ കയറി അധികം വൈകാതെ തന്നെ യുവതി ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപനമേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഷാര്‍ലറ്റ് ലീച്ച് […]

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റ് ദുഷ്യന്ത് പട്ടേലിന് (67) നിരോധിത മരുന്ന് വിതരണം നടത്തിയതിന് യു.കെ കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു. അലിഷ സിദ്ദീഖിയെന്ന യുവതി 2020 ആഗസ്റ്റില്‍ അമിതമായി മരുന്ന് കഴിച്ച്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദുഷ്യന്ത് പട്ടേലിനെ അറസ്റ്റ് ചെയ്തത്. അലിഷ സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട് ദുഷ്യന്ത് പട്ടേലിന് മേല്‍ കുറ്റം ചുമത്തിയിട്ടില്ല.

ലണ്ടന്‍: സ്ട്രെപ്പ് എ രോഗം മൂലം യുകെയില്‍ ഇപ്പോള്‍ കുറഞ്ഞത് 30 കുട്ടികളെങ്കിലും മരിച്ചതായി കണക്കുകള്‍. സെപ്തംബര്‍ 19 നും ഡിസംബര്‍ 25 നും ഇടയില്‍ ഈ സീസണില്‍ ഇതുവരെ 18 വയസ്സിന് താഴെയുള്ള 25 പേര്‍ ഇംഗ്ലണ്ടില്‍ മരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ സ്‌കോട്ലന്‍ഡില്‍ 10 വയസ്സിന് താഴെയുള്ള രണ്ടു കുട്ടികള്‍ ഐഗാസ് ബാധിച്ചു മരിച്ചതായി പബ്ലിക് ഹെല്‍ത്ത് സ്‌കോട്ലന്‍ഡ് ബുധനാഴ്ച […]

ലണ്ടന്‍: യുകെയിലെ കടുത്ത തൊഴിലാളി ക്ഷാമം ഇല്ലാതാക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി വിരമിച്ച മധ്യവയസ്‌ക തൊഴിലാളികളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലി ഉപേക്ഷിച്ച പ്രായമായവര്‍ക്ക് അവരെ തൊഴിലിലേക്ക് തിരികെ ആകര്‍ഷിക്കാന്‍ ‘മിഡ്ലൈഫ് എംഒടി’ എന്ന് പേരിട്ട പദ്ധതിയാണ് നടപ്പിലാക്കുക. എംഒടി സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ജോലിക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങള്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നേരത്തെയുള്ള വിരമിക്കല്‍ വലിയ തൊഴിലാളി ക്ഷാമത്തിന് […]

ബോക്സിംഗ് ഡേ സെയിലിനായി ബ്രിട്ടീഷ് ജനത തെരുവിലിറങ്ങി. കടുത്ത മഞ്ഞും തണുപ്പും വകവയ്ക്കാതെ കടകളുടെ മുമ്പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 60 ശതമാനം വരെ വിലക്കുറവ് ഉണ്ടായതൊടെ എല്ലാ കടകളും ഹൗസ്ഫുള്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ഉണ്ടായതിന്റെ ഒന്നര ഇരട്ടിയോളം പേരാണ് വിവിധ ചില്ലറ വില്പനശാലകളിലായി എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളുടെ സമരം ഏറ്റവും അധികം ബാധിച്ച് സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ വിവിധ ചില്ലറ വില്പന ശാലകളിലെത്തിയവരുടെ […]

വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 ന് വിറലിലെ വാലസെ വില്ലേജിലെ ലൈറ്റ്ഹൗസിന്റെ മുന്‍വശത്തെ കവാടത്തിന് നേരെ […]

ലണ്ടന്‍: ജനുവരി ആദ്യത്തോടെ കൊറോണാവൈറസ് മോഡലിംഗ് ഡാറ്റ പ്രസിദ്ധീകരിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. പ്രത്യേക ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇനി അത്യാവശ്യമല്ലെന്ന് ചീഫ് ഡാറ്റ സയന്റിസ്റ്റ് ഡോ. നിക്ക് വാട്കിന്‍സ് പറഞ്ഞു. വാക്സിനുകളും, ചികിത്സകളും ലഭ്യമായ സാഹചര്യത്തില്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം സന്നദ്ധമായ ഘട്ടത്തിലാണ് ഈ തീരുമാനം. മഹാമാരി കൊടുമുടി കയറുന്ന ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ആഴ്ചതോറും ആര്‍ റേറ്റും, വളര്‍ച്ചാ നിരക്കും പ്രസിദ്ധീകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ […]

ഈ ക്രിസ്മസിന് ഒരു മില്ല്യണിലേറെ ജനങ്ങള്‍ക്ക് വൈറസ് പിടിപെടുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഘോഷകാലത്ത് രോഗം ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോസിറ്റീവായി മാറിയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗവും ആഘോഷത്തില്‍ പങ്കെടുക്കും. ഇത് അപകടകരമാവും. ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ […]

ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ ഹോമിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം ആണെന്നു പഠനം. ബ്രിട്ടനിലെ സ്വകാര്യ കെയര്‍ ഹോമുകളിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് ഒരേ വൈദഗ്ധ്യമുള്ള എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനെക്കാള്‍ പ്രതിവര്‍ഷം ശരാശരി 8,000 പൗണ്ട് കുറഞ്ഞ വേതനം ആണ് ലഭിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഇന്റഗ്രേറ്റഡ് കെയര്‍ എന്ന സ്ഥാപനത്തിന്റെ ഗവേഷണം സൂചിപ്പിക്കുന്നു.എന്‍എച്ച്എസില്‍ അല്ലാതെ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 10.01 പൗണ്ട് അല്ലെങ്കില്‍ […]

Breaking News

error: Content is protected !!